
കൊവിഡ് ബാധിച്ച് മരിച്ച 90കാരിയില്‍ വൈറസിന്‍റെ ആല്‍ഫ, ബീറ്റ വകഭേദങ്ങള്‍ ഒരുമിച്ച് കണ്ടെത്തിയതായി ഗവേഷകർ. ബെല്‍ജിയം സ്വദേശിനിയിലാണ് രണ്ടു വകഭേദങ്ങളും കണ്ടെത്തിയത്. കൊവിഡ് രോഗികളില്‍ വൈറസിന്‍റെ ഒന്നിലധികം വകഭേദങ്ങള്‍ ഒരേസമയം കണ്ടെത്തുന്നത് അപൂര്‍വമാണെന്ന് ബെൽജിയത്തിലെ ഒഎല്‍വി ആശുപത്രിയിലെ മോളികുലര്‍ ബയോളജിസ്റ്റായ ഡോ. ആന്‍ വാന്‍കീര്‍ബര്‍ഗന്‍ പറഞ്ഞു.
വീട്ടില്‍ ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന അവര്‍ വാക്സിന്‍ സ്വീകരിച്ചിരുന്നില്ല. ആല്‍സ്റ്റിലെ ഒഎല്‍വി ആശുപത്രിയില്‍ മാര്‍ച്ചിലാണ് രോഗിയെ പ്രവേശിപ്പിച്ചത്. അതേ ദിവസം തന്നെ അവര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. ആദ്യദിവസങ്ങളില്‍ ഓക്സിജന്‍ നിലയില്‍ പ്രശ്നമൊന്നുമുണ്ടായിരുന്നില്ല. രോഗിയുടെ ആരോഗ്യനില വളരെ പെട്ടെന്നാണ് ഗുരുതരമായത്.
അഞ്ച് ദിവസത്തിന് ശേഷം അവര്‍ മരിക്കുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ആല്‍ഫ, ബീറ്റ വൈറസ് വകഭേദങ്ങളുടെ സാന്നിധ്യം രോഗിയില്‍ കണ്ടെത്തിയതെന്നും ഡോ. ആൻ പറഞ്ഞു. അതേസമയം, രണ്ടു വകഭേദങ്ങളും ഒരേ സമയം ബാധിച്ചതാണോ രോഗിയുടെ മരണത്തിന് കാരണമായത് എന്നതിനെ പറ്റിയും വ്യക്തതയില്ലെന്നും ഡോ. ആന്‍ പറഞ്ഞു.
കൊവിഡ് വന്ന് പോയവരിൽ വീണ്ടും കൊവിഡ് പിടിപെടുമോ...? പഠനം പറയുന്നത്
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam