ഇടത് സ്തനത്തിന് ചില മാറ്റങ്ങൾ വരുന്നതായി യുവതി ശ്രദ്ധിച്ചു; പരിശോധനയിൽ കണ്ടെത്തിയത്...

By Web TeamFirst Published Oct 23, 2019, 2:36 PM IST
Highlights

ഓരോ ദിവസവും കഴിയുന്തോറും ഇടത് സ്തനത്തിന്റെ ഭാരം കൂടി വരുന്നതായി യുവതിയ്ക്ക് അനുഭവപ്പെട്ടു. എന്താണ് ഇതിന് പിന്നിലെ കാരണമെന്ന് അറിയാൻ യുവതി ഡോക്ടറെ കാണുകയായിരുന്നു. 

ഓരോ ദിവസം കഴിയുന്തോറും ഇടത് സ്തനത്തിന്റെ ഭാരം കൂടി വരുന്നതായി ആ യുവതിയ്ക്ക് അനുഭവപ്പെട്ടു. എന്താണ് ഇതിന് പിന്നിലെ കാരണമെന്ന് അറിയാൻ യുവതി ഡോക്ടറെ കാണുകയായിരുന്നു. പരിശോധനയിൽ 47 വയസുകാരിയായ ആ യുവതിയ്ക്ക് ബ്രസ്റ്റ് ട്യൂമറാണെന്ന് ഡോക്ടർ കണ്ടെത്ത‌ുകയായിരുന്നു..

രണ്ട് വർഷം കഴിഞ്ഞിട്ടാണ് യുവതി തനിക്ക് ട്യൂമറാണെന്ന കാര്യം അറിയുന്നത്. യുവതിയുടെ ഇടത് സ്തനത്തിലാണ് ട്യൂമർ വളർച്ച.അതിന് ബാസ്കറ്റ്ബോളിനേക്കാൾ വലുപ്പമുണ്ടെന്ന് ചെെനയിലെ സിചുവാൻ പ്രവിശ്യയിലെ ചെംഗ്ഡുവിലെ തേർഡ് പീപ്പിൾസ് ഹോസ്പിറ്റലിലെ ഡോ. വു ജിയാൻ പറഞ്ഞു. 

ശസ്ത്രക്രിയ ചെയ്താൽ മാത്രമേ ട്യൂമർ മാറ്റാൻ സാധിക്കുകയുള്ളൂവെന്ന് ഡോക്ടർ പറഞ്ഞു. തുടക്കത്തിലെ ട്യൂമർ കണ്ടുപിടിച്ച് ശസ്ത്രക്രിയ ചെയ്തിരുന്നുവെങ്കിൽ ഈ വലിപ്പത്തിൽ എത്തില്ലായിരുന്നുവെന്നും ഡോ.വു ജിയാൻ പറഞ്ഞു. ട്യൂമർ ആണെന്ന് തിരിച്ചറിഞ്ഞതോടെ യുവതി ശസ്ത്രക്രിയ ചെയ്യാമെന്ന തീരുമാനത്തിലെത്തുകയായിരുന്നു. 

ഒടുവിൽ സെപ്റ്റംബർ 25നാണ് നീണ്ട അഞ്ച് മണിക്കൂർ നടന്ന ശസ്ത്രക്രിയയിൽ വുവും സംഘവും ട്യൂമർ നീക്കം ചെയ്തതു. സ്തനങ്ങളിൽ എന്തെങ്കിലും മാറ്റങ്ങൾ കാണുന്നുണ്ടെങ്കിൽ നിർബന്ധമായും ഒരു ഡോക്ടറിനെ കാണണമെന്ന് ഡോ.‌വു ജിയാൻ പറയുന്നു. 

click me!