World Kidney Day : ഇന്ന് ലോക വൃക്കദിനം; വൃക്കകളെ ആരോ​ഗ്യത്തോടെ സംരക്ഷിക്കാൻ ചെയ്യേണ്ടത്...

Web Desk   | Asianet News
Published : Mar 10, 2022, 09:15 AM ISTUpdated : Mar 10, 2022, 09:19 AM IST
World Kidney Day :  ഇന്ന് ലോക വൃക്കദിനം; വൃക്കകളെ ആരോ​ഗ്യത്തോടെ സംരക്ഷിക്കാൻ ചെയ്യേണ്ടത്...

Synopsis

വൃക്ക സംബന്ധമായ പ്രശ്‌നങ്ങളുള്ള ആളുകളിൽ അവബോധം വളർത്തുന്നതിനും വൃക്കരോഗങ്ങളുടെ മൊത്തത്തിലുള്ള ചികിത്സയെയും ആഘാതത്തെയും കുറിച്ച് ബോധവൽക്കരണം നടത്തുകയാണ് ദിനം ലക്ഷ്യമിടുന്നത്. ഇന്ത്യയിൽ വൃക്കരോഗികളുടെ എണ്ണം വർധിച്ചുവരികയാണ്.

ഇന്ന് ലോക വൃക്കദിനം (World Kidney Day). വൃക്കകളുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുകയെന്ന ലക്ഷ്യത്തോടെയാണ് ആഗോളതലത്തിൽ ഈ ദിനം ആചരിച്ചുവരുന്നത്. വൃക്കരോഗങ്ങളുടെ ആഘാതവും ആവൃത്തിയും കുറയ്ക്കുന്നതിനും വൃക്കകളുടെ പ്രാധാന്യത്തെ കുറിച്ചും ഊന്നിപ്പറയുന്ന ആഗോള ആരോഗ്യ അവബോധ ക്യാമ്പയിനാണ് ലോക വൃക്കദിനം. 

രക്തത്തെ ഫിൽട്ടർ ചെയ്യുകയും മാലിന്യങ്ങൾ മൂത്രമായി കടത്തിവിടാൻ സഹായിക്കുകയും ചെയ്യുന്ന ശരീരത്തിലെ സുപ്രധാന അവയവങ്ങളാണ് വൃക്കകൾ. ഇന്റർനാഷണൽ സൊസൈറ്റി ഓഫ് നെഫ്രോളജിയും ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് കിഡ്‌നി ഫൗണ്ടേഷനും ചേർന്നാണ് ഈ ദിനാചരണം ആരംഭിച്ചത്. 2006ലാണ് ആദ്യമായി ലോക വൃക്കദിനം ആചരിച്ചത്.

വൃക്ക സംബന്ധമായ പ്രശ്‌നങ്ങളുള്ള ആളുകളിൽ അവബോധം വളർത്തുന്നതിനും വൃക്കരോഗങ്ങളുടെ മൊത്തത്തിലുള്ള ചികിത്സയെയും ആഘാതത്തെയും കുറിച്ച് ബോധവൽക്കരണം നടത്തുകയാണ് ദിനം ലക്ഷ്യമിടുന്നത്. ഇന്ത്യയിൽ വൃക്കരോഗികളുടെ എണ്ണം വർധിച്ചുവരികയാണ്.

വൃക്കരോഗം തടയുന്നതിനും ആരോഗ്യകരമായ ജീവിതം നയിക്കുന്നതിനുള്ള മുൻകരുതലുകൾ സ്വീകരിക്കുന്നതിനും ആളുകളെ സഹായിക്കുന്നതിന് എല്ലാ വർഷവും ആരോഗ്യ സംഘടനകൾ ഈ ദിനം ആചരിക്കുന്നു. ശരീരത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതു മാത്രമല്ല, രക്തം ശുദ്ധീകരിക്കുന്നതിലും ശരീരത്തിലെ ജലാംശം, രക്തസമ്മർദം എന്നിവയുടെ നിയന്ത്രണത്തിലും എല്ലുകളുടെ ആരോഗ്യത്തിലും അരുണ രക്താണുക്കളെ സൃഷ്ടിക്കുന്നതിലും വൃക്കകൾക്ക് പങ്കുണ്ട്.

വൃക്കകളെക്കുറിച്ചുള്ള അവബോധം വളർത്തുക, വിട്ടുമാറാത്ത വൃക്കരോഗങ്ങളുടെ (സികെഡി) പ്രധാന ഘടകങ്ങളായ പ്രമേഹവും ഉയർന്ന രക്തസമ്മർദ്ദവും ഉയർത്തിക്കാട്ടുക എന്നതാണ് ഈ ദിനത്തിന്റെ ലക്ഷ്യം. ഇന്റർനാഷണൽ സൊസൈറ്റി ഓഫ് നെഫ്രോളജിയുടെയും ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് കിഡ്‌നി ഫൗണ്ടേഷന്റെയും സംയുക്ത സമിതിയാണ് ലോക കിഡ്‌നി ദിനാചരണത്തിന് ആദ്യം തുടക്കമിട്ടത്. എല്ലാവർക്കും കിഡ്‌നിയുടെ ആരോ​ഗ്യം എന്നതാണ് ഈ വർഷത്തെ പ്രമേയം. സ്‌കൂളുകളിലും സ്ഥാപനങ്ങളിലും വൃക്ക സംരക്ഷണ വിദ്യാഭ്യാസവും പൊതുരംഗത്ത് ബോധവൽക്കരണവും സംഘടനകൾ ഉയർത്തുന്നു.

വൃക്കകളെ സംരക്ഷിക്കാൻ ശ്രദ്ധിക്കേണ്ടത്...

വൃക്കകൾ വേണ്ടരീതിയിൽ പ്രവർത്തിക്കാതെ വന്നാൽ മറ്റ് അവയവങ്ങളുടെ പ്രവർത്തനത്തെ ഇത് ബാധിക്കാം.
പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ രോഗങ്ങൾ വൃക്കയുടെ പ്രവർത്തനത്തെ കാര്യമായി ബാധിക്കുന്നുവയാണ്. വ്യായാമം ഇല്ലാത്തതും ജങ്ക് ഫുഡ്സിന്റെ അമിത ഉപയോഗവുമെല്ലാം പ്രമേഹരോഗത്തിന്റെ സാധ്യത കൂട്ടുന്നവയാണ്. പ്രമേഹം ബാധിച്ചാൽ അത് പിന്നീട് വൃക്കയുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്നു.

മൂത്രത്തിലോ വൃക്കയിലോ കല്ലുണ്ടാകുന്നതാണ് മറ്റൊരു കാരണം. കല്ലുകളുടെ എണ്ണം വർധിക്കുന്നതിലൂടെ മൂത്രതടസം ഉണ്ടാവുകയും ഇതിലൂടെ വൃക്കയുടെ പ്രവർത്തനം അവതാളത്തിലാവുകയും ചെയ്യുന്നു. യൂറിക് ആസിഡ് വൃക്കയിലെ അരിപ്പകളിൽ അടിഞ്ഞ് യൂറിക് ആസിഡ് നെഫ്രോപ്പതി എന്ന അവസ്ഥയിലേക്ക് കടക്കുകയും ചെയ്യുന്നു.

വൃക്കയുടെ ആരോഗ്യം സംരക്ഷിക്കുന്നതിൽ ഏറ്റവും പ്രധാന പങ്ക് വഹിക്കുന്നത് കുടിക്കുന്ന വെള്ളത്തിന്റെ അളവാണ്. മൂത്രസംബന്ധമായ അസുഖങ്ങളായ പഴുപ്പ്, കല്ല് തുടങ്ങിയ രോഗങ്ങൾ ഉള്ളവർ ധാരാളം വെള്ളം കുടിക്കുക. 
വൃക്ക സംബന്ധമായ അസുഖങ്ങളുള്ളവർ ഭക്ഷണത്തിൽ ഉപ്പിന്റെ അളവ് കുറയ്ക്കുക. കൂടാതെ സസ്യാഹാരങ്ങൾ കൂടുതലായി ഉൾപ്പെടുത്തി മാംസാഹാരങ്ങൾ പരമാവധി ഒഴിവാക്കണം.

 മധുര പലഹാരങ്ങളും ശീതള പാനീയങ്ങളും ഉപയോഗിക്കുന്ന ആളാണെങ്കിൽ അത് ഒഴിവാക്കണം. ഇത്തരം മധുരപലഹാരങ്ങളിലെല്ലാം കൃത്രിമ മധുരം ചേർക്കുന്നുണ്ട്. അത് നിങ്ങളുടെ വൃക്കകളെ പ്രതികൂലമായി ബാധിക്കും.
ആരോഗ്യകരമായ ജീവിതം നയിക്കുന്നതിന് മദ്യം ഒഴിവാക്കുന്നത് വളരെയധികം പ്രയോജനകരമാണ്. 

Read more കിഡ്‌നി സ്‌റ്റോണ്‍; അറിയാം പ്രധാനപ്പെട്ട ലക്ഷണങ്ങൾ

PREV
click me!

Recommended Stories

നിസാരക്കാരനല്ല ആര്യവേപ്പ് ; അറിയാം ഏഴ് ആരോ​ഗ്യ​ഗുണങ്ങൾ
അകാലനര അകറ്റുന്നതിന് വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന അഞ്ച് മാർ​ഗങ്ങൾ