World Arthritis Day 2026 : സന്ധിവാതത്തിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്തെല്ലാം?

Published : Oct 12, 2026, 11:05 AM IST
arthritis

Synopsis

നിത്യ ജീവിതത്തില്‍ ഇന്ന് വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന ഒരു രോഗമാണ് ആര്‍ത്രൈറ്റിസ് അഥവാ സന്ധിവാതം. സന്ധിവേദന, നീര്, സന്ധികളിലെ മുറുക്കം, ചലനശേഷിയിലുള്ള കുറവ് എന്നിവയ്ക്ക് കാരണമാകുന്ന നൂറിലധികം രോഗാവസ്ഥകളെ സൂചിപ്പിക്കുന്ന ഒരു പൊതുപദമാണ് ആർത്രൈറ്റിസ്.

സന്ധിവാതം, മറ്റ് റൂമാറ്റിക്, മസ്കുലോസ്കെലെറ്റൽ രോഗങ്ങൾ (RMDs) എന്നിവയെക്കുറിച്ച് ആഗോളതലത്തിൽ അവബോധം വളർത്തുന്നതിനായി എല്ലാ വർഷവും ഒക്ടോബർ 12-ന് 'ലോക സന്ധിവാത ദിനം' ആചരിക്കുന്നു. ആർത്രൈറ്റിസ് രോഗത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും ആരോഗ്യപരമായ ജീവിതരീതിയുടെ പ്രാധാന്യത്തെപ്പറ്റി ജനങ്ങളെ ബോധവാന്മാരാക്കാനാണ് ഈ ദിനം അചരിക്കുന്നത്.

നിത്യ ജീവിതത്തിൽ ഇന്ന് വെല്ലുവിളി ഉയർത്തിക്കൊണ്ടിരിക്കുന്ന ഒരു രോഗമാണ് ആർത്രൈറ്റിസ് അഥവാ സന്ധിവാതം. സന്ധിവേദന, നീര്, സന്ധികളിലെ മുറുക്കം, ചലനശേഷിയിലുള്ള കുറവ് എന്നിവയ്ക്ക് കാരണമാകുന്ന നൂറിലധികം രോഗാവസ്ഥകളെ സൂചിപ്പിക്കുന്ന ഒരു പൊതുപദമാണ് ആർത്രൈറ്റിസ്.

ആർത്രൈറ്റിസ് പല കാരണങ്ങളാലും ഉണ്ടാകാം. അതിൽ ചിലതു ഓസ്റ്റിയോ ആർത്രൈറ്റിസ് അഥവാ സന്ധിവാതം, ഇൻഫ്‌ളമേറ്ററി (ആമവാതം അഥവാ റൂമാറ്റോയിഡ് ആർത്രൈറ്റിസ്, ആൻകൈലോസിങ്ങ് സ്‌പോണ്ടിലൈറ്റിസ് സോറിയാറ്റിക് ആർത്രൈറ്റിസ്), അണുബാധ (സെപ്റ്റിക് ആർത്രൈറ്റിസ്), മെറ്റബോളിക് (ഗൗട്) എന്നിവയാണ്.

അമിതവണ്ണം, സന്ധികളിൽ ഏൽക്കുന്ന പരിക്ക്, സന്ധികൾക്ക് ചുറ്റുമുള്ള മാംസ പേശികൾക്കുള്ള ബലഹീനത, വ്യായാമക്കുറവ് എന്നീ കാരണങ്ങളാൽ സന്ധികളിൽ സമ്മർദ്ദവം മൂലം ഉണ്ടാകുന്ന തരുണാസ്ഥിയുടെ നഷ്ടവും. ഇതാണ് സന്ധിവാതത്തിനുള്ള പ്രധാന കാരണം. ഈ കാരണത്താൽ സന്ധികൾക്ക് ഇരുവശവുമുള്ള എല്ലുകൾ തമ്മിൽ ഉരസുവാൻ ഇടയാക്കും.

സന്ധിവാതത്തിന്റെ ചില ലക്ഷണങ്ങൾ

സന്ധികളിൽ ശക്തമായ വേദന അനുഭനപ്പെടുക.

സന്ധിക്ക് ചുറ്റും നീര്, ചൂട് അല്ലെങ്കിൽ ചുവപ്പ് നിറം എന്നിവ അനുഭവപ്പെടുക

സന്ധി സാധാരണ രീതിയിൽ വളയ്ക്കാനോ ചലിപ്പിക്കാനോ ബുദ്ധിമുട്ട് നേരിടുക

കാഠിന്യം : സന്ധികളിലുണ്ടാകുന്ന മുറുക്കം; പ്രത്യേകിച്ച് രാവിലെ ഉറക്കമുണരുമ്പോഴോ ദീർഘനേരം ഒരേ അവസ്ഥയിൽ അനങ്ങാതെ ഇരിക്കുമ്പോഴോ ആണ് ഇത് സാധാരണയായി അനുഭവപ്പെടുന്നത്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

അമിതഭാരമുള്ളവർ ഭക്ഷണം നിയന്ത്രിച്ച് ശരീരഭാരം കുറയ്ക്കുക

പുകയില, മദ്യപാനം എന്നിവ ഉപേക്ഷിക്കുക.

വ്യായാമങ്ങൾ ചെയ്യാം.

ശീതളപാനീയങ്ങളും കൊഴുപ്പടങ്ങിയ ഭക്ഷണവസ്തുക്കളും കുറയ്ക്കാം.

മുട്ടുവേദനയുള്ളവർ യൂറോപ്യൻ ക്ലോസറ്റ് ഉപയോഗിക്കുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ടൈപ്പ് 2 പ്രമേഹത്തിന്റെ അഞ്ച് പ്രാരംഭ ലക്ഷണങ്ങൾ
പുകവലി സ്ത്രീകളിൽ വന്ധ്യത കൂട്ടുന്നുവോ? ഐവിഎഫ് പോലും ഫലിക്കില്ല? | Smoking