പ്രഭാതഭക്ഷണം ഒഴിവാക്കുന്നവരാണോ? എങ്കിൽ ഇതറിഞ്ഞിരിക്കൂ

Published : Feb 10, 2024, 03:32 PM ISTUpdated : Feb 10, 2024, 03:57 PM IST
 പ്രഭാതഭക്ഷണം ഒഴിവാക്കുന്നവരാണോ? എങ്കിൽ ഇതറിഞ്ഞിരിക്കൂ

Synopsis

ആരോ​ഗ്യകരമായ പ്രാതൽ കഴിക്കുന്നത് ആവശ്യമായ പോഷകങ്ങൾ നൽകുന്നതിന് സഹായിക്കുന്നു. പ്രാതൽ ഊർജ്ജം വർദ്ധിപ്പിക്കുന്നതിന് സഹായകമാണ്. പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് ഒരിക്കലും നല്ല ശീലമല്ല. അത് പകൽ സമയത്ത് ധാരാളം ഭക്ഷണം കഴിക്കുന്നതിലേക്ക് നയിക്കുന്നതായി ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു.   

ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് പ്രാതൽ. തിരക്കുപിടിച്ച ജീവിതത്തിലൂടെയാണ് നാം കടന്നു പോകുന്നത്. അത് കൊണ്ട് തന്നെ പലരും പ്രാതൽ ഒഴിവാക്കാറുണ്ട്.  പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് ഹൃദ്രോഗം, ഉയർന്ന രക്തസമ്മർദ്ദം, ഉയർന്ന കൊളസ്ട്രോൾ എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. 

ആരോ​ഗ്യകരമായ പ്രാതൽ കഴിക്കുന്നത് ആവശ്യമായ പോഷകങ്ങൾ നൽകുന്നതിന് സഹായിക്കുന്നു. പ്രാതൽ ഊർജ്ജം വർദ്ധിപ്പിക്കുന്നതിന് സഹായകമാണ്. പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് ഒരിക്കലും നല്ല ശീലമല്ല. അത് പകൽ സമയത്ത് ധാരാളം ഭക്ഷണം കഴിക്കുന്നതിലേക്ക് നയിക്കുന്നതായി ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു. 

പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് പലപ്പോഴും പകൽ സമയത്ത് വിശപ്പ് വർദ്ധിപ്പിക്കുന്നതിനും അമിതമായി ഭക്ഷണം കഴിക്കാനുള്ള പ്രവണതയ്ക്കും കാരണമാകുന്നു. കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ പ്രാതലിൽ ഉൾപ്പെടുത്തുക. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പാലുൽപ്പന്നങ്ങൾ എന്നിങ്ങനെ വിവിധ പോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

പ്രഭാതഭക്ഷണം പതിവായി ഒഴിവാക്കുന്നത് ഹൃദ്രോഗം, പൊണ്ണത്തടി, ടൈപ്പ് 2 പ്രമേഹം എന്നിവയുൾപ്പെടെയുള്ള വിവിധ വിട്ടുമാറാത്ത രോഗങ്ങളുടെ അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് വിഷാദ സാധ്യത വർദ്ധിപ്പിക്കുന്നു. 

പ്രഭാതഭക്ഷണം ഒഴിവാക്കുന്ന ആളുകൾക്ക് രാത്രിയിൽ അമിത വിശപ്പ് അനുഭവപ്പെടാനുള്ള സാധ്യത കൂടുതലാണ്. ഇത് ശരീരത്തിൽ അമിത കലോറി ഉപഭോഗം എത്തുന്നതിന് കാരണമാകും. സാധാരണയായി രാത്രിയിലുള്ള വിശപ്പ് അനാരോഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കാൻ പ്രേരിപ്പിക്കുന്നു.

പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് വേഗത്തിൽ ശരീരഭാരം കുറയ്ക്കാൻ ഇടയാക്കില്ല. പകരം, ഇത് വിശപ്പ്, അസിഡിറ്റി, വയറിളക്കം, ഉത്കണ്ഠ, തലവേദന, തൃപ്തിയില്ലായ്മ, ക്രമരഹിതമായ ആർത്തവം മുതലായവയ്ക്ക് കാരണമാകുന്നു. 

കലോറി കുറഞ്ഞ ഈ ഭക്ഷണങ്ങൾ കഴിക്കൂ, ശരീരഭാരം എളുപ്പം കുറയ്ക്കാം

 

 

PREV
click me!

Recommended Stories

Health Tips: വിറ്റാമിന്‍ 'എ'യുടെ കുറവ്; ശരീരം കാണിക്കുന്ന ലക്ഷണങ്ങളെ തിരിച്ചറിയാം
കുട്ടികളിൽ വിറ്റാമിൻ ബി 12ന്‍റെ കുറവ്; തിരിച്ചറിയേണ്ട ലക്ഷണങ്ങള്‍