World Ovarian Cancer Day 2023: അണ്ഡാശയ ക്യാന്‍സര്‍; അറിഞ്ഞിരിക്കണം ഈ ലക്ഷണങ്ങള്‍...

Published : May 08, 2023, 11:14 AM IST
 World Ovarian Cancer Day 2023: അണ്ഡാശയ ക്യാന്‍സര്‍; അറിഞ്ഞിരിക്കണം ഈ ലക്ഷണങ്ങള്‍...

Synopsis

അണ്ഡാശയത്തിന്‍റെ ഉപരിതലത്തിലെ ആവരണത്തിലോ അണ്ഡം ഉത്പാദിപ്പിക്കുന്ന കോശങ്ങളിലോ അണ്ഡാശയത്തിന് ചുറ്റുമുളള കലകളിലോ അര്‍ബുദം ഉണ്ടാകാം. അണ്ഡാശയ ക്യാന്‍സര്‍ അല്ലെങ്കില്‍ ഒവേറിയന്‍ ക്യാന്‍സര്‍ പലപ്പോഴും കണ്ടെത്താന്‍ വൈകാറുണ്ട്. 

അണ്ഡാശയത്തിൽ രൂപപ്പെടുന്ന കോശങ്ങളുടെ വളർച്ചയാണ് അണ്ഡാശയ അർബുദം. കോശങ്ങൾ വേഗത്തിൽ പെരുകുകയും ആരോഗ്യമുള്ള ശരീര കോശങ്ങളെ ആക്രമിക്കുകയും നശിപ്പിക്കുകയും ചെയ്യും. അണ്ഡാശയത്തിന്‍റെ ഉപരിതലത്തിലെ ആവരണത്തിലോ അണ്ഡം ഉത്പാദിപ്പിക്കുന്ന കോശങ്ങളിലോ അണ്ഡാശയത്തിന് ചുറ്റുമുളള കലകളിലോ അര്‍ബുദം ഉണ്ടാകാം. അണ്ഡാശയ ക്യാന്‍സര്‍ അല്ലെങ്കില്‍ ഒവേറിയന്‍ ക്യാന്‍സര്‍ പലപ്പോഴും കണ്ടെത്താന്‍ വൈകാറുണ്ട്. 

പ്രായം, പാരമ്പര്യം, വണ്ണം, ജീവിതശൈലി തുടങ്ങിയവ അണ്ഡാശയ അർബുദ സാധ്യതയെ വര്‍ധിപ്പിക്കുന്ന ഘടകങ്ങളാണ്. ദഹനപ്രശ്നങ്ങൾ മുതൽ വിവിധ കാരണങ്ങളുമായി ബന്ധപ്പെട്ട് വയറ്റിൽ ഗ്യാസ് അനുഭവപ്പെടുന്നത്, എപ്പോഴും വയറ് വീർത്തിരിക്കുക, വയറിന്‍റെ വലുപ്പം കൂടുക,  ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന വയറു വേദന, ക്രമം തെറ്റിയ ആർത്തവം എന്നിവയൊക്കെ അണ്ഡാശയ അർബുദത്തിന്‍റെ ലക്ഷണങ്ങളാകാം. അതുപോലെ തന്നെ, അടിക്കടി മൂത്രം പോകൽ,  ആർത്തവസമയത്തെ അസാധാരണ വേദന, കാലിൽ നീര്, വിശപ്പില്ലായ്മ, തൂക്കക്കുറവ്, മാസമുറ നിന്നതിനു ശേഷമുള്ള രക്തസ്രാവം, യുവതികളിലെ ആർത്തവമില്ലായ്മ, പെട്ടെന്ന് ശരീരഭാരം കുറയുക, മലബന്ധം, മുടി കൊഴിച്ചിൽ, കടുത്ത ക്ഷീണം, ശബ്ദവ്യതിയാനം തുടങ്ങിയവയൊക്കെ ഇതിന്‍റെ ലക്ഷണമാകാം.

ഈ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

പതിവായുള്ള വ്യായാമവും സന്തുലിതമായ പോഷകാഹാരക്രമവും അണ്ഡാശയ അർബുദത്തിന്റെ മാത്രമല്ല പല രോഗങ്ങളുടെയും സാധ്യത കുറയ്ക്കും. അമിത വണ്ണം അണ്ഡാശയ അർബുദ സാധ്യത വർദ്ധിപ്പിക്കാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ ശരീര ഭാരം കുറച്ച് ആരോഗ്യകരമായ ഭാരം നിലനിർത്താൻ ശ്രദ്ധിക്കുക. പുകയില, മദ്യം എന്നിവ ഒഴിവാക്കി ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുക. 

Also Read: ചർമ്മത്തിൽ ഈ ലക്ഷണങ്ങൾ‌ കണ്ടാൽ നിസാരമായി കാണരുത്, അറിയാം ഈ രോ​ഗത്തെ...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

സ്ത്രീകൾ മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങൾ കൂടുതലായി കഴിക്കണമെന്ന് പറയുന്നതിന്റെ കാരണങ്ങൾ
ലിവർ സിറോസിസിന്റെ പ്രധാനപ്പെട്ട ഏഴ് ലക്ഷണങ്ങൾ