
പ്രമേഹം, നമുക്കറിയാം ആഗോളതലത്തില്‍ തന്നെ മുന്നിട്ടുനില്‍ക്കുന്നൊരു ജീവിതശൈലീരോഗമാണ്. പ്രേമേഹം രക്തത്തിലെ ഗ്ലൂക്കോസ് നില ഉയര്‍ത്തുന്നു എന്നത് മാത്രമല്ല പ്രശ്നം- ഒരുപിടി അനുബന്ധ ആരോഗ്യപ്രശ്നങ്ങളിലേക്കും അസുഖങ്ങളിലേക്കുമെല്ലാം പ്രമേഹം വ്യക്തികളെ നയിക്കാറുണ്ട്.
ജീവിതശൈലീരോഗമായതിനാല്‍ തന്നെ ജീവിതരീതികള്‍ മെച്ചപ്പെടുത്തുന്നതിലൂടെയാണ് ഒരു പരിധി വരെ പ്രമേഹത്തിനെ തടയാനും സാധിക്കൂ. പ്രത്യേകിച്ച് ഡയറ്റിലാണ് കാര്യമായ ശ്രദ്ധ നല്‍കേണ്ടത്. ചില ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും, നിയന്ത്രിക്കുകയും, ചിലത് ഡയറ്റില്‍ ചേര്‍ക്കുകയും വേണ്ടിവരാം.
എന്തായാലും പ്രമേഹരോഗികള്‍ കൂടുതല്‍ വെള്ളം കുടിക്കണമെന്ന് എപ്പോഴും ആളുകള്‍ പറഞ്ഞ് നിങ്ങള്‍ കേട്ടിരിക്കാം. എന്നാല്‍ എന്തുകൊണ്ടാണ് ഇങ്ങനെ പറയുന്നത് എന്നത് എപ്പോഴെങ്കിലും ചിന്തിക്കുകയോ മനസിലാക്കുകയോ ചെയ്തിട്ടുണ്ടോ?
പ്രമേഹമുള്ളവരുടെ രക്തത്തില്‍ ഗ്ലൂക്കോസ് അമിതമായി കാണുമെന്ന് പറഞ്ഞുവല്ലോ. ഈ അമിതമായ ഗ്ലൂക്കോസ് ശരീരത്തില്‍ നിന്ന് പുറന്തള്ളപ്പെടുന്നത് മൂത്രത്തിലൂടെയാണ്. ഇങ്ങനെ മൂത്രത്തിലൂടെ ഗ്ലൂക്കോസ് ശരിയാംവിധം പുറന്തള്ളപ്പെട്ട് രക്തത്തിലെ ഗ്ലൂക്കോസ് നില നിയന്ത്രിച്ചുനിര്‍ത്തണമെങ്കില്‍ തീര്‍ച്ചയായും വെള്ളം കൂടുതലായി അകത്തെത്തണം.
അതുപോലെ തന്നെ പ്രമേഹരോഗികളില്‍ നിര്‍ജലീകരണത്തിനുള്ള (ഡീഹൈഡ്രേഷൻ അഥവാ ശരീരത്തില്‍ ജലാംശം കുറയുന്ന അവസ്ഥ) സാധ്യതയും കൂടുതലാണ്. ഈ പ്രശ്നമൊഴിവാക്കുന്നതും എപ്പോഴും വെള്ളം കുടിക്കണം. പ്രമേഹരോഗികളില്‍ നിര്‍ജലീകരണം സംഭവിച്ചാലും ഗ്ലൂക്കോസ് നില ഉ?രും. ഇക്കാര്യവും പ്രധാനം തന്നെ.
ഭക്ഷണത്തിന് ശേഷം എപ്പോഴും നമ്മള്‍ വെള്ളം കുടിക്കാറുണ്ട്. എന്നാല്‍ പ്രമേഹരോഗികള്‍ ഭക്ഷണത്തിന് അല്‍പം മുമ്പും വെള്ളം കുടിച്ച് ശീലിക്കുക. അതുപോലെ ജലാംശം കാര്യമായി അടങ്ങിയിട്ടുള്ള ഭക്ഷണങ്ങള്‍- പ്രത്യേകിച്ച് ഫ്രൂട്ട്സും കഴിക്കാം. അതേസമയം മധുരമേറെയുള്ള പഴങ്ങള്‍ അധികമാകാതെയും ശ്രദ്ധിക്കുക.
വെള്ളം കുടിക്കാൻ മടിയുള്ളവര്‍ക്കോ, മറവിയുള്ളവര്‍ക്കോ റിമൈൻഡര്‍ വയ്ക്കുകയോ, കയ്യില്‍ ബോട്ടില്‍ എപ്പോഴും കരുതുകയോ ചെയ്യാം. അതുപോലെ സ്പൈസസോ ഹെര്‍ബോ ചേര്‍ത്ത് തിളപ്പിച്ച വെള്ളമാണെങ്കില്‍ അത് സ്വാഭാവികമായും കുടിക്കാൻ താല്‍പര്യം കൂടും. അതിനാല്‍ പ്രമേഹമുള്ളവര്‍ക്ക് ഇങ്ങനെയും കുടിവെള്ളം തയ്യാറാക്കാം.
Also Read:- പ്രഷര്‍ കുറയ്ക്കാൻ തൈരും ബീറ്റ്‍റൂട്ടും? ; രക്തസമ്മര്‍ദ്ദമുള്ളവര്‍ അറിഞ്ഞിരിക്കേണ്ടത്
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam