World Food Day 2022 : പട്ടിണി ബാധിച്ചവരുടെ എണ്ണം മൂന്ന് വർഷത്തിനുള്ളിൽ ഇരട്ടിയായി ; യുഎൻ മേധാവി

Published : Oct 16, 2022, 12:29 PM IST
World Food Day 2022 :  പട്ടിണി ബാധിച്ചവരുടെ എണ്ണം മൂന്ന് വർഷത്തിനുള്ളിൽ ഇരട്ടിയായി ; യുഎൻ മേധാവി

Synopsis

2022ലെ ലോക ഭക്ഷ്യ ദിനത്തിന്റെ പ്രമേയം "ആരേയും പിന്നിലാക്കരുത്" എന്നതാണ്. മെച്ചപ്പെട്ട ഒരു ലോകം കെട്ടിപ്പടുക്കുന്നതിലേക്ക് ലോകം പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും വളരെയധികം ആളുകൾ പിന്നോക്കം പോയിരിക്കുന്നുവെന്ന് എഫ്എഒ വ്യക്തമാക്കി. 

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ പട്ടിണി ബാധിച്ച ആളുകളുടെ എണ്ണം ഇരട്ടിയിലധികമായതായി ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് വ്യക്തമാക്കി.  ഈ കുതിച്ചുചാട്ടത്തിന് പ്രധാനകാരണങ്ങളിലൊന്ന് കൊവിഡ് ആണെന്ന് പറയാം. പോഷക ഭക്ഷണങ്ങൾ എല്ലാവർക്കും ലഭ്യമാക്കുക, എല്ലാവർക്കും താങ്ങാവുന്ന വിലയിൽ ലഭ്യമാക്കുക" എന്നിങ്ങനെയാണ് ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് അദ്ദേഹം എഴുതിയ കുറിപ്പിൽ പറയുന്നു.

1945-ൽ യുണൈറ്റഡ് നേഷൻസ് ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷൻ (എഫ്എഒ) സ്ഥാപിതമായതിന്റെ അടയാളമായാണ് ലോക ഭക്ഷ്യദിനം ആചരിക്കുന്നത്. ഈ ദിവസം പട്ടിണി അനുഭവിക്കുന്നവർക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങളും ആരോഗ്യകരമായ ഭക്ഷണക്രമം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും ലക്ഷ്യമിട്ട് ലോകമെമ്പാടുമുള്ള ബോധവൽക്കരണ പരിപാടികൾ നടക്കുന്നു. 

2022ലെ ലോക ഭക്ഷ്യ ദിനത്തിന്റെ പ്രമേയം "ആരേയും പിന്നിലാക്കരുത്" എന്നതാണ്. മെച്ചപ്പെട്ട ഒരു ലോകം കെട്ടിപ്പടുക്കുന്നതിലേക്ക് ലോകം പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും വളരെയധികം ആളുകൾ പിന്നോക്കം പോയിരിക്കുന്നുവെന്ന് എഫ്എഒ വ്യക്തമാക്കി. 40 രാജ്യങ്ങളിലായി ഏകദേശം 180 ദശലക്ഷം ആളുകൾ ഒഴിവാക്കാനാകാത്ത ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിടേണ്ടിവരുമെന്നാണ്  ഗ്ലോബൽ റിപ്പോർട്ട് വ്യക്തമാക്കുന്നത്.

മനുഷ്യന്റെ ആരോഗ്യം,  സുസ്ഥിര വികസനം, കൃഷി, ടൂറിസം മേഖലകളിലെ വളർച്ച എന്നിവ ഉറപ്പാക്കുന്നത് ലക്ഷ്യമിട്ട് കൂടിയാണ് ലോക ഭക്ഷ്യ ദിനം ആചരിക്കുന്നത്. വൃത്തിഹീനമായ ഭക്ഷണത്തിൽ നിന്നുണ്ടാകുന്ന രോഗങ്ങൾ, പകർച്ചവ്യാധികൾ എന്നിവയെ അകറ്റി നിർത്താൻ ഇത് സഹായിക്കുന്നു. ഇത്തരം പ്രശ്നങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നതിനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ മതിയായ നടപടികൾ സ്വീകരിക്കുന്നതിന് ജനങ്ങളെയും അധികൃതരെയും ബോധവാന്മാരാക്കാനുമാണ് ഈ ദിനം ആചരിക്കുന്നത്. വിശപ്പില്ലാത്ത ഒരു ലോകം സൃഷ്ടിക്കുക എന്നതാണ് ലോക ഭക്ഷ്യ കാർഷിക സംഘടനയുടെ ലക്ഷ്യം.  

ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കുന്ന അഞ്ച് പഴങ്ങളിതാ...

 

PREV
click me!

Recommended Stories

മുഖകാന്തി കൂട്ടാൻ കറ്റാർവാഴ ; ഈ രീതിയി‍ൽ ഉപയോ​ഗിക്കൂ
മലബന്ധം അകറ്റുന്നതിന് കഴിക്കേണ്ട പത്ത് ഭക്ഷണങ്ങൾ