
ശരീരത്തിന്റെ പല പ്രവർത്തനങ്ങളിലും പ്രധാന പങ്ക് വഹിക്കുന്ന ഒരു പോഷകമാണ് പ്രോട്ടീൻ. ഇത് പേശികളുടെ അളവ് നിലനിർത്താൻ സഹായിക്കുക ചെയ്യുന്നു. പ്രോട്ടീന്റെ കുറവ് ഉണ്ടായാൽ ഹോർമോൺ വ്യതിയാനം, മസിലുകൾക്ക് പ്രശ്നങ്ങൾ, വിളർച്ച, ത്വക്ക് രോഗങ്ങൾ എന്നിവ ഉണ്ടാകാം. പ്രോട്ടീൻ കുറയുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവും കുറയും. ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ഏതൊക്കെയാണെന്നതാണ് താഴേ പറയുന്നു...
ഒന്ന്...
സാൽമൺ ഒരു ഫാറ്റി മത്സ്യമായി കണക്കാക്കപ്പെടുന്നു. അതായത് ഒമേഗ -3 ഫാറ്റി ആസിഡുകൾ നിറഞ്ഞതാണ്. പ്രോട്ടീന്റെ മികച്ച ഉറവിടം കൂടിയാണ് സാൽമൺ മത്സ്യം.
രണ്ട്...
പ്രോട്ടീൻ ധാരാളം അടങ്ങിയ ഭക്ഷണങ്ങളിലൊന്നാണ് ചിക്കൻ. വേവിച്ച അരക്കപ്പ് ചിക്കനിൽ 22 ഗ്രാം പ്രോട്ടീൻ ഉണ്ടെന്നാണ് കണക്ക്. 172 ഗ്രാം ചിക്കൻ ബ്രസ്റ്റിൽ 54 ഗ്രാം പ്രോർട്ടീൻ അടങ്ങിയിട്ടുണ്ട്.
മൂന്ന്...
ബീൻസ്, പയർ എന്നിവ ആരോഗ്യകരമായ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങളായി കണക്കാക്കപ്പെടുന്നു. 100 ഗ്രാം ബീൻസിൽ ആറ് ഗ്രാം പ്രോട്ടീനുണ്ട്. അതേസമയം 100 ഗ്രാം വേവിച്ച പയർ 9 ഗ്രാം പ്രോട്ടീനുണ്ട്.
നാല്...
ജീവകം സി, പ്രോട്ടീൻ, ഫോളേറ്റ് എന്നിവയുടെ കലവറയാണ് സോയാബീൻ. സാച്ചുറേറ്റഡ് ഫാറ്റ് ഇതിൽ തീരെ കുറവാണ്. കാൽസ്യം, ഫൈബർ, അയൺ, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം ഇവ സോയാബീനിൽ ധാരാളം ഉണ്ട്. ഒരു ബൗൾ വേവിച്ച സോയാബീനിൽ 26 ഗ്രാം പ്രോട്ടീൻ ഉണ്ട്.
അഞ്ച്...
മുട്ടയുടെ വെള്ളയും മഞ്ഞക്കരുവും പേശികളുടെ വളർച്ചയ്ക്കും ശക്തിയും നൽകുന്നതായി ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. ഏറ്റവും അത്യാവശ്യമായ അമിനോ ആസിഡുകളിലൊന്നായ ല്യൂസിൻ മുട്ടയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. 1 മുട്ടയിൽ 6 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്.
ആറ്...
അര കപ്പ് പനീറിൽ ഏകദേശം 15 ഗ്രാം പ്രോട്ടീനുണ്ട്. ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിലും കുറയ്ക്കുന്നതിലും പനീർ പ്രധാന പങ്ക് വഹിക്കുന്നു.
ദിവസവും വെറും വയറ്റിൽ പെരുംജീരകം വെള്ളം കുടിക്കുന്നത് ശീലമാക്കൂ, ഗുണമിതാണ്