Latest Videos

World Homoeopathy Day 2024 : ലോക ഹോമിയോപ്പതി ദിനം ; പ്രതീക്ഷയറ്റവർക്ക് ആശ്വാസമായി ഹോമിയോപ്പതി ചികിത്സ

By Web TeamFirst Published Apr 10, 2024, 3:27 PM IST
Highlights

ലോക ഹോമിയോപ്പതി ദിനത്തിൽ പല രോ​ഗങ്ങൾക്കും ആശ്വാസമാകുന്ന ഹോമിയോപ്പതി ചികിത്സയെ കുറിച്ച് ഡോ.മുഹമ്മദ് അസ്‌ലം വാണിയമ്പലം എഴുതുന്നു.

പല പഴകിയ രോഗങ്ങളിലും പ്രതീക്ഷയറ്റ് കഴിയുന്ന പല രോഗികൾക്കും ഹോമിയോപതി ചികിത്സ 
ഫലപ്രദമാകുന്നതിന്റെ നേർകാഴ്ചയാണ് ഹോമിയോപ്പതിയെ കൂടുതൽ പ്രചാരത്തിലാക്കുന്നത്. 200 വർഷം മുമ്പ് ജർമ്മനിയിൽ ഒരു അലോപതി ഡോക്ടറായിരുന്ന ഡോ. സാമുവൽ ഹാനിമാൻ കണ്ടെത്തിയ ചികിൽസ ലോകത്താകമാനം 200  മില്യൺ ആളുകൾ ഉപയോഗപ്പെടുത്തുന്ന ഒരു ചികിൽസാ രീതിയായി മാറികഴിഞ്ഞു.

യൂറോപ്പ്, യു.കെ, ബ്രസീൽ,ജർമ്മനി, അമേരിക്ക, ദുബൈ, ജപ്പാൻ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽ ഹോമിയോപ്പതി ഇന്ത്യക്ക് പുറമേ പ്രചുര പ്രചാരത്തിലുണ്ട്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ കണക്കനുസരിച്ച് അമേരിക്കയിൽ ഏകദേശം 6 മില്യൺ ആളുകൾ അവരുടെ വിവിധ ചികിൽസക്കായി ഹോമിയോപ്പതി ഉപയോഗപ്പെടുത്തുന്നുണ്ട്.

വിവിധ ചികിത്സാശാഖകൾ പരാജയപ്പെടുമ്പോഴും അത്തരം ചികിൽസകൾ സ്വീകരിക്കാൻ കഴിയാത്ത അനാരോഗ്യ അവസ്ഥയിലും ഹോമിയോപ്പതി പല രോഗികൾക്കും ഉപകാരപ്പെടുകയും രോഗപീഢകളിൽ നിന്നും രക്ഷപ്പെടുത്തുന്ന പല ചികിൽസാനുഭവങ്ങളാണ് ആഗോളതലത്തിൽ ഹോമിയോപതിയുടെ പ്രസക്തി ഏറിവരാൻ ഒരു കാരണമായി വിലയിരുത്തുന്നത്.

അത്തരത്തിലുള്ള ഒരു അനുഭവമാണ് സൗദിയിൽ നിന്നുള്ള 64 കാരിയായ നൂറാ അതീഖ് അൽറാഫിക്ക് പറയാനുള്ളത്. ഒരു വർഷം മുമ്പാണ് ക്യാൻസറിൻറെ ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നത്, ഇടത് ബ്രസ്റ്റിൽ വളരുന്ന ട്യൂമറിനെ നിയന്ത്രിക്കാനുള്ള ചികിൽസ ആരംഭിച്ചു. 

2 ഡോസ് കിമോ തെറാപ്പി തുടങ്ങി പക്ഷേ ഈ ചികിൽസ തുടരാൻ അവരുടെ ആരോഗ്യം അനുവദിക്കുന്നുണ്ടായില്ല, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ കൂടിയുണ്ടായിരുന്നതിനാൽ ചികിൽസാ തുടരാൻ നിവൃത്തിയില്ലാതെ വിഷമിച്ചുനിൽകുമ്പോഴാണ് ഇന്ത്യയിലെ വിവിധ ആൾട്ടർനേറ്റീവ് ചികിൽസകളെ കുറിച്ചന്വേഷിക്കുകയും അങ്ങനെ കേരളത്തിൽ ഹോമിയോപ്പതി ചികിത്സയ്ക്കായി എത്തിചേരുകയും ചെയ്തത്. 

മറ്റു പാർശ്വഫലങ്ങൾ ഇല്ലാത്ത തൻ്റെ ഹൃദയത്തിന്റെ  അസുഖങ്ങൾക്ക് പ്രശ്നമുണ്ടാക്കാതെ ട്യൂമറിൻ്റെ വളർച്ച തടഞ്ഞുനിർത്തനായാണ് ഹോമിയോപ്പതി ചികിത്സ സ്വീകരിക്കാനായി കേരളത്തിലെത്തുകയും മുഴുവൻ ചെക്കപ്പുകളും കേരളത്തിൽ നിന്നും ചെയ്യുകയും Grade 6 ബ്രെസ്റ്റ്ട്യൂമർ തന്നെയാണെന്ന് സ്ഥിതികരിക്കുകയും ചെയ്തു. 

അങ്ങനെ കേരളത്തിൽ നിന്ന് ഡോ.മുഹമദ് അസ്ലം വാണിയമ്പലത്തിൻ്റെ നേതൃത്വത്തിലുള്ള ഹോമിയോപ്പതി ഡോക്ടർമാർ ചികിൽസ നൽകുകയും 3 മാസം കൂടുമ്പോൾ ഇന്ത്യയിൽ വന്ന് തുടർച്ചയായി പരിശോധനകളും ചികിൽസയും ഒരു വർഷക്കാലം തുടർന്നു. ഒരു വർഷത്തിന് ശേഷം എടുത്ത മുഴുവൻ റിപ്പോർട്ടുകളും സാധാരണരീതിയിലായതിന്റെയും സ്കാനിംഗിലെല്ലാം ട്യൂമർ മുഴുവൻ ഹോമിയോപ്പതി ചികിൽസാ മൂലം അപ്രതൃക്ഷമായ സന്തോഷത്തിലാണ് 64 കാരിയായ നൂറാ അതീഖ് അവരുടെ അനുഭവം പങ്കുവെക്കുന്നത് കേൾക്കുക...

 

 

തയ്യാറാക്കിയത്:

ഡോ.എം. മുഹമ്മദ്അസ്ലം വാണിയമ്പലം,
മെഡികെയർ ഹോമിയോപ്പതിക്ക് സ്പെഷ്യാലിറ്റി മെഡിക്കൽ സെൻറർ വാണിയമ്പലം ചീഫ് കൺസൾട്ടൻറും ദി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹോമിയോപത്സ് കേരള (ഐ.എച്ച്കെ)യുടെ മാഗസിൻ ഐ.എച്ച്.കെ ന്യൂസ് ചീഫ് എഡിറ്റർ കൂടിയാണ് ലേഖകൻ

click me!