World Bicycle Day 2026 : ദിവസവും അൽപം നേരം സെെക്കിൾ ചവിട്ടുന്നത് ശീലമാക്കൂ, ആരോ​ഗ്യ​ഗുണങ്ങൾ അറിയാം

Published : Jun 03, 2026, 08:11 AM IST
who should avoid cycling

Synopsis

ഹൃദയം, പേശികൾ എന്നിവയുടെ ആരോഗ്യത്തിനും അമിത വണ്ണം പോലുള്ള പ്രശ്നങ്ങൾക്കും സെെക്കിളിംഗ് പ്രയോജനപ്പെടുത്താവുന്നതാണ്.  

എല്ലാ വർഷവും ജൂൺ മൂന്നിന് ലോക സെെക്കിൾ ദിനം ആചരിച്ച് വരുന്നു. ദിവസവും അൽപം നേരമെങ്കിലും സെെക്കിൾ ചവിട്ടുന്നത് നിരവധി രോ​ഗങ്ങളെ അകറ്റി നിർത്താൻ സഹായിക്കും. ശരീര ഘടന മികച്ചതാക്കി നിർത്താൻ സൈക്ലിങ് സഹായിക്കുന്നു. സൈക്ലിങ് നടത്തുമ്പോൾ ശരീരത്തിന്റെ പോസ്ചർ ശരിയായി നിൽക്കുന്നു.

ഹൃദയം, പേശികൾ എന്നിവയുടെ ആരോഗ്യത്തിനും അമിത വണ്ണം പോലുള്ള പ്രശ്നങ്ങൾക്കും സെെക്കിളിംഗ് പ്രയോജനപ്പെടുത്താവുന്നതാണ്. ഒരു മണിക്കൂർ സെെക്കിൾ ഓടിക്കുന്നത് ഏകദേശം 400 മുതൽ 1000 വരെ കാലറി കരിച്ചു കളയാൻ സഹായകമാണ്. കൂടാതെ ഇതുമൂലം ശ്വാസകോശങ്ങളിലേക്ക് കൂടുതൽ ഓക്സിജൻ എത്തുകയും ഹൃദയത്തിലേക്കുള്ള രക്ത പ്രവാഹം വർധിക്കുകയും ചെയ്യുന്നു.

ധമനികളിൽ കൊഴുപ്പ് അടിയുന്നത് അടക്കം ഹൃദയാഘാതത്തിന് വഴിയൊരുക്കുന്ന എല്ലാ ഘടകങ്ങളും സൈക്ലിങ് വഴി ഇല്ലാതാകും. സ്ഥിരമായ സൈക്ലിങ് ഹൃദയാഘാതം സംഭവിക്കാനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനം പറയുന്നു. സ്ഥിരമായ സവാരി ഗണ്യമായ കലോറി കുറയ്ക്കാൻ സഹായിക്കുന്നു.ഇത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായകമാണ്.

കാലിലെ മസിലുകൾ, കോർ മസിലുകൾ എന്നിവയ്ക്ക് ഏറെ പ്രയോജനയുള്ള വ്യായാമമാണ് സെെക്കിൾ ചവിട്ടുന്നത്. കൃത്യമായ ചലനങ്ങൾ വഴി സന്ധികൾക്ക് മികച്ച വ്യായാമം സൈക്ലിങ് നൽകുന്നു. സന്ധികൾക്കുണ്ടാകുന്ന അർത്രൈറ്റിസ് പോലുള്ള പ്രശ്നങ്ങൾ കുറയ്ക്കുന്നു. ശരീരത്തിന്റെ മുഴുവൻ ഭാരവും മറ്റ് വ്യായാമങ്ങളിലെ പോലെ കാലിലേക്ക് നൽകാത്തതിനാൽ കാലിനും കണങ്കാലിനും ചെറിയ പ്രശ്നങ്ങൾ ഉള്ളവർക്കും സൈക്ലിങ് അനുയോജ്യമായ വ്യായാമമാണ്.

പതിവായി സെെക്കിൾ ചവിട്ടുന്നത് ഹൃദയത്തെ ശക്തിപ്പെടുത്തുകയും, ഹൃദയമിടിപ്പ് കുറയ്ക്കുകയും, രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇത് "നല്ല" കൊളസ്ട്രോൾ വർദ്ധിപ്പിക്കാൻ സഹായിക്കുകയും മോശം കൊളസ്ട്രോൾ കുറയ്ക്കുകയും ചെയ്യുന്നു.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വെറും വയറ്റിൽ നാരങ്ങ വെള്ളം കുടിക്കുന്ന ശീലമുണ്ടോ?
മുടികൊഴിച്ചിൽ കുറയ്ക്കാനും അകാലനര തടയാനും സഹായിക്കുന്ന ഹെയർ പാക്കുകൾ