
കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ അതിവേഗത്തിലാണ് രാജ്യത്ത് പടരുന്നത്. സാർസ്-കോവ് 2ന്റെ ഏറ്റവും വേഗത്തിൽ പടരുന്ന വേരിയന്റായ ഒമിക്രോൺ അതിവേഗം പടരുന്നതിനാൽ മാസ്‌ക് ധരിക്കേണ്ടതും സാമൂഹിക അകലം പാലിക്കേണ്ടതും പ്രധാനമായി മാറിയിരിക്കുന്നു. ഒമിക്രോണിനെ പ്രതിരോധിക്കാൻ എല്ലാത്തരം മാസ്ക്കുകൾക്കും സാധിക്കുമോ? എന്നതിനെ കുറിച്ച് ചർച്ചകൾ നടന്ന് വരികയാണ്. ചില ആളുകൾ ഇപ്പോഴും തുണി കൊണ്ടുള്ള മാസ്കുകൾ ധരിക്കുന്നുണ്ടെങ്കിലും കണികകളെ ഫിൽട്ടർ ചെയ്യുന്നതിനെതിരെ അവ ഫലപ്രദമല്ലെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.
ഒമിക്രോണിനെ തടയാൻ ഏറ്റവും മികച്ച മാസ്ക് ഏതാണ്?
PeerJ എന്ന ജേണലിൽ 20 വ്യത്യസ്ത തരം തുണി മാസ്കുകൾ വിശകലനം ചെയ്ത പഠനം അടുത്തിടെ പ്രസിദ്ധീകരിച്ചു. സുഷിരങ്ങളുടെ വലുപ്പം 80-500 മൈക്രോമീറ്റർ മുതൽ കൊറോണ വൈറസിനെതിരെ 0.12 മൈക്രോമീറ്റർ വരെയാണെന്ന് കണ്ടെത്തി. മൂക്കിനും കവിളുകൾക്കും സമീപമുള്ള വിടവിലൂടെ ചെറിയ തുള്ളികൾ ശ്വസിക്കാൻ കഴിയുമെന്ന് പഠനത്തിൽ പറയുന്നു.
തുണി മാസ്കുകൾ വലിയ കണങ്ങൾക്ക് മാത്രമേ ഫലപ്രദമാകൂവെന്നാണ് വോക്കാർഡ് ഹോസ്പിറ്റലിലെ കൺസൾട്ടന്റ് ഫിസിഷ്യനായ ഡോ. പ്രീതം മൂൺ പറയുന്നത്. ഉയർന്ന ഫിൽട്ടറേഷൻ മാസ്കുകൾ ഒമിക്രോണിനെ അകറ്റി നിർത്താൻ സഹായിക്കുമെന്നും അവർ പറയുന്നു. സർജിക്കൽ മാസ്‌കുകൾ തുണി മാസ്‌കുകളേക്കാൾ മികച്ചതാണെങ്കിലും അവയ്ക്ക് ഇപ്പോഴും ഒമിക്രോൺ വേരിയന്റിനെതിരെ സംരക്ഷണം നൽകുന്നില്ലെന്നും ഡോ. പ്രീതം പറഞ്ഞു.
ഒരു തുണി മാസ്‌ക് മാത്രം ഉപയോഗപ്രദമാകില്ല. പൊതുജനങ്ങൾക്കായി ആദ്യ തരംഗത്തിൽ തന്നെ എൻ95 മാസ്ക് നിർദേശിച്ചിരുന്നു. എൻ95 മാസ്‌ക് കണികാ എയറോസോളുകൾക്കെതിരെ 95 ശതമാനമോ അതിൽ കൂടുതലോ ഫിൽട്ടർ കാര്യക്ഷമതയുണ്ടെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. മാസ്‌കിന് എക്‌സ്‌പയറി വാൽവ് നൽകണം, ഡിസ്‌പോസിബിൾ ആയിരിക്കണം.
വായുവിലൂടെയുള്ള കണികകളെ വളരെ അടുത്ത് ഫിറ്റ് ചെയ്യാനും വളരെ കാര്യക്ഷമമായി ശുദ്ധീകരിക്കാനും എൻ95 മാസ്ക് സഹായിക്കുമെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ എഫ് ഡി എ വ്യക്തമാക്കി. എട്ട് മണിക്കൂർ ഉപയോഗത്തിന് ശേഷമോ അതിനു മുമ്പോ മാസ്ക് നനഞ്ഞതോ മലിനമായതോ ആയാൽ അവർ മാസ്ക് മാറ്റണമെന്നും വിദഗ്ധർ പറയുന്നു.
N95 മാസ്കുകൾ ചെറിയ കണങ്ങളെ പോലും ഫിൽട്ടർ ചെയ്യാൻ സഹായിക്കും. നിങ്ങൾ ഒരു സർജിക്കൽ മാസ്കാണ് ഉപയോഗിക്കുന്നതെങ്കിൽ രണ്ട് മാസ്ക്കുകൾ ധരിക്കേണ്ടത് അത്യാവശ്യമാണ്. മാസ്‌ക് മുഖത്തിന് ശരിയായി ചേരുന്നുവെന്ന് ഉറപ്പാക്കണമെന്നും ഡോ. നിരഞ്ജൻ പാട്ടീൽ പറഞ്ഞു.
വെെറസ് പിടിപെടാതിരിക്കാൻ N95 മാസ്കുകളാണ് ഏറ്റവും മികച്ചതെന്ന് 'American Conference of Governmental Industrial Hygienists' വ്യക്തമാക്കുന്നു. എൻ 95 മാസ്ക് ഉപയോഗിക്കുന്നത് പുതിയ വേരിയന്റിൽ നിന്ന് സംരക്ഷണം നൽകുന്നതിനുള്ള ഏറ്റവും നല്ല മാർഗമാണെന്ന് മുംബൈയിലെ മസിന ഹോസ്പിറ്റലിലെ പൾമണോളജിസ്റ്റ് കൺസൾട്ടന്റ് ഡോ സങ്കേത് ജെയിൻ പറഞ്ഞു.
വാക്‌സിന്‍ സ്വീകരിച്ച അമ്മമാരില്‍ നിന്ന് മുലപ്പാല്‍ വഴി കുഞ്ഞുങ്ങള്‍ക്കും പ്രതിരോധശേഷി; പഠനം