
വേനൽക്കാലത്ത് നിരവധി ആരോഗ്യപ്രശ്നങ്ങളാണ് ഉണ്ടാകുന്നത്. ഇന്ത്യയിലെ നിരവധി സംസ്ഥാനങ്ങൾക്ക് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) ഉഷ്ണതരംഗ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തെലങ്കാന, കർണാടക, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ബീഹാർ, ഒഡീഷ നിരവധി സംസ്ഥാനങ്ങളിൽ താപനില 44 ഡിഗ്രി സെൽഷ്യസ് കവിഞ്ഞതിനാൽ, ബാധിത പ്രദേശങ്ങളിൽ IMD ഓറഞ്ച്, മഞ്ഞ അലേർട്ടുകൾ പുറപ്പെടുവിച്ചിട്ടുണ്ട്.
വേനൽക്കാലത്ത് മൂക്കിൽ നിന്ന് രക്തസ്രാവം ഉണ്ടാകുന്നത് കൂടുതലായി കണ്ട് വരുന്നു. എപ്പിസ്റ്റാക്സിസ് എന്നറിയപ്പെടുന്ന മൂക്കിൽ നിന്ന് രക്തസ്രാവം അസ്വസ്ഥതയുണ്ടാക്കും. പ്രത്യേകിച്ച് അവ പതിവായി സംഭവിക്കുമ്പോൾ. കടുത്ത ചൂടും വരൾച്ചയും ഉള്ള കാലഘട്ടങ്ങളിൽ സീസണൽ പാറ്റേണുകളിൽ ശ്രദ്ധേയമായ വർദ്ധനവ് കാണപ്പെടുന്നു.
ഉയർന്ന താപനില, നിർജ്ജലീകരണം, പൊടിപടലങ്ങളുടെ സാന്നിധ്യം, എയർ കണ്ടീഷനിംഗിന്റെ വ്യാപകമായ ഉപയോഗം എന്നിവ മൂക്കിൽ രക്തസ്രാവം ഉണ്ടാകുന്നതിന് ഇടയാക്കുന്നു. ഈ ഘടകങ്ങൾ മൂക്കിനുള്ളിലെ അതിലോലമായ രക്തക്കുഴലുകളെ ദുർബലപ്പെടുത്തുകയും അവ പൊട്ടാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. മൂക്കിലെ പാളിക്കുള്ളിലെ ചെറിയ രക്തക്കുഴലുകൾ പൊട്ടുമ്പോഴാണ് മൂക്കിൽ നിന്ന് രക്തസ്രാവം ഉണ്ടാകുന്നത്.
വേനൽക്കാലത്ത് മൂക്കിൽ നിന്ന് രക്തസ്രാവം ഉണ്ടാകുന്നതിന് പിന്നിലെ ഒരു പ്രധാന കാരണം വരണ്ട വായുവാണ്. വരണ്ട അവസ്ഥ മൂക്കിലെ പാളി പൊട്ടാൻ കാരണമാകുമെന്നും ഇത് രക്തസ്രാവത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. വേനൽക്കാലത്ത്, പ്രത്യേകിച്ച് വടക്കേ ഇന്ത്യയിൽ, ഉഷ്ണതരംഗങ്ങൾ വായുവിലെ ഈർപ്പം കുറയ്ക്കുന്നു. എയർ കണ്ടീഷണറുകൾ പോലുള്ള ഇൻഡോർ കൂളിംഗ് സിസ്റ്റങ്ങൾ പരിസ്ഥിതിയെ കൂടുതൽ വരണ്ടതാക്കുന്നു. ഈർപ്പം കുറയുന്നത് മൂക്കിൽ നിന്ന് രക്തസ്രാവം ഉണ്ടാകുന്നതിന് ഇടയാക്കും.
വേനൽക്കാലത്ത് നിർജലീകരണം മറ്റൊരു പ്രധാന ഘടകമാണ്. ഉയർന്ന താപനില അമിതമായ വിയർപ്പിന് കാരണമാകുന്നു. ഇത് ശരീരത്തിന്റെ മൊത്തത്തിലുള്ള ഈർപ്പം കുറയ്ക്കുന്നു. മൂക്കിനുള്ളിലെ സംരക്ഷണ പാളിയായ മൂക്കിലെ മ്യൂക്കോസ ഇതിൽ ഉൾപ്പെടുന്നു. നിർജ്ജലീകരണം മ്യൂക്കസിനെ കട്ടിയാക്കുകയും മൂക്കിൽ നിന്ന് രക്തസ്രാവം വർദ്ധിപ്പിക്കുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. പൊടി, മലിനീകരണം, അലർജികൾ എന്നിവയും വേനൽക്കാലത്ത് രക്തസ്രാവം ഉണ്ടാക്കാം ഇടയ്ക്കിടെ മൂക്ക് കെെയ്യിടുന്നതും ഇതിന് കാരണമാകും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam