World Brain Tumor Day 2025: ബ്രെയിന്‍ ട്യൂമര്‍; ഈ ലക്ഷണങ്ങളെ അവ​ഗണിക്കരുത്​

Published : Jun 08, 2025, 09:37 AM ISTUpdated : Jun 08, 2025, 10:00 AM IST
Brain Tumour

Synopsis

ബ്രെയിൻ ട്യൂമറിനെക്കുറിച്ച് ആളുകളെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ വർഷവും ജൂൺ 8 നാണ് ലോക ബ്രെയിൻ ട്യൂമർ ദിനം ആചരിക്കുന്നത്.

ഇന്ന് ലോക ബ്രെയിൻ ട്യൂമർ ദിനം (world brain tumor day). ബ്രെയിൻ ട്യൂമറിനെക്കുറിച്ച് ആളുകളെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ വർഷവും ജൂൺ 8 നാണ് ലോക ബ്രെയിൻ ട്യൂമർ ദിനം ആചരിക്കുന്നത്. തലച്ചോറിനുള്ളിലെ അസാധാരണ കോശങ്ങളുടെ വളര്‍ച്ചയെയാണ് ബ്രെയിന്‍ ട്യൂമര്‍ എന്ന വാക്കുകൊണ്ട് സൂചിപ്പിക്കുന്നത്.

രണ്ട് പ്രധാന തരം ബ്രെയിന്‍ ട്യൂമറുകള്‍ ആണ് ഉള്ളത്- മാരകമായ (കാന്‍സര്‍) മുഴകള്‍, അപകടകരമല്ലാത്ത (ബിനൈന്‍) മുഴകള്‍. ബ്രെയിൻ ട്യൂമർ ജീവന് ഭീഷണിയാകുമെങ്കിലും ഇവ പലപ്പോഴും പൂർണ്ണമായും ചികിത്സിക്കാവുന്നതാണ്. ശസ്ത്രക്രിയ, റേഡിയേഷൻ തെറാപ്പി, കീമോതെറാപ്പി, ആന്റി-സെഷർ മരുന്നുകൾ, സ്റ്റിറോയിഡ് ചികിത്സ എന്നിവ ചികിത്സകളിൽ ഉൾപ്പെടുന്നു. പലപ്പോഴും ട്യൂമർ വളർച്ച ക്യാൻസർ ആകണമെന്നുമില്ല. തലച്ചോറിന്റെ ഏത് ഭാഗത്താണ് ട്യൂമർ പിടിപ്പെട്ടിരിക്കുന്നത് എന്നതിനെ ആശ്രയിച്ചാണ് ലക്ഷണങ്ങളും പ്രകടമാകുന്നത്. കഠിനമായ തലവേദനയാണ് ട്യൂമറിന്റെ പ്രധാന ലക്ഷണം. ഇടവിട്ടിടവിട്ടുള്ള ഈ തലവേദന ട്യൂമറുള്ള സ്ഥലത്തെ കേന്ദ്രീകരിച്ചായിരിക്കും അനുഭവപ്പെടുക.

ലക്ഷണങ്ങൾ:

കഠിനമായ തലവേദന

ഓർമക്കുറവ്

ഫിറ്റ്സ്

കാഴ്ചക്കുറവ്

വസ്തുക്കൾ രണ്ടായി കാണുക

തലകറക്കം

കൈകാലുകളുടെ ശക്തിക്കുറവ്

രാവിലെയുള്ള ഛര്‍ദ്ദി

നടക്കാൻ ബുദ്ധിമുട്ട്, ബലഹീനത

സംസാരത്തിലെ ബുദ്ധിമുട്ട്, ക്ഷീണം തുടങ്ങിയവയൊക്കെ സൂചനകളാകാം.

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വെറുമൊരു ഭക്ഷണമല്ല, ഒരു വികാരമാണ്! ഇന്ന് ദേശീയ ചീസ് ലവർ ഡേ, ചില കൗതുകങ്ങൾ ഇതാ...
ആരോഗ്യവും സൗന്ദര്യവും നിലനിർത്താം: ലോകപ്രശസ്തമായ 9 ഡയറ്റ് പ്ലാനുകളെക്കുറിച്ച് അറിയേണ്ടതെല്ലാം