World Brain Day: തലച്ചോറിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ വേണ്ടി കഴിക്കേണ്ട ഭക്ഷണങ്ങള്‍

Published : Jul 21, 2025, 04:03 PM ISTUpdated : Jul 21, 2025, 04:04 PM IST
brain health

Synopsis

തലച്ചോറിന്റെ ആരോഗ്യത്തെക്കുറിച്ചും നാഡീവ്യവസ്ഥയുടെ അവസ്ഥകളെക്കുറിച്ചും ആഗോള അവബോധം വളർത്തുന്നതിനായി എല്ലാ വർഷവും ജൂലൈ 22 ന് ലോക മസ്തിഷ്ക ദിനം ആചരിക്കുന്നു.

മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് ബ്രെയിന്‍ അഥവാ തലച്ചോറ്. ഇവയുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് ഏറെ പ്രധാനമാണ്. തലച്ചോറിന്റെ ആരോഗ്യത്തെക്കുറിച്ചും നാഡീവ്യവസ്ഥയുടെ അവസ്ഥകളെക്കുറിച്ചും ആഗോള അവബോധം വളർത്തുന്നതിനായി എല്ലാ വർഷവും ജൂലൈ 22 ന് ലോക മസ്തിഷ്ക ദിനം ആചരിക്കുന്നു.

ഓര്‍മ്മശക്തി കൂട്ടാനും തലച്ചോറിന്‍റെ ആരോഗ്യം സംരക്ഷിക്കാനും വിറ്റാമിനുകളും ധാതുക്കളും ആന്‍റിഓക്സിഡന്‍റുകളും ഒമേഗ 3 ഫാറ്റി ആസിഡും അടങ്ങിയ ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്. അത്തരത്തില്‍ തലച്ചോറിന്‍റെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങളെ പരിചയപ്പെടാം.

1. ഫാറ്റി ഫിഷ്

ഒമേഗ -3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയ സാല്‍മണ്‍ പോലുള്ള ഫാറ്റി ഫിഷ് കഴിക്കുന്നത് തലച്ചോറിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.

2. ബ്ലൂബെറി

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ബെറി പഴങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഓര്‍മ്മശക്തി കൂട്ടാനും തലച്ചോറിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

3. മഞ്ഞള്‍

മഞ്ഞളിലെ കുര്‍ക്കുമിന്‍ ഓര്‍മ്മശക്തി കൂട്ടാനും തലച്ചോറിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. മഞ്ഞളിന് ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങളുമുണ്ട്. അതിനാല്‍ ഭക്ഷണത്തില്‍ മഞ്ഞളും ഉള്‍പ്പെടുത്താം.

4. വാള്‍നട്സ്

വിറ്റാമിനുകളും ആരോഗ്യകരമായ കൊഴുപ്പും ആന്‍റി ഓക്സിഡന്‍റുകളും, ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങളും അടങ്ങിയ വാള്‍നട്സ് കഴിക്കുന്നത് ഓര്‍മ്മശക്തി കൂട്ടാനും തലച്ചോറിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

5. ചീര

വിറ്റാമിന്‍ കെ, ബീറ്റാകരോട്ടിന്‍ തുടങ്ങിയവ അടങ്ങിയ ചീര പോലെയുള്ള ഇലക്കറികള്‍ കഴിക്കുന്നതും തലച്ചോറിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.

6. മുട്ട

കോളിന്‍, വിറ്റാമിന്‍ ബി, ഫോളേറ്റ് തുടങ്ങിയവ അടങ്ങിയ മുട്ട കഴിക്കുന്നത് ഓര്‍മ്മ തലച്ചോറിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.

7. അവക്കാഡോ

വിറ്റാമിനുകളായ ഇ, കെ, ഫോളേറ്റ്, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയ അവക്കാഡോ കഴിക്കുന്നതും തലച്ചോറിന്‍റെ ആരോഗ്യത്തിന് ഗുണം ചെയ്യും.

8. മത്തങ്ങാ വിത്തുകള്‍

സിങ്ക്, മഗ്നീഷ്യം, വിറ്റാമിന്‍ ബി തുടങ്ങിയവ അടങ്ങിയ മത്തങ്ങാ വിത്തുകള്‍ കഴിക്കുന്നത് ഓര്‍മ്മശക്തി കൂട്ടാനും തലച്ചോറിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

9. ഓറഞ്ച്

വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ഓറഞ്ച് കഴിക്കുന്നതും തലച്ചോറിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.

10. ഡാര്‍ക്ക് ചോക്ലേറ്റ്

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നതും തലച്ചോറിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇടയ്ക്കിടെ വയറുവേദന വരാറുണ്ടോ? കാരണം ഇതാവാം
തിളങ്ങുന്ന ചർമ്മം വേണോ? ഈ ഏഴ് ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ