World Leprosy Day 2025 : കുഷ്ഠരോ​ഗം ; അറിയാം രോഗലക്ഷണങ്ങൾ, പ്രതിരോധം

Published : Jan 30, 2025, 11:49 AM ISTUpdated : Jan 30, 2025, 11:56 AM IST
World Leprosy Day 2025 :  കുഷ്ഠരോ​ഗം ; അറിയാം രോഗലക്ഷണങ്ങൾ, പ്രതിരോധം

Synopsis

മൈക്കോബാക്റ്റീരിയം ലെപ്ര എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന ഒരു ദീർഘകാല സാംക്രമിക രോഗമാണ് കുഷ്ഠം അഥവാ ലെപ്രസി(leprosy). ബാക്റ്റീരിയയെ രോഗകാരണമായി കണ്ടെത്തിയ ഡോക്ടർ ഹാൻസെന്റെ സ്മരണയിൽ ഹാൻസെൻസ് ഡിസീസ് എന്നും ഈ രോഗം അറിയപ്പെടുന്നു.  

എല്ലാവർഷവും ജനുവരി 30 കുഷ്ഠരോഗ നിർമ്മാർജ്ജന ദിനമായി ആചരിച്ച് വരുന്നു.  കുഷ്ഠരോഗം ബാധിച്ച വ്യക്തികളെ ആദരിക്കുന്നതിനും രോഗത്തെക്കുറിച്ചുള്ള അവബോധം പ്രോത്സാഹിപ്പിക്കുന്നതിനും കുഷ്ഠരോഗവുമായി ബന്ധപ്പെട്ട കളങ്കവും വിവേചനവും നീക്കം ചെയ്യുന്നതിനും വേണ്ടി ഈ ദിനം ആചരിച്ച് വരുന്നു.

മൈക്കോബാക്റ്റീരിയം ലെപ്ര എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന ഒരു ദീർഘകാല സാംക്രമിക രോഗമാണ് കുഷ്ഠം അഥവാ ലെപ്രസി(leprosy). ബാക്റ്റീരിയയെ രോഗകാരണമായി കണ്ടെത്തിയ ഡോക്ടർ ഹാൻസെന്റെ സ്മരണയിൽ ഹാൻസെൻസ് ഡിസീസ് എന്നും ഈ രോഗം അറിയപ്പെടുന്നു.

സ്പർശന ശേഷി കുറഞ്ഞ നിറം മങ്ങിയതോ, ചുവന്നതോ ആയ പാടുകൾ, കയ്യിലും കാലിലും ഉണ്ടാകുന്ന മരവിപ്പും വേദനയും, ബലക്ഷയവും, വേദന ഉളളതും വീർത്ത് തടിച്ചതുമായ നാഡികൾ എന്നിവയുമൊക്കെ കുഷ്ഠരോഗ ലക്ഷണങ്ങൾ ആണ്.

വായുവിലൂടെ പകരുന്ന ഒരു രോഗമാണ് കുഷ്ഠം. രോഗിയുടെ നാസാരന്ധ്രങ്ങളിലെ സ്രവങ്ങളിലൂടെയും ഉച്ഛ്വാസവായുവിലൂടെയുമാണ് രോഗാണു മറ്റുള്ളവരിലേക്കെത്തുന്നത്. എന്നാൽ രോഗാണുക്കൾ ഒരു വ്യക്തിയുടെ ശരീരത്തിൽ പ്രവേശിച്ചു എന്നത് കൊണ്ട് കുഷ്ഠരോഗം വരണം എന്നു നിർബന്ധമില്ല. 

'പ്രധാനമായും ചർമ്മം, പെരിഫറൽ ഞരമ്പുകൾ,  കണ്ണുകൾ, മുകളിലെ ശ്വാസകോശം എന്നിവയെ ബാധിക്കുന്ന ഒരു ബാക്ടീരിയയായ മൈകോബാക്ടീരിയം ലെപ്രേ മൂലമുണ്ടാകുന്ന രോ​ഗമാണ് കുഷ്ഠരോഗം. കുഷ്ഠരോഗം ആൻറിബയോട്ടിക്കുകൾ ഉപയോഗിച്ച് ചികിത്സിക്കാം. എന്നാൽ നേരത്തെയുള്ള രോഗനിർണയം നാഡി ക്ഷതം, വൈകല്യങ്ങൾ, ദീർഘകാല വൈകല്യങ്ങൾ എന്നിവ തടയുന്നതിന് സഹായിക്കുന്നു...' - ഷാലിമാർ ബാഗിലെ മാക്സ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ഇൻ്റേണൽ മെഡിസിൻ ഡയറക്ടർ ഡോ.സഞ്ജയ് ധാൽ പറഞ്ഞു.

ലക്ഷണങ്ങൾ

തൊലിപ്പുറത്ത് കാണുന്ന  നിറം മങ്ങിയതോ, ചുവന്നതോ ആയ പാടുകള്‍, തടിപ്പുകള്‍, ഇത്തരം ഇടങ്ങളില്‍ ചൂട്, തണുപ്പ് എന്നിവ അറിയാതിരിക്കുക എന്നിവയാണ് കുഷ്ഠ രോഗത്തിന്റെ ലക്ഷണങ്ങള്‍. നിറം മങ്ങിയതോ കട്ടികൂടിയതോ ആയ ചര്‍മം, വേദനയില്ലാത്ത വ്രണങ്ങള്‍, കൈകാലുകളിലെ മരവിപ്പ്, ഞരമ്പുകളിലെ തടിപ്പ് എന്നിവയും കുഷ്ഠരോഗത്തിന്റെ ലക്ഷണങ്ങളാണ്.

ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ഉടനടി വൈദ്യസഹായം തേടേണ്ടതാണ്. ഒപ്പം, ചികിത്സയിലുള്ള രോഗികൾ മരുന്നുകൾ തുടരേണ്ടതും അനിവാര്യമാണ്. രോഗിയുമായി അടുത്ത് സമ്പർക്കം പുലർത്തുന്ന വ്യക്തികൾക്ക് ഒരു ഡോസ് റിഫാമ്പിസിൻ ഗുളിക പ്രതിരോധാർത്ഥം നൽകാവുന്നതാണ്. 

കുട്ടികളിലെ ഫാറ്റിലിവർ തടയാൻ രക്ഷിതാക്കൾ ശ്ര​ദ്ധിക്കേണ്ടത് എന്തൊക്കെ?

 

PREV
click me!

Recommended Stories

Health Tips: വിറ്റാമിന്‍ 'എ'യുടെ കുറവ്; ശരീരം കാണിക്കുന്ന ലക്ഷണങ്ങളെ തിരിച്ചറിയാം
കുട്ടികളിൽ വിറ്റാമിൻ ബി 12ന്‍റെ കുറവ്; തിരിച്ചറിയേണ്ട ലക്ഷണങ്ങള്‍