Vitamin B 12 : ശരീരത്തിന് വേണം വിറ്റാമിന്‍ ബി 12; ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചറിയാം

By Web TeamFirst Published Aug 11, 2022, 11:13 PM IST
Highlights

നാഡീവ്യൂഹത്തിനും ചുവന്ന രക്താണുക്കളുടെ പരിപോഷണത്തിനും ആവശ്യമായ പോകമാണ് വിറ്റാമിൻ ബി 12. കൂടാതെ തലച്ചോറിന്റെ പ്രവര്‍ത്തനത്തിനും അനീമിയ തടയാനും ദഹനം ശരിയാക്കാനുമെല്ലാം വിറ്റാമിന്‍ ബി 12 ആവശ്യമാണ്.

വിറ്റാമിൻ ബി 12ന്റെ കുറവ് നമ്മുടെ ശരീരത്തിൽ എന്തൊക്കെ അപകടങ്ങളാണ് ഉണ്ടാക്കുക എന്ന കാര്യത്തിൽ ഒട്ടുമിക്ക ആളുകൾക്കും വലിയ ധാരണയില്ല. വിറ്റാമിൻ ബി 12 നമ്മുടെ ശരീരത്തിൽ ഏറ്റവും അധികം ആവശ്യമായൊരു പോഷകമാണ്. നാഡീവ്യൂഹത്തിനും ചുവന്ന രക്താണുക്കളുടെ പരിപോഷണത്തിനും ആവശ്യമായ പോകമാണ് വിറ്റാമിൻ ബി 12. കൂടാതെ തലച്ചോറിന്റെ പ്രവർത്തനത്തിനും അനീമിയ തടയാനും ദഹനം ശരിയാക്കാനുമെല്ലാം വിറ്റാമിൻ ബി 12 ആവശ്യമാണ്.

ജീവൻ നിലനിർത്താൻ നമ്മുടെ ശരീരം നമ്മുടെ ഭക്ഷണത്തെ ആശ്രയിക്കുന്നു. വിറ്റാമിൻ ബി 12 നമ്മുടെ ശരീരത്തിലെ പല പ്രവർത്തനങ്ങളും മെച്ചപ്പെടുത്തുകയും സുഗമമാക്കുകയും ചെയ്യുന്നു. വിറ്റാമിൻ ബി 12 അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തമെന്ന് പറയുന്നതിന്റെ കാരണം...

ഒന്ന്...

വിറ്റാമിൻ ബി 12 അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് മാക്യുലർ ഡീജനറേഷൻ വികസിപ്പിക്കാനുള്ള സാധ്യത കുറയ്ക്കുന്നു. ഈ കണ്ണിന്റെ അവസ്ഥ അന്ധതയ്ക്ക് കാരണമാകും. പ്രായമായവരിൽ മാക്യുലർ ഡീജനറേഷൻ സാധാരണമാണ്. 

ശ്രദ്ധിക്കുക, ഇവ ഉപയോ​ഗിക്കുന്നത് കരൾ ക്യാൻസറിനുള്ള സാധ്യത നാലിരട്ടി വർദ്ധിപ്പിക്കുമെന്ന് പഠനം

രണ്ട്...

സന്തോഷകരമായ ഹോർമോണുകളിൽ ഒന്നാണ് സെറോടോണിൻ. സെറോടോണിൻ ഉൽപാദനത്തിൽ വിറ്റാമിൻ ബി 12 ഒരു പ്രധാന പങ്ക് വഹിക്കുന്നു.  അത് മികച്ച മാനസികാവസ്ഥയെ പ്രോത്സാഹിപ്പിക്കുകയും മാനസികാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. 

മൂന്ന്...

വിറ്റാമിൻ ബി 12 മെച്ചപ്പെടുത്തുക മാത്രമല്ല, തലച്ചോറിലെയും നാഡീവ്യവസ്ഥയിലെയും വിവിധ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിന് ‍സഹായകമാണ്. വിറ്റാമിൻ ബി 12 ന്റെ അഭാവം ബ്രെയിൻ അട്രോഫിക്ക് കാരണമാകും. ബ്രെയിൻ അട്രോഫി എന്നാൽ ന്യൂറോണുകളുടെ നഷ്ടമാണ്. തലച്ചോറിലെ ന്യൂറോണുകളുടെ ഈ നഷ്ടം ഡിമെൻഷ്യയ്ക്കും ഓർമ്മക്കുറവിനും കാരണമായേക്കാം. വിറ്റാമിൻ ബി 12 തലച്ചോറിന്റെയും നാഡീവ്യവസ്ഥയുടെയും ശരിയായ പ്രവർത്തനം നിലനിർത്തുന്നു. 

വിറ്റാമിൻ ബി 12 ന്റെ മികച്ച ഉറവിടമാണ് പാലുൽപ്പന്നങ്ങൾ. പാൽ, തൈര്, ചീസ് മുതലായവ ദിവസവും കഴിക്കാൻ ശ്രമിക്കുക.വിറ്റാമിൻ ബി 12 ധാരാളമായി അടങ്ങിയിട്ടുള്ള മറ്റൊരു ഭക്ഷണമാണ് മുട്ട. വിശപ്പ് കുറയ്ക്കാനും പ്രോട്ടീൻ ലഭിക്കുന്നതിനും മുട സഹായകമാണ്.

വിറ്റാമിൻ ബി 12 ലും മറ്റ് നിരവധി പോഷകങ്ങളും അടങ്ങിയ മത്സ്യം എളുപ്പത്തിൽ ലഭ്യമാകുന്ന സമുദ്രവിഭവമാണ്. ട്യൂണ, സാൽമൺ തുടങ്ങിയ മത്സ്യങ്ങൾ പ്രോട്ടീൻ, സെലിനിയം, ഫോസ്ഫറസ്, വിറ്റാമിൻ ബി 3, വിറ്റാമിൻ എ മുതലായ മറ്റ് പോഷകങ്ങളും നൽകിയേക്കാം.

ദഹനപ്രശ്നങ്ങൾ നിങ്ങളെ അലട്ടുന്നുണ്ടോ? എങ്കിൽ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത്...

 

click me!