World Day Against Child Labour 2026 : ഇന്ന് ലോക ബാലവേല വിരുദ്ധ ദിനം ; ഈ ദിവസത്തിന്റെ പ്രാധാന്യം അറിയാം

Published : Jun 12, 2026, 10:00 AM IST
world day against child labour

Synopsis

അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ (ILO) ആഹ്വാനപ്രകാരം 2002 മുതൽ എല്ലാ വർഷവും ജൂൺ 12 ന് ഈ ദിനം ആചരിക്കുന്നു.  

എല്ലാ വർഷവും ജൂൺ 12 ലോക ബാലവേല വിരുദ്ധ ദിനം ആചരിക്കുന്നു. ബാലവേലയുടെ ആഗോള പ്രശ്നത്തെക്കുറിച്ചും അത് അവസാനിപ്പിക്കുന്നതിനുള്ള ശ്രമങ്ങളെക്കുറിച്ചും പൊതുജന അവബോധം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിവിധ പരിപാടികളോടെ ഇന്ന് ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളിൽ ലോക ബാലവേല വിരുദ്ധ ദിനം ആചരിക്കുന്നു.

അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ (ILO) ആഹ്വാനപ്രകാരം 2002 മുതൽ എല്ലാ വർഷവും ജൂൺ 12 ന് ഈ ദിനം ആചരിക്കുന്നു. ആഗോളതലത്തിൽ ഓരോ 10 കുട്ടികളിലും ഒരാൾ ജോലി ചെയ്യാൻ നിർബന്ധിതരാകുന്നുണ്ടെന്ന് പഠനങ്ങൾ പറയുന്നു. എന്നാൽ 2000 മുതലുള്ള കണക്കുകൾ അനുസരിച്ച് മൊത്തത്തിൽ ബാലവേല ചെയ്യുന്ന കുട്ടികളുടെ എണ്ണം കുറഞ്ഞു.

ബാലവേലയെ ഉന്മൂലനം ചെയ്യുന്നതിനുളള ആഹ്വാനമാണ് ഈ വർഷത്തെ ലോക ബാലവേല വിരുദ്ധ ദിനത്തിന്റെ വിഷയം. "Red Card to Child Labour: Fair Play for Children, Decent Work for Adults എന്നതാണ് ഈ വർഷത്തെ പ്രമേയം. ജനസംഖ്യാ വളർച്ച, തുടർച്ചയായതും പുതിയതുമായ സംഘർഷങ്ങൾ, കടുത്ത ദാരിദ്ര്യം, ദുർബലമായ സാമൂഹിക സുരക്ഷാ സംവിധാനങ്ങൾ എന്നിവ കാരണം ബാധിതരായ കുട്ടികളുടെ ആകെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടില്ല.

റിപ്പോർട്ട് അനുസരിച്ച് കാർഷിക മേഖലയാണ് ബാലവേലയുടെ ഏറ്റവും വലിയ കേന്ദ്രമായി മാറിയിരിക്കുന്നത്, 61 ശതമാനം കുട്ടികളും ബാലവേലയിൽ ഏർപ്പെടുന്നു. 27 ശതമാനം കുട്ടികളും സേവന മേഖലയിലാണ് ജോലി ചെയ്യുന്നത്, അതിൽ വീട്ടുജോലി, വിപണിയിൽ സാധനങ്ങൾ വിൽക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ ഉൾപ്പെടുന്നു. ഖനനം, നിർമ്മാണ വ്യവസായങ്ങൾ ഉൾപ്പെടെയുള്ള വ്യാവസായിക മേഖലയിലാണ് 13 ശതമാനം കുട്ടികൾ ജോലി ചെയ്യുന്നത്. ഇന്ത്യയിൽ, 1987 മുതൽ സർക്കാർ ബാലവേലയെക്കുറിച്ചുള്ള ഒരു ദേശീയ നയം നടപ്പിലാക്കിയിട്ടുണ്ട്.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഷിഗെല്ലയിൽ ജാഗ്രതയോടെ കേരളം; തലസ്ഥാനത്തും രോഗബാധ | Shigella Cases | Kerala Health Department
കോഴിക്കോട്ടെ നിപ ബാധ; രോഗിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആരോഗ്യമന്ത്രി