'നാരങ്ങ ഇഞ്ചി ഐസ് ക്യൂബ്' അറിയാം ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ച്...

Published : Oct 23, 2022, 10:02 AM ISTUpdated : Oct 23, 2022, 10:13 AM IST
'നാരങ്ങ ഇഞ്ചി ഐസ് ക്യൂബ്' അറിയാം ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ച്...

Synopsis

നാരങ്ങയുടെ ആന്റിഓക്‌സിഡന്റുകൾ വീക്കം പോലുള്ള സന്ധിവാത ലക്ഷണങ്ങൾ ലഘൂകരിക്കാൻ സഹായിക്കുന്നു. ശക്തമായ ആന്റിഓക്‌സിഡന്റുകൾ ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കുന്നു. കൂടാതെ, ഇഞ്ചി രക്തചംക്രമണം മെച്ചപ്പെടുത്തുന്നു. 

എല്ലാ ആരോ​ഗ്യപ്രശ്നങ്ങൾക്കും ഇഞ്ചി നല്ലൊരു പ്രതിവിധിയാണ്. മിക്ക ഭക്ഷണങ്ങളിലും ഇഞ്ചി ഉപയോ​ഗിച്ച് വരുന്നു.  അൽപം ഇഞ്ചി നീരും നാരങ്ങ നീരും ചേർത്ത് ഒരു ഐസ് ക്യൂബ് തയ്യാറാക്കുന്നത് ഏറെ ​ഗുണം ചെയ്യും. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ഒരു ഡിറ്റോക്സ് ഐസ് ക്യൂബായി ഇത് പ്രവർത്തിക്കുന്നു.

നാരങ്ങയുടെ ആന്റിഓക്‌സിഡന്റുകൾ വീക്കം പോലുള്ള സന്ധിവാത ലക്ഷണങ്ങൾ ലഘൂകരിക്കാൻ സഹായിക്കുന്നു. ശക്തമായ ആന്റിഓക്‌സിഡന്റുകൾ ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കുന്നു. കൂടാതെ, ഇഞ്ചി രക്തചംക്രമണം മെച്ചപ്പെടുത്തുന്നു. 

ദിവസവും ഇഞ്ചിയും നാരങ്ങയും ചേർത്ത ഐസ്ക്യൂബ് ഉപയോ​ഗിച്ച വെള്ളം കുടിക്കുന്നത് വിവിധ രോ​ഗങ്ങളെ തടയുന്നതിന് ​സഹായകമാണ്. ഓക്കാനം കുറയ്ക്കാൻ ഈ ലെമൺ ജിഞ്ചർ ക്യൂബുകൾ സഹായിക്കും.  കൂടാതെ, കീമോതെറാപ്പിയും ഗർഭധാരണവും മൂലമുണ്ടാകുന്ന ഓക്കാനം, ഛർദ്ദി എന്നിവ ഒഴിവാക്കാൻ ഇതിന് കഴിയും. ഇത് വയറുവേദനയുടെ അസ്വസ്ഥതയും വേദനയും കുറയ്ക്കുന്നു. ഇത് പതിവായി കഴിക്കുന്നത് പ്രമേഹത്തിന്റെ ലക്ഷണങ്ങളാൽ വൃക്ക തകരാറുകൾ കുറയ്ക്കാൻ സഹായിക്കുന്നതായി പഠനങ്ങൾ പറയുന്നു.

ഇഞ്ചിയും നാരങ്ങയും ഒരുമിച്ച് കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. ഇഞ്ചിനീരിൽ അൽപ്പം നാരങ്ങ നീര് കൂടി ചേർത്ത് ദിവസവും കുടിക്കുന്നത് അമിതവണ്ണം കുറയ്ക്കാൻ സഹായിക്കും.
ഇഞ്ചിയിൽ അടങ്ങിയിരിക്കുന്ന shogaols, gingerols എന്നിവയാണ് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നത്. ഇഞ്ചിയിൽ അടങ്ങിയിരിക്കുന്ന ആൻറിഓക്സിഡൻറുകളും ഇതിന് സഹായിക്കും. 

ആർത്തവ സമയത്ത് മിക്ക സ്ത്രീകൾക്കും കഠിനമായ വയറുവേദന അനുഭവപ്പെടാറുണ്ട്. ഇത്തരം പെയിൻ കുറയ്ക്കുന്നതിന് ഇഞ്ചി സഹായിക്കും. അതിനായി ഇഞ്ചി നാരങ്ങ കൊണ്ടുള്ള ക്യൂബിട്ട പാനീയം ഫലപ്രദമാണ്.  ഭക്ഷണത്തിൽ സ്ഥിരമായി ഇഞ്ചി ഉൾപ്പെടുത്തുന്നവരിൽ കൊളസ്‌ട്രോളിന്റെ അളവ് കുറവായിരിക്കും. 

വൻകുടൽ ക്യാൻസർ : ഈ മുന്നറിയിപ്പ് ലക്ഷണങ്ങൾ അവഗണിക്കരുത്

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഫാറ്റി ലിവര്‍ രോഗികള്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
സൂക്ഷിച്ചാൽ ദു:ഖിക്കണ്ട; ഇന്ത്യയിൽ ഏറ്റവും കൂടുതൽ മരണത്തിന് കാരണം ഈ 7 'നിശബ്ദ കൊലയാളി' രോഗങ്ങൾ