
ഇന്ന് ഒക്ടോബർ 10- ലോക മാനസികാരോഗ്യ ദിനം. വേൾഡ് ഫെഡറേഷൻ ഓഫ് മെന്റൽ ഹെൽത്ത് ഔദ്യോഗികമായി മാനസികാരോഗ്യ ദിനം പ്രഖ്യാപിച്ച തൊണ്ണൂറുകളുടെ തുടക്കം മുതൽ മാനസികാരോഗ്യത്തെക്കുറിച്ചുള്ള പല പഠനങ്ങളും ചർച്ചകളും നടക്കുന്നുണ്ട്. എന്നാല്‍ മാനസികാരോഗ്യത്തിന്‍റെ പ്രാധാന്യത്തെ കുറിച്ച് ഇന്നും ഒരു വിഭാഗത്തിന് കാര്യമായി അറിവില്ല. നമ്മുടെ ശരീരത്തിന്‍റെ ആരോഗ്യത്തെ പോലെ തന്നെ പ്രധാനമാണ് മാനസികാരോഗ്യവും. അതിനാല്‍ മാനസികാരോഗ്യം കാത്തുസൂക്ഷിക്കേണ്ടത് ഏറെ പ്രധാനമാണ്.
മാനസികാരോഗ്യത്തെ കുറിച്ചുള്ള ബോധവൽക്കരണം, മാനസിക രോഗങ്ങളുടെ ചികിത്സയുടെ ആവശ്യകത തുടങ്ങിയവയാണ് ലോക മാനസികാരോഗ്യ ദിനം ഓർമ്മപ്പെടുത്തുന്നത്.'എല്ലാവരുടേയും മാനസികാരോഗ്യത്തിനും സൗഖ്യത്തിനും ആഗോള മുന്‍ഗണന നല്‍കുക' എന്നതാണ് ഈ വര്‍ഷത്തെ മാനസികാരോഗ്യ ദിനാചരണത്തിന്റെ പ്രമേയം. മാനസികമായി സമ്മര്‍ദ്ദം അനുഭവിക്കുന്ന ഓരോരുത്തര്‍ക്കും സഹായം ലഭ്യമാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്.
എട്ടിൽ ഒരാളെങ്കിലും മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുന്നതായാണ് പഠനങ്ങൾ പറയുന്നത്. കൊവിഡിനെ തുടർന്ന് ഉത്കണ്ഠയുടെയും വിഷാദത്തിന്റെയും വ്യാപനത്തിൽ 25 ശതമാനം വർദ്ധനവ് ഉണ്ടായതായി വിദഗ്ധരും പറയുന്നു. കൊവിഡ് ആളുകളുടെ ദൈനംദിന ജീവിതത്തിന്റെ താളം തെറ്റിച്ചപ്പോള്‍ അത് മാനസികമായും അവരെ ബാധിച്ചു. ഒരു പക്ഷേ ഇതുവരെ കണ്ടിട്ടില്ലാത്ത വലിയൊരു മാനസികസംഘര്‍ഷത്തിലൂടെയാണ് ലോകം മുഴുവന്‍ കടന്നു പോയത്. മഹാമാരി സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധികൾ ഒട്ടേറെപ്പേരെ വിഷാദത്തിലേക്കും ആത്മഹത്യാ പ്രവണതയിലേക്കും തള്ളിവിട്ടിട്ടുണ്ടെന്നും വിദഗ്ധര്‍ പറയുന്നു. 10-നും 19-നും ഇടയിൽ പ്രായമുള്ള ഏഴ് കൗമാരക്കാരിൽ ഒരാൾ ഏതെങ്കിലും തരത്തിലുള്ള മാനസികാരോഗ്യവുമായി ജീവിക്കുന്നതായി ലോകാരോഗ്യ സംഘടന പറയുന്നു.
മാനസിക രോഗത്തിന്‍റെ ലക്ഷണങ്ങൾ...
മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് രോഗം പിടിപെട്ടതായി കണക്കാക്കേണ്ടതില്ല. എന്നാല്‍ ഈ ലക്ഷണങ്ങളുള്ളവര്‍ വൈദ്യസഹായം തേടുകയും ആവശ്യമായ പരിശോധനകള്‍ നടത്താനും തയ്യാറാകണം.
ശരീരത്തിന്‍റെ ആരോഗ്യത്തിനായി പ്രയത്‌നിക്കുന്ന നമുക്ക് മനസിന്‍റെ ആരോഗ്യത്തിനായും അല്‍പ്പം ശ്രമിക്കാം. ക്രിയാത്മകവും പോസിറ്റീവുമായിരിക്കാനും വിശ്വാസവും പ്രത്യാശയും ഉണ്ടാക്കിയെടുക്കാനും സാധിക്കുന്നത് തന്നെയാണ് മാനസികാരോഗ്യം ഊട്ടിയുറപ്പിക്കാനുള്ള പ്രധാന മരുന്ന്. കോഗ്നീറ്റീവ് തെറാപ്പി, മെഡിറ്റേഷന്‍, തുറന്നെഴുത്തുകള്‍, മറ്റ് സൈക്കോതെറാപ്പികള്‍ എന്നിവ പ്രൊഫഷണലുകളുടെ സഹായത്തോടെ ചെയ്യാം. സ്വയം വിലയിരുത്തുക, മറ്റുള്ളവരില്‍ നിന്ന് അഭിപ്രായങ്ങള്‍ തേടുക, ദൈനംദിന പ്രവര്‍ത്തനങ്ങള്‍, ഉത്തരവാദിത്വങ്ങള്‍ എന്നിവ എങ്ങനെ നിറവേറ്റുന്നു എന്ന് മനസിലാക്കുക, സമ്മര്‍ദ്ദത്തിലാണോ, മറ്റുള്ളവരുടെ സഹായം ആവശ്യമുണ്ടോ, എന്നീ കാര്യങ്ങള്‍ തിരിച്ചറിയുക.
Also Read: വിഷാദത്തിലേക്ക് നയിച്ചേക്കാവുന്ന നാല് രോഗങ്ങൾ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam