Asianet News MalayalamAsianet News Malayalam

കൊവിഡ് വന്ന് പോയവരിൽ വീണ്ടും കൊവിഡ് പിടിപെടുമോ...? പഠനം പറയുന്നത്

കൊവിഡ് വന്ന് പോയവരിൽ വൈറസ് വീണ്ടും ബാധിക്കാനുള്ള സാധ്യത 1.2 ശതമാനം മാത്രമാണെന്നും കണ്ടെത്തി. രണ്ടാമത് കൊവിഡ് ബാധിച്ച് 13 പേരിലും നേരിയ തോതില്‍ മാത്രമാണ് വൈറസ് ബാധ ഉണ്ടായതെന്നും പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു.

reinfection after recovery is rare and natural immunity after illness could be long lasting study
Author
Pune, First Published Jul 11, 2021, 8:04 PM IST

കൊവിഡ് വന്ന് പോയവരിൽ വീണ്ടും കൊവിഡ് പിടിപെടാനുള്ള സാധ്യത വളരെ കുറവാണെന്ന് പുതിയ പഠനം.
കൊവിഡിൽ നിന്ന് സുഖം പ്രാപിച്ച പൂനെയിൽ നിന്നുള്ള ആയിരത്തിലധികം ആളുകളിൽ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. 

രോഗം ഭേദമായശേഷം ഉണ്ടാകുന്ന സ്വാഭാവിക രോഗപ്രതിരോധശേഷി ദീര്‍ഘനാള്‍ നീണ്ടുനില്‍ക്കുമെന്നാണ് കൊവിഡ് വന്നുപോയ ആയിരത്തിലധികം ആളുകളില്‍ നടത്തിയ പഠനത്തിൽ കണ്ടെത്താനായതെന്ന് പൂനെയിലെ ഡി വൈ പാട്ടീൽ മെഡിക്കൽ കോളേജിലെ എപ്പിഡെമിയോളജിസ്റ്റുകളും കമ്മ്യൂണിറ്റി മെഡിസിൻ വിദഗ്ധരും പറഞ്ഞു.

 ഒന്‍പത് മാസത്തോളം നീണ്ടുനിന്ന പഠനത്തിൽ കൊവിഡ് വന്ന് ഭേദമായ 1081 പേരില്‍ പഠനം നടത്തി. അതിൽ 13 പേര്‍ക്ക് മാത്രമാണ് വീണ്ടും വെെറസ് ബാധ ഉണ്ടായതെന്ന് പഠനത്തിൽ പറയുന്നു. കൊവിഡ് വന്ന് പോയവരിൽ വൈറസ് വീണ്ടും ബാധിക്കാനുള്ള സാധ്യത 1.2 ശതമാനം മാത്രമാണെന്നും കണ്ടെത്തി.

 രണ്ടാമത് കൊവിഡ് ബാധിച്ച് 13 പേരിലും നേരിയ തോതില്‍ മാത്രമാണ് വൈറസ് ബാധ ഉണ്ടായതെന്നും പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ടുതന്നെ കൊവിഡ് ഇനിയും ബാധിച്ചിട്ടില്ലാത്ത ആളുകള്‍ക്ക് വാക്‌സിന്‍ ഉറപ്പാക്കുന്നതുവഴി ആര്‍ജിത പ്രതിരോധശേഷിയിലേക്ക് വളരെ പെട്ടെന്ന് എത്താമെന്ന് ക്ലിനിക്കൽ എപ്പിഡെമോളജിസ്റ്റും ​ഗവേഷകനുമായ അമിതവ് ബാനർജി പറഞ്ഞു.

മൂന്നാം ഡോസ് കൂടി സ്വീകരിക്കുന്നവരില്‍ മെച്ചപ്പെട്ട സംരക്ഷണം; അനുമതി തേടാനൊരുങ്ങി ഫൈസർ

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios