
പുരുഷന്മാരുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതലായി കണ്ട് വരുന്ന ആരോഗ്യപ്രശ്നമാണ് ബീജത്തിന്റെ അളവ് കുറയുന്നത്. ഇത് പല കാരണങ്ങൾ കൊണ്ടും സംഭവിക്കാം. വിട്ടുമാറാത്ത സമ്മർദ്ദം, ഉറക്കക്കുറവ്, അമിതഭാരം, പുകവലി, അമിത മദ്യപാനം, ചലനക്കുറവ് എന്നിവയെല്ലാം ബീജ ഉൽപാദനത്തെ തടസ്സപ്പെടുത്തുന്നു. മലിനീകരണം, ചൂട് എക്സ്പോഷർ, സ്റ്റിറോയിഡ് ഉപയോഗം എന്നിവ അപകടസാധ്യത വർദ്ധിപ്പിക്കുന്നു. ഇത് പ്രത്യുൽപാദനക്ഷമത കുറയ്ക്കുന്നതിനും ഗർഭധാരണ പ്രശ്നങ്ങൾക്കും കാരണമാകും.
20 നും 35 നും ഇടയിലുള്ള പ്രായങ്ങളിൽ ബീജങ്ങളുടെ എണ്ണത്തിന്റെ അളവ് കൂടാം. എന്നാൽ 35 വയസിന് ശേഷം അത് കുറയുന്നതായി നോയിഡയിലെ കൈലാഷ് IVF-ലെ IVF സ്പെഷ്യലിസ്റ്റ് ഡോ. മോണിക്ക ഗുപ്ത പറയുന്നു. പ്രായത്തിനനുസരിച്ച്, ബീജം കാര്യക്ഷമമായി നീങ്ങാതിരിക്കാനും, അനുയോജ്യമായ ആകൃതി കൈക്കൊള്ളാതിരിക്കാനും, ഡിഎൻഎ കേടുപാടുകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലായിരിക്കാനും കഴിയും. ഇതൊന്നും ഗർഭധാരണത്തെ അസാധ്യമാക്കുന്നില്ല, പക്ഷേ അത് അത് കൂടുതൽ ബുദ്ധിമുട്ടാക്കും.
സമ്മർദ്ദം, വ്യായാമം, ഭക്ഷണക്രമം, മദ്യം, പുകവലി മൊത്തത്തിലുള്ള ആരോഗ്യം തുടങ്ങിയ ഘടകങ്ങൾ പുരുഷന്മാരുടെ പ്രത്യുൽപാദനക്ഷമതയെ വളരെയധികം ബാധിക്കുന്നു. ഈ ജീവിതശൈലി തിരഞ്ഞെടുപ്പുകൾ മെച്ചപ്പെടുത്തുന്നത് പലപ്പോഴും പ്രത്യുൽപാദനക്ഷമത വർദ്ധിപ്പിക്കും.
പുരുഷ വന്ധ്യതയ്ക്ക് തന്നെ പ്രധാനമായും ഇട വരുത്തുന്നത് ബീജത്തിലെ അളവ് കുറയുന്ന പ്രശ്‌നമാണ്. ബീത്തിൻ്റെ സംഖ്യയും, അവയുടെ ചലനശേഷിയും കുറയുന്നതിന് പിന്നിലും ചില കാരണങ്ങളുണ്ട്. അണുബാധ മുതൽ ഉയർന്ന താപനില (കാലാവസ്ഥ) വരെ ഇത് കാരണങ്ങളാണ്.
അശുദ്ധമായ വായു ശ്വസിക്കുന്നത് പുരുഷവന്ധ്യതയ്ക്ക് കാരണമാകുന്നുണ്ടെന്ന് അടുത്തിടെ നടത്തിയ ചില പഠനങ്ങൾ പറയുന്നു. രക്തത്തിലെ മൂലധാതുക്കളുടെ അളവ് കൂടുന്നതാണ് ഇതിന്റെ കാരണം. ഇത് ബീജത്തിന്റെ എണ്ണത്തിൽ കാര്യമായ കുറവ് വരുത്തുന്നു. പിറ്റ്‌സ, ബർഗർ, പ്രോസസ്ഡ് ഫുഡ് തുടങ്ങിയ ജങ്ക് ഫുഡുകളും പുരുഷവന്ധ്യതയ്ക്ക് കാരണമാകാറുണ്ട്. പാശ്ചാത്യആഹാരരീതികൾ പിന്തുടരുന്നത് യുവാക്കളിൽ ബീജത്തിന്റെ അളവ് ക്രമാതീതമായി കുറയ്ക്കുന്നതായി പഠനങ്ങൾ പറയുന്നു.
പുരുഷന്മാരിലെ പ്രത്യുൽപാദനക്ഷമത പ്രായത്തെയും ജീവിതശൈലിയെയും ആശ്രയിച്ചിരിക്കുന്നു. ഇത് 20 നും 35 നും ഇടയിൽ ഉയരുന്നു, തുടർന്ന് മാറാൻ തുടങ്ങുന്നു. പ്രായം ഒരു ഘടകമാകുന്നതിന് മുമ്പ് തടയാവുന്ന പ്രശ്നങ്ങൾ നേരിടുന്ന ചെറുപ്പക്കാരുടെ എണ്ണം വർദ്ധിച്ചുവരികയാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam