Asianet News MalayalamAsianet News Malayalam

World Menstrual Hygiene Day 2022 : 'ആർത്തവദിനങ്ങൾ സന്തോഷകരമാക്കാം'; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകരുത്

ആർത്തവദിനങ്ങൾ സ്ത്രീകളെ സംബന്ധിച്ചിടത്തോളം പ്രയാസം നിറഞ്ഞതാണ്. ആ ദിനങ്ങളിലെ വേദന പലർക്കും ഒരു പേടി സ്വപ്നമാണ്. ആർത്തവ സമയത്ത് ശാരീരിക വൃത്തിക്ക് വളരെയധികം പ്രാധാന്യമുണ്ട്. 

World Menstrual Hygiene Day 2022 avoid These Mistakes During menstrual time
Author
Trivandrum, First Published May 27, 2022, 2:54 PM IST

പെൺ ശരീരത്തിലെ സ്വഭാവിക പ്രക്രിയയാണ് ആർത്തവം(menstrual). ആർത്തവദിനങ്ങൾ സ്ത്രീകളെ സംബന്ധിച്ചിടത്തോളം പ്രയാസം നിറഞ്ഞതാണ്. ആ ദിനങ്ങളിലെ വേദന പലർക്കും ഒരു പേടി സ്വപ്നമാണ്. ആർത്തവ സമയത്ത് ശാരീരിക വൃത്തിക്ക് വളരെയധികം പ്രാധാന്യമുണ്ട്. 

നാളെ മെയ് 28. ലോക ആർത്തവ ശുചിത്വ ദിനം (Menstrual Hygiene Day). ആർത്തവശുചിത്വത്തെപ്പറ്റി പലർക്കും ഇപ്പോഴും വ്യക്തമായ ധാരണയില്ല. ആർത്തവശുചിത്വത്തെപ്പറ്റിയുള്ള ബോധവത്കരണം, അതുമായി ബന്ധപ്പെട്ടുള്ള മിഥ്യാധാരണകളുടെ പൊളിച്ചെഴുത്ത് എന്നിവ ലക്ഷ്യം വച്ചാണ് ആർത്തവ ശുചിത്വ ദിനം ആചരിക്കുന്നത്. 

സ്ത്രീകളുടെ പ്രത്യുത്പാദന വ്യവസ്ഥയിൽ കാണപ്പെടുന്ന സ്വാഭാവിക പ്രക്രിയയാണ് ആർത്തവം. ഗർഭധാരണം സാധ്യമാക്കാൻ ആർത്തവവും അത്യാവശ്യമാണ്. ആർത്തവ സമയത്ത് ശ്രദ്ധിക്കാതെ പോകുന്ന ചില കാര്യങ്ങളുണ്ടെന്ന് ദില്ലിയിലെ അപ്പോളോ സ്പെക്ട്ര ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. ശീതൾ അഗർവാൾ പറഞ്ഞു.

ആർത്തവം (periods) എന്നാണ് തുടങ്ങിയത് എന്നത് ഒരു കലണ്ടറിലോ ബുക്കിലോ കുറിച്ചിടുന്നത് നല്ലൊരു ശീലമാണെന്ന് ഡോ.ശീതൽ പറയുന്നു.കാരണം, ഇത് ഗർഭം ധരിക്കാൻ ശ്രമിക്കുന്ന സ്ത്രീകൾക്ക് കൂടുതൽ സഹായകരമാകും. സാനിറ്ററി പാഡ് മണിക്കൂറോളം വയ്ക്കുന്നത് അണുബാധ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ഓരോ നാല് മണിക്കൂറിനു ശേഷവും സാനിറ്ററി പാഡ് മാറ്റാൻ ശ്രമിക്കണമെന്ന് ഡോ.ശീതൾ പറഞ്ഞു.

ദുർഗന്ധം ഇല്ലാതാക്കാൻ ആർത്തവ ദിനങ്ങളിൽ സ്വകാര്യ ഭാ​ഗത്ത് സുഗന്ധമുള്ള ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് ദോഷം ചെയ്യുമെന്ന് അവർ പറഞ്ഞു. സ്വകാര്യഭാഗത്തെ സെൻസിറ്റീവ് ചർമ്മത്തെ പ്രകോപിപ്പിക്കുന്ന രാസവസ്തുക്കൾ അടങ്ങിയ സുഗന്ധമുള്ള ഉൽപ്പന്നങ്ങൾ വിവിധ ചർമ്മരോ​ഗങ്ങൾക്കും കാരണമാകും. 

ആർത്തവ സമയത്ത് നന്നായി ഉറങ്ങുക. ഉറക്കക്കുറവ് ഉത്കണ്ഠ, മലബന്ധം, അലസത എന്നിവയിലേക്ക് നയിച്ചേക്കാം. എല്ലാ ദിവസവും കുറഞ്ഞത് 8 മണിക്കൂറെങ്കിലും ഉറങ്ങാൻ ശ്രമിക്കണമെന്നും ‍ഡോ.ശീതൾ പറഞ്ഞു. ആർത്തവ സമയത്ത് ധാരാളം വെള്ളം കുടിക്കുക. ഒരു ഡൈയൂററ്റിക് എന്ന നിലയിൽ, കഫീൻ നിർജ്ജലീകരണത്തിലേക്കും വർദ്ധിച്ച മലബന്ധത്തിലേക്കും നയിക്കുന്നു. ഇത് ആർത്തവ സമയത്ത് അസ്വസ്ഥത ഉണ്ടാക്കുന്നതിന് കാരണമാകും.

ആർത്തവസമയത്ത് ജങ്ക്, എണ്ണമയമുള്ള ഭക്ഷണങ്ങൾ, സംസ്കരിച്ച ഭക്ഷണങ്ങൾ, ടിന്നിലടച്ച ഭക്ഷണങ്ങൾ കഴിക്കുന്നത് വയറിളക്കത്തിനും മോശം മാനസികാവസ്ഥയ്ക്കും കാരണമാകും.

Read more പിരീഡ്സ് ദിവസങ്ങളിൽ ശ്രദ്ധിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങൾ

 

Follow Us:
Download App:
  • android
  • ios