Tooth Health : അമിതമായി തണുപ്പുള്ളതും ചൂടുള്ളതും കഴിക്കും മുമ്പേ ശ്രദ്ധിക്കുക...

Web Desk   | others
Published : Apr 06, 2022, 11:30 PM IST
Tooth Health : അമിതമായി തണുപ്പുള്ളതും ചൂടുള്ളതും കഴിക്കും മുമ്പേ ശ്രദ്ധിക്കുക...

Synopsis

പല്ലിന്റെ ഏറ്റവും പുറമെയുള്ള പാളിയായ ഇനാമല്‍ ഇല്ലാതായിപ്പോകുന്നതാണ് പ്രധാനമായും പല്ലിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നത്. അമിതമായ തണുപ്പുള്ളതോ ചൂടുള്ളതോ ആയ ഭക്ഷണ-പാനീയങ്ങള്‍ ഇനാമലിനെ പെട്ടെന്ന് തന്നെ നശിപ്പിക്കും

വേനല്‍ക്കാലമാകുമ്പോള്‍ നമ്മളെപ്പോഴും ( Summer Drinks ) തണുത്ത പാനീയങ്ങളെയും ഐസ്‌ക്രീം പോലുള്ള തണുപ്പുള്ള വിഭവങ്ങളെയുമെല്ലാം ആശ്രയിക്കാറുണ്ട്. അതുപോലെ തണുപ്പ് കാലമാണെങ്കില്‍ ( Winter Food ) ചൂട് ചായ പോലുള്ളവയെയും ആശ്രയിക്കും. 

കാലാവസ്ഥയ്ക്കും അഭിരുചിക്കുമെല്ലാം അനുസരിച്ചാണ് നാം ഇത്തരത്തില്‍ കഴിക്കാനുള്ള വിഭവങ്ങള്‍ തെരഞ്ഞെടുക്കാറ്. എന്നാല്‍ അമിതമായി തണുപ്പും ചൂടുമുള്ള ഭക്ഷണ-പാനീയങ്ങള്‍ കഴിക്കും മുമ്പ് പല്ലിന്റെ ആരോഗ്യത്തെ കുറിച്ച് കൂടി കാര്യമായി ചിന്തിക്കേണ്ടതുണ്ട്. 

പല്ലിന്റെ ഏറ്റവും പുറമെയുള്ള പാളിയായ ഇനാമല്‍ ഇല്ലാതായിപ്പോകുന്നതാണ് പ്രധാനമായും പല്ലിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നത്. അമിതമായ തണുപ്പുള്ളതോ ചൂടുള്ളതോ ആയ ഭക്ഷണ-പാനീയങ്ങള്‍ ഇനാമലിനെ പെട്ടെന്ന് തന്നെ നശിപ്പിക്കും. 

വായ ശുചിയായി സൂക്ഷിക്കാത്തത്, പല്ലിന്റെ ഘടനാപരമായ പ്രശ്‌നങ്ങള്‍, മോണരോഗങ്ങള്‍ എല്ലാം പല്ലിന്റെ ആരോഗ്യത്തെ ക്ഷയിപ്പിക്കാം. എന്നാല്‍ ഭക്ഷണപാനീയങ്ങള്‍ മൂലം പല്ല് ക്ഷയിച്ചുപോകുന്ന കേസുകളാണ് അധികവും. ഇത്തരത്തില്‍ ഡയറ്റില്‍ ശ്രദ്ധിക്കേണ്ട- അല്ലെങ്കില്‍ ഒഴിവാക്കേണ്ട ചിലതിനെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.

ഒന്ന്...

തണുത്ത പാനീയങ്ങള്‍: ഫ്രിഡ്ജില്‍ വച്ച് നല്ലതുപോലെ തണുപ്പിച്ചെടുത്ത പാനീയങ്ങള്‍ അപ്പാടെ കുടിക്കുന്ന ശീലമുണ്ടെങ്കില്‍ അത് നിര്‍ബന്ധമായും ഉപേക്ഷിക്കുക. പല്ലിന്റെ ഇനാമല്‍ നഷ്ടപ്പെടാനും, പല്ലില്‍ പോട് ഉണ്ടാകാനും മോണരോഗം അടക്കമുള്ള രോഗങ്ങള്‍ പിടിപെടാനുമെല്ലാം ഇത് കാരണമാകാം. 

രണ്ട്...

അമിതമായി ചൂടുള്ള പാനീയങ്ങള്‍: പൊതുവില്‍ 'സെന്‍സിറ്റീവ്' ആയ പല്ലുകളുള്ളവരാണെങ്കില്‍ അവര്‍ക്ക് അമിതമായി ചൂടുള്ള പാനീയങ്ങള്‍ പെട്ടെന്ന് തന്നെ പ്രശ്‌നം സൃഷ്ടിക്കും. കടുത്ത വേദന അനുഭവപ്പെടുന്നതിനും പല്ലിന്റെ ആരോഗ്യം ക്ഷയിക്കുന്നതിനുമെല്ലാം ഇത് കാരണമാകും. 

മൂന്ന്...

മധുരം: പല്ലിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന മറ്റൊന്ന് മധുരപലഹാരങ്ങളാണ്. മിഠായികള്‍, കേക്ക്, ബേക്കറികള്‍ പോലുള്ള പലഹാരങ്ങള്‍ പതിവായി കഴിക്കുന്നത് തീര്‍ച്ചയായും 'സെന്‍സിറ്റീവ്' പല്ലുകളുള്ളവരെ ബാധിക്കും. അതിനാല്‍ മധുരപലഹാരങ്ങളുടെ ഉപയോഗം എപ്പോഴും മിതപ്പെടുത്തുക. 

നാല്...

അസിഡിക് ഭക്ഷണം: ആസിഡ് അംശം കാര്യമായി അടങ്ങിയ ഭക്ഷണ-പാനീയങ്ങളും പരമാവധി മിതപ്പെടുത്തുക. ഇവയും പല്ലിന് കാര്യമായ കേടുപാടുകളുണ്ടാക്കും. ഇനാമലിന് തന്നെയാണ് ഇവ പ്രധാനമായും പ്രശ്‌നമുണ്ടാക്കുക. ശീതളപാനീയങ്ങളാണെങ്കിലും ഇക്കാര്യം പ്രത്യേകമായി ശ്രദ്ധിക്കുക.

Also Read:- 'ഡെന്റിസ്റ്റുകള്‍ ശുപാര്‍ശ ചെയ്യുന്ന ടൂത്ത്‌പേസ്റ്റ്'; പ്രമുഖ ബ്രാന്‍ഡിന്റെ പരസ്യത്തിന് വിലക്ക്

 

സമ്മര്‍ദ്ദം ദന്താരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമോ?; തെറ്റായ ഭക്ഷണ ശീലങ്ങള്‍, ശരിയായി പല്ല് തേയ്ക്കാത്തത് എന്നിവ ഉള്‍പ്പെടെ വായയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചേക്കാവുന്ന നിരവധി ഘടകങ്ങളുണ്ട്. നിങ്ങളുടെ ദന്താരോഗ്യത്തില്‍ മാനസികാരോഗ്യത്തിന് ഒരു പ്രധാന പങ്കുണ്ട്. സമ്മര്‍ദ്ദം, ഉത്കണ്ഠ, മറ്റ് മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവയാല്‍ ബുദ്ധിമുട്ടുന്ന ആളുകള്‍ക്ക് വിവിധ കാരണങ്ങളാല്‍ ദന്ത പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.'വിഷാദരോഗികളും ഉത്കണ്ഠാകുലരുമായ ആളുകള്‍ മോശം ഭക്ഷണശീലങ്ങള്‍ പിന്തുടരുകയോ പോഷകാഹാരത്തില്‍ ശ്രദ്ധ ചെലുത്താതിരിക്കുകയോ ചെയ്‌തേക്കാം. ഇത് അവരുടെ ദന്താരോഗ്യത്തെ ബാധിച്ചേക്കാം... Read More...
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഹൃദയത്തെ തകരാറിലാക്കുന്ന 5 ദൈനംദിന ശീലങ്ങൾ
പുരുഷന്മാര്‍ ഈ ലക്ഷണങ്ങളെ അവഗണിക്കരുത്, പ്രോസ്റ്റേറ്റ് ക്യാൻസറാകാം