World Health Day 2022 : ‘നമ്മുടെ ഭൂമി നമ്മുടെ ആരോഗ്യം’; ഇന്ന് ലോകാരോഗ്യ ദിനം

By Web TeamFirst Published Apr 7, 2022, 10:44 AM IST
Highlights

‘നമ്മുടെ ഭൂമി നമ്മുടെ ആരോഗ്യം’ എന്നതാണ് ഈ വർഷത്തെ ലോകാരോഗ്യ ദിനാചരണ സന്ദേശം. ഭൂമിയെയും പ്രകൃതിയെയും സംരക്ഷിച്ചു കൊണ്ട് കൂടുതൽ ആരോഗ്യപ്രദമായ ഒരു ലോകം കെട്ടിപെടുക്കുക എന്ന സന്ദേശമാണ് ഈ ലോകാരോഗ്യ ദിനം മുന്നോട്ട് വയ്ക്കുന്നത്.

ഇന്ന് ഏപ്രിൽ 7. ലോകാരോഗ്യ ദിനം (World Health Day). കൊവിഡ് മഹാമാരിയുടെ പിടിയിൽ നിന്നും ലോകം മോചനം നേടുന്ന വേളയിലാണ് ഇക്കുറി ലോകാരോഗ്യ ദിനം കടന്നുവരുന്നത്. ആരോഗ്യ സംബന്ധിയായ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനും ലോകമെമ്പാടുമുള്ള ആളുകളുടെ പ്രത്യേക ആരോഗ്യ പ്രശ്നങ്ങളിലേക്ക് ശ്രദ്ധ ആകർഷിക്കുന്നതിനുമായി ലോകാരോഗ്യ സംഘടനയുടെ ലക്ഷ്യത്തിന് അനുസൃതമായി വർഷം തോറും ദിനം ആഘോഷിക്കുന്നു. 

‘നമ്മുടെ ഭൂമി നമ്മുടെ ആരോഗ്യം’ എന്നതാണ് ഈ വർഷത്തെ ലോകാരോഗ്യ ദിനാചരണ സന്ദേശം. ഭൂമിയെയും പ്രകൃതിയെയും സംരക്ഷിച്ചു കൊണ്ട് കൂടുതൽ ആരോഗ്യപ്രദമായ ഒരു ലോകം കെട്ടിപെടുക്കുക എന്ന സന്ദേശമാണ് ഈ ലോകാരോഗ്യ ദിനം മുന്നോട്ട് വയ്ക്കുന്നത്.

ലോകാരോഗ്യ സംഘടന 1948 ൽ ആദ്യത്തെ ആരോഗ്യ അസംബ്ലിയിൽ ലോകാരോഗ്യ ദിന പ്രചാരണം ആരംഭിക്കുകയും 1950 ൽ ആചരിക്കുകയും ചെയ്തു. ഭൂമിയും പ്രകൃതിയും മലിനമാക്കപ്പെടുമ്പോൾ ശ്വാസകോശരോഗങ്ങൾ, ക്യാൻസർ, ഹൃദ്രോഗങ്ങൾ തുടങ്ങിയ രോഗങ്ങൾ വർദ്ധിക്കുമെന്നുള്ളത് ശാസ്ത്രീയമായി തന്നെ പല പഠനങ്ങളിലൂടെയും തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.

1948 ഏപ്രിൽ 7-ന് പ്രാബല്യത്തിൽ വന്ന ലോകാരോഗ്യ സംഘടനയുടെ ആദ്യത്തെ ഔദ്യോഗിക പ്രവർത്തനങ്ങളിലൊന്നാണ് ലോകാരോഗ്യ ദിനം. ആദ്യത്തെ ലോകാരോഗ്യ ദിനം 1949 ജൂലൈ 22-ന് ആചരിച്ചു, പിന്നീട് തീയതി ഏപ്രിൽ 7-ലേക്ക് മാറ്റി. 

1945 ൽ ഐക്യരാഷ്ട്ര സമ്മേളനത്തിൽ നടന്ന ലോകാരോഗ്യ സംഘടനയുടെ സൃഷ്ടി നോക്കേണ്ടത് പ്രധാനമാണ്. ആരോഗ്യ വിഷയങ്ങൾ ചർച്ച ചെയ്യാൻ മാത്രം പ്രതിജ്ഞാബദ്ധമായ ഒരു പുതിയ സ്വതന്ത്ര സംഘടന സൃഷ്ടിക്കുന്നതിനുള്ള ഒരു പ്രമേയം പാസാക്കി. 1948 ഏപ്രിൽ 7 ന് ലോകാരോഗ്യ സംഘടന ആരംഭിക്കുന്നതിനുള്ള കരാറിൽ 61 രാജ്യങ്ങൾ ഒപ്പുവച്ചു.

ലോകമെമ്പാടുമുള്ള ആളുകളെ അലട്ടുന്ന നിലവിലുള്ള ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനാണ് എല്ലാ വർഷവും ലോകാരോഗ്യ ദിനം ആഘോഷിക്കുന്നത്. ആളുകളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെയും ക്ഷേമത്തെയും കുറിച്ച് അവബോധം പ്രചരിപ്പിക്കുന്നതിനുള്ള അവസരമായും ഈ ദിനം ആചരിച്ച് വരുന്നു.

click me!