World Autism Awareness Day 2025 : ഇന്ന് ലോക ഓട്ടിസം അവബോധ ദിനം ; ഓട്ടിസം രോഗമല്ല, അവരെ ചേർത്ത് പിടിക്കാം

Published : Apr 02, 2025, 08:56 AM IST
World Autism Awareness Day 2025 : ഇന്ന് ലോക ഓട്ടിസം അവബോധ ദിനം ; ഓട്ടിസം രോഗമല്ല, അവരെ ചേർത്ത് പിടിക്കാം

Synopsis

ഇന്ന് ഓട്ടിസം ബാധിതരായ കുട്ടികളുടെ എണ്ണം വളരെ കൂടുതലാണ്. ഗർഭകാലത്തെ മരുന്നുകൾ, വൈറൽ അണുബാധകൾ, ഗർഭകാലത്തെ സങ്കീർണതകൾ, അല്ലെങ്കിൽ ചില വസ്തുക്കളുമായി സമ്പർക്കം പുലർത്തൽ എന്നിവ ഈ പ്രശ്നങ്ങൾക്ക് കാരണമായേക്കാമെന്നും എഎസ്ഡിയുടെ സാധ്യത വർദ്ധിപ്പിക്കുമെന്നും ചില ഗവേഷകർ അഭിപ്രായപ്പെടുന്നു.

ഇന്ന് ലോക ഓട്ടിസം അവബോധ ദിനം. ഓട്ടിസം സ്പെക്ട്രം ഡിസോർഡർ (ASD) എന്നതിനെക്കുറിച്ച് അവബോധം വളർത്തുക എന്നതാണ് എല്ലാ വർഷവും ലോക ഓട്ടിസം അവബോധ ദിനം ആചരിക്കുന്നത്. ഓട്ടിസം ഒരു രോഗമല്ല, ഒരു അവസ്ഥയാണ്. വളർച്ചാവികാസത്തിൽ തലച്ചോറിലുണ്ടാകുന്ന ഉണ്ടാകുന്ന വൈകല്യങ്ങളാണ് ഓട്ടിസം സ്‌പെക്ട്രം. ആശയവിനിമയശേഷി ഇല്ലാതിരിക്കുക, സമൂഹവുമായുള്ള ഇടപെടലുകളിൽ വിമുഖത കാണിക്കുക, ഭാഷാവൈകല്യം, ആവർത്തിച്ചുള്ള പെരുമാറ്റം എന്നിവയൊക്കെ ഓട്ടിസത്തിന്റെ ഭാഗമാണ്.

2007-ൽ ഐക്യരാഷ്ട്രസഭയുടെ പൊതുസഭ ഏപ്രിൽ 2 ലോക ഓട്ടിസം അവബോധ ദിനമായി (WAAD) പ്രഖ്യാപിച്ചു. ഓട്ടിസം സ്പെക്ട്രം ഡിസോർഡർ ഉള്ള വ്യക്തികളെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനും സ്വീകാര്യത പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഈ ദിനം സമർപ്പിച്ചിരിക്കുന്നത്. ഓട്ടിസത്തെക്കുറിച്ചും വ്യക്തികളിലും കുടുംബങ്ങളിലും അതിന്റെ സ്വാധീനത്തെക്കുറിച്ചും നേരത്തെയുള്ള രോഗനിർണയത്തിന്റെയും ഇടപെടലിന്റെയും പ്രാധാന്യത്തെക്കുറിച്ചും മികച്ച ധാരണ വളർത്തുക എന്നതും ഇതിന്റെ ലക്ഷ്യമാണ്.

ഓട്ടിസത്തിന്റെ കാരണങ്ങൾ ഇതുവരെ ആധികാരികമായി നിർണയിക്കാൻ കഴിഞ്ഞിട്ടില്ല. ഇന്ന് ഓട്ടിസം ബാധിതരായ കുട്ടികളുടെ എണ്ണം വളരെ കൂടുതലാണ്. ഗർഭകാലത്തെ മരുന്നുകൾ, വൈറൽ അണുബാധകൾ, ഗർഭകാലത്തെ സങ്കീർണതകൾ, അല്ലെങ്കിൽ ചില വസ്തുക്കളുമായി സമ്പർക്കം പുലർത്തൽ എന്നിവ ഈ പ്രശ്നങ്ങൾക്ക് കാരണമായേക്കാമെന്നും എഎസ്ഡിയുടെ സാധ്യത വർദ്ധിപ്പിക്കുമെന്നും ചില ഗവേഷകർ അഭിപ്രായപ്പെടുന്നു.

സാമൂഹീകരണം, ആശയവിനിമയം, പെരുമാറ്റരീതി എന്നിവയാണ് ഓട്ടിസം അവതാളത്തിലാക്കുന്നത്. അതിനാൽ സൗഹൃദപരവും അനുയോജ്യവുമായ ജീവിതാന്തരീക്ഷം സൃഷ്ടിച്ച് നിരന്തരമായ പരിശീലനത്തിലൂടെ പരിശീലനം നൽകുകയാണ് ഓട്ടിസത്തിന്റെ പ്രധാനചികിത്സ എന്നും ആരോ​ഗ്യ വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ദിവസവും രാവിലെ 20 പുഷ് അപ്പ് ചെയ്യുന്നത് പതിവാക്കൂ, കാരണം

 

 

 

PREV
Read more Articles on
click me!

Recommended Stories

ഹൃദയാഘാതം; ശരീരം കാണിക്കുന്ന ഈ സൂചനകളെ അവഗണിക്കരുത്
മുലപ്പാല്‍ എങ്ങനെ പമ്പ് ചെയ്യണം, ശേഖരിക്കണം, സൂക്ഷിക്കണം?