
സ്ത്രീകളുടെ ആരോഗ്യത്തെ കുറിച്ച് പല തരത്തിലുള്ള തെറ്റിദ്ധാരണകള്‍ നിലനില്‍ക്കുന്നുണ്ട്. കേട്ടതും അറിഞ്ഞതുമായ ചില കാര്യങ്ങളും അവയുടെ സത്യാവസ്ഥയും എന്താണെന്ന് നോക്കാം.
മുലയൂട്ടുന്നത് മുലകള്‍ തൂങ്ങാന്‍ കാരണമാകുന്നു.. ?
മുലയൂട്ടുന്നത് മൂലം അമ്മയും കുഞ്ഞും തമ്മിലുളള ബന്ധം ദൃഢമാക്കുമെന്ന് മാത്രമല്ല, കുഞ്ഞിന്‍റെ ആരോഗ്യത്തിന് ഇത് ഏറെ ഗുണം ചെയ്യും. കുഞ്ഞുങ്ങളിലുണ്ടാകുന്ന ആസ്തമ, ക്യാന്‍സര്‍ എന്നിവ തടയാന്‍ മുലപാല്‍ സഹായിക്കും. എന്നാല്‍ സാധാരണയായി നമ്മള്‍ കേള്‍ക്കുന്ന ഒന്നാണ് കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടുന്നത് മുലകള്‍ തൂങ്ങാന്‍ കാരണമാകുന്നു, മുലകളുടെ ബലം കുറയ്ക്കും എന്ന്. ഇത് വെറും തെറ്റായ ധാരണയാണ്. പ്രായം, പുകവലി എന്നിവ കൊണ്ടുമാത്രമേ ഇത് സംഭവിക്കാറുളളൂ.
ആര്‍ത്തവസമയങ്ങളില്‍ ഗര്‍ഭിണിയാകില്ല.. ?
സുരക്ഷിതമല്ലാത്ത ഏത് ലൈംഗികബന്ധത്തിലും ഗര്‍ഭം ധരിക്കാനുളള സാധ്യതയുണ്ട്. അത് ആര്‍ത്തവസമയത്ത് ആണെങ്കിലും സാധ്യത തളളി കളയാന്‍ കഴിയില്ല.
ഗര്‍ഭിണികള്‍ക്ക് അമിതമായ ശരീരഭാരം വേണം.. ?
ശരീരഭാരവും ഗര്‍ഭവും തമ്മില്‍ ബന്ധമൊന്നുമില്ല. ഗര്‍ഭിണിയായാല്‍ എന്തും വാരിവലിച്ച് കഴിക്കാം എന്ന് കരുതരുത്. ശരീരത്തിന് ആവശ്യമായ സാധനങ്ങള്‍ മാത്രം കഴിക്കുക. വെറുതെ ശരീരഭാരം കൂടുന്നത് കൊണ്ട് കാര്യമൊന്നുമല്ല. ആരോഗ്യമുളള ശരീരമാണ് വേണ്ടത്.
ഡിയോഡറന്‍റ് സ്താനാര്‍ബുദത്തിന് കാരണമാകുന്നു.. ?
ഡിയോഡറന്‍റ് ഉപയോഗിക്കുന്നത് മൂലം സ്താനാര്‍ബുദം ഉണ്ടാകുന്നുവെന്ന് പറഞ്ഞുകേള്‍ക്കാറുണ്ട്. എന്നാല്‍ അതിന് ഇതുവരെ ഒരു ശാസ്ത്രീയ തെളിവും ലഭിച്ചിട്ടില്ല.
ആര്‍ത്തവസമയത്ത് വ്യായാമം ഒഴിവാക്കണം.. ?
ആര്‍ത്തവസമങ്ങളില്‍ വ്യായാമം ചെയ്യുന്നതുകൊണ്ട് ഒരു കുഴപ്പവും ഉണ്ടാകില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam