മഴക്കാലത്ത് ഡെങ്കിപ്പനി കേസുകൾ കൂടുന്നത് എന്ത് കൊണ്ട്?

Published : Sep 15, 2026, 10:26 AM IST
Home Remedies Effective for Dengue Fever

Synopsis

ഡെങ്കിപ്പനി കേസുകളിലെ വർദ്ധനവ് കാലാവസ്ഥ, കൊതുകുകളുടെ പ്രജനനം, നഗര അന്തരീക്ഷം എന്നിവ തമ്മിലുള്ള പരസ്പര ബന്ധവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നതായി ശാരദകെയർ - ഹെൽത്ത്‌സിറ്റിയിലെ ഇന്റേണൽ മെഡിസിൻ വിഭാഗം സീനിയർ കൺസൾട്ടന്റായ ഡോ. നീരജ് കുമാർ പറയുന്നു.

മഴ കാലത്ത് ഡെങ്കിപ്പനി കേസുകൾ പലപ്പോഴും കുത്തനെ വർദ്ധിക്കാറുണ്ട്. കാരണം, മഴയും ഉയർന്ന ആർദ്രതയും ചൂടുള്ള കാലാവസ്ഥയും രോഗം പരത്തുന്ന ഈഡിസ് കൊതുകുകൾക്ക് പെരുകാൻ അനുകൂലമായ സാഹചര്യമൊരുക്കുന്നു.

ചെന്നൈ, കൊൽക്കത്ത, മുംബൈ, ദില്ലി തുടങ്ങിയ നഗരങ്ങൾ ഇതിന് കൂടുതൽ സാധ്യതയുള്ളവയാണ്. കാരണം, അതിവേഗത്തിലുള്ള നഗരവൽക്കരണം, നിർമ്മാണ പ്രവർത്തനങ്ങൾ, ജനസാന്ദ്രത, വെള്ളക്കെട്ടുകൾ എന്നിവ കൊതുകുകൾക്ക് മുട്ടയിട്ട് പെരുകാനുള്ള നിരവധി ഇടങ്ങൾ സൃഷ്ടിക്കുന്നു. എന്നാൽ മഴയുടെ അളവ് മാത്രമല്ല ഈ അപകടസാധ്യത നിർണ്ണയിക്കുന്നത്. ഇടവിട്ടുള്ള മഴ, കെട്ടിക്കിടക്കുന്ന വെള്ളം, ചൂടുള്ള കാലാവസ്ഥ എന്നിവയുടെ സംയോജനം കൊതുകുകളുടെ എണ്ണം അതിവേഗം വർദ്ധിക്കാൻ കാരണമാകുന്നു.

ഡെങ്കിപ്പനി കേസുകളിലെ വർദ്ധനവ് കാലാവസ്ഥ, കൊതുകുകളുടെ പ്രജനനം, നഗര അന്തരീക്ഷം എന്നിവ തമ്മിലുള്ള പരസ്പര ബന്ധവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നതായി ശാരദകെയർ - ഹെൽത്ത്‌സിറ്റിയിലെ ഇന്റേണൽ മെഡിസിൻ വിഭാഗം സീനിയർ കൺസൾട്ടന്റായ ഡോ. നീരജ് കുമാർ പറയുന്നു.

ചെറിയ അളവിലുള്ള കെട്ടിക്കിടക്കുന്ന വെള്ളത്തിൽ പോലും മുട്ടയിട്ടു പെരുകാൻ കഴിയുന്ന 'ഈഡിസ്' (Aedes) കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. വലിയ അളവിൽ മലിനജലം കെട്ടിക്കിടക്കുന്ന ഇടങ്ങളിലാണ് കൊതുകുകൾ വളരുന്നത് എന്ന പൊതുധാരണയിൽ നിന്ന് വ്യത്യസ്തമായി, താരതമ്യേന ചെറിയ അളവിലുള്ള ശുദ്ധജലം കെട്ടിക്കിടക്കുന്നിടത്തും ഈഡിസ് കൊതുകുകൾക്ക് മുട്ടയിടാൻ സാധിക്കും.

പൂച്ചട്ടികൾ, ഉപേക്ഷിക്കപ്പെട്ട പാത്രങ്ങൾ, ടയറുകൾ, വാട്ടർ കൂളറുകൾ, അടഞ്ഞുപോയ ഓടകൾ എന്നിവയിലെല്ലാം വെള്ളം കെട്ടിക്കിടക്കുകയാണെങ്കിൽ അവ കൊതുകുകളുടെ പ്രജനന കേന്ദ്രങ്ങളായി മാറിയേക്കാം. തുടർച്ചയായ മഴയും അതിനു പിന്നാലെ വരുന്ന ചൂടുള്ളതും ഈർപ്പമുള്ളതുമായ കാലാവസ്ഥയും കൊതുകുകൾ പെരുകുന്നതിന് വളരെ അനുകൂലമായ സാഹചര്യമൊരുക്കുന്നു.

കനത്ത മഴ ആഴ്ചകളോളം നീണ്ടുനിൽക്കുമ്പോൾ കൊതുകുകളുടെ എണ്ണം വർദ്ധിക്കുകയും അതുവഴി ഡെങ്കിപ്പനി പടരാനുള്ള സാധ്യത കൂടുകയും ചെയ്യുന്നു. നഗരവൽക്കരണം ഈ പ്രശ്നത്തിന്റെ തീവ്രത വർദ്ധിപ്പിച്ചേക്കാം. ദ്രുതഗതിയിലുള്ള നിർമ്മാണ പ്രവർത്തനങ്ങൾ, ജനസാന്ദ്രത, മാലിന്യ സംസ്കരണത്തിലെ അപര്യാപ്തതകൾ, മോശമായ ഡ്രെയിനേജ് സംവിധാനങ്ങൾ എന്നിവ മഴവെള്ളം കെട്ടിക്കിടക്കുന്ന നിരവധി ഇടങ്ങൾ സൃഷ്ടിക്കാൻ കാരണമായേക്കാം.

പാർപ്പിട മേഖലകളിൽ പോലും ബാൽക്കണികൾ, ടെറസുകൾ, പൂന്തോട്ടങ്ങൾ, കൂളറുകൾ, വിവിധതരം പാത്രങ്ങൾ എന്നിവ കൊതുകുകൾ പെരുകുന്നതിനുള്ള ഇടങ്ങളായി മാറിയേക്കാം. ജനസാന്ദ്രതയേറിയ നഗരങ്ങളിൽ, ആളുകൾ വളരെ അടുത്തടുത്ത് ഇടപഴകുകയും ജോലി ചെയ്യുകയും ചെയ്യുന്നതിനാൽ രോഗം അതിവേഗം പടരാനുള്ള സാധ്യതയുമുണ്ട്. രോഗബാധിതനായ ഒരാളിൽ നിന്ന് ഡെങ്കി വൈറസ് സ്വീകരിക്കുന്ന കൊതുകുകൾക്ക് അത് മറ്റുള്ളവരിലേക്ക് പകർത്താൻ സാധിക്കും.

ഡെങ്കിപ്പനി പടരുന്നതിൽ കാലാവസ്ഥാ സാഹചര്യങ്ങൾക്ക് പലവിധത്തിൽ സ്വാധീനം ചെലുത്താൻ കഴിയും. ഉയർന്ന താപനില കൊതുകിനുള്ളിൽ ഡെങ്കി വൈറസ് വികസിക്കുന്നതിന്റെ വേഗതയെ ബാധിക്കുകയും ചെയ്തേക്കാം. ഇടവിട്ടുള്ള മഴ പ്രത്യേകിച്ചും പ്രശ്നകരമാണ്. കനത്ത മഴയ്ക്കുശേഷം ചൂടുള്ള കാലാവസ്ഥ അനുഭവപ്പെടുന്നത് പോലുള്ള മഴയുടെ രീതിയിലുള്ള മാറ്റങ്ങൾ, രോഗപ്പകർച്ച ദീർഘകാലം നീണ്ടുനിൽക്കാൻ കാരണമായേക്കാമെന്നും വിദ​ഗ്ധർ പറയുന്നു.

‍ഡെങ്കിപ്പനി ; പ്രധാനപ്പെട്ട ലക്ഷണങ്ങൾ

പനി, തലവേദന, ശരീരവേദന, ക്ഷീണം, തുടർച്ചയായ ഛർദ്ദി, കടുത്ത വയറുവേദന, മൂക്കിൽ നിന്നോ മോണയിൽ നിന്നോ ഉള്ള രക്തസ്രാവം, അമിതമായ ക്ഷീണം, അസ്വസ്ഥത, അല്ലെങ്കിൽ പനി കുറഞ്ഞുതുടങ്ങിയ ശേഷം രോഗലക്ഷണങ്ങൾ പെട്ടെന്ന് വഷളാകുക എന്നിവയാണ് ലക്ഷണങ്ങൾ.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ആ ഒരു പരിഗണന എങ്കിലും മലയാളികൾ അർഹിക്കുന്നുണ്ട്', പാതിരാത്രിയുള്ള പവർകട്ട് സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്നങ്ങളേക്കുറിച്ച് വ്യക്തമാക്കി ഡോക്ടർ
ചർമ്മം യഥാർത്ഥ പ്രായത്തേക്കാൾ കൂടുതൽ പ്രായം തോന്നിക്കുന്നുണ്ടോ? ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങൾ