World Protein Day 2026 : ഒരു ദിവസം എത്ര പ്രോട്ടീൻ ആവശ്യമാണ്?

Published : Feb 27, 2026, 11:36 AM IST
cheap protein sources

Synopsis

സാധാരണയായി ഒരു ദിവസം ഒരാൾക്ക് ശരാശരി 0.8 ഗ്രാം പ്രോട്ടീൻ ശരീരഭാരത്തിന്റെ ഓരോ കിലോഗ്രാമിനും ആവശ്യമാണ്. അതായത്, 70 കിലോഗ്രാം ഭാരമുള്ള ഒരാൾക്ക് ഒരു ദിവസം ഏകദേശം 56 ഗ്രാം പ്രോട്ടീൻ വേണ്ടിവരും.

ഫെബ്രുവരി 27 ലോക പ്രോട്ടീൻ ദിനമായി ആചരിക്കുന്നു. ലോക പ്രോട്ടീൻ ദിനത്തിൽ പ്രതിരോധശേഷി, ശക്തി, വീണ്ടെടുക്കൽ, മൊത്തത്തിലുള്ള ആരോഗ്യം എന്നിവയ്ക്ക് പ്രോട്ടീൻ എന്തുകൊണ്ട് നിർണായകമാണെന്നും വിദഗ്ദ്ധർ പറയുന്നു. 

എല്ലാ പ്രായത്തിലും നമ്മുടെ ശരീരത്തിന് പ്രോട്ടീൻ വളരെ പ്രധാനമാണ്. ഇത് പേശികളെ വളർത്താനും ശക്തി നിലനിർത്താനും പ്രതിരോധശേഷി നിലനിർത്താനും സഹായിക്കുന്നതായി ഹൈദരാബാദിലെ ഹൈടെക് സിറ്റിയിലുള്ള കെയർ ഹോസ്പിറ്റലുകളിലെ ജനറൽ മെഡിസിൻ സീനിയർ കൺസൾട്ടന്റ് ഡോ. രാഹുൽ അഗർവാൾ പറയുന്നു.

പേശികളുടെ അളവ് നിലനിർത്തുന്നതിനും, കോശങ്ങൾ നന്നാക്കുന്നതിനും, രോഗപ്രതിരോധ പ്രവർത്തനത്തെ പിന്തുണയ്ക്കുന്നതിനും, ഉപാപചയ ആരോഗ്യം നിലനിർത്തുന്നതിനും ആവശ്യമായ അമിനോ ആസിഡുകൾ പ്രോട്ടീൻ നൽകുന്നു. ശരീരത്തിലെ രാസപ്രവർത്തനങ്ങൾ വേഗത്തിലാക്കുന്ന എൻസൈമുകളും, ശരീരത്തിന്റെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന ഹോർമോണുകളും നിർമിച്ചിരിക്കുന്നത് പ്രോട്ടീൻ കൊണ്ടാണ്.

​സാധാരണയായി ഒരു ദിവസം ഒരാൾക്ക് ശരാശരി 0.8 ഗ്രാം പ്രോട്ടീൻ ശരീരഭാരത്തിന്റെ ഓരോ കിലോഗ്രാമിനും ആവശ്യമാണ്. അതായത്, 70 കിലോഗ്രാം ഭാരമുള്ള ഒരാൾക്ക് ഒരു ദിവസം ഏകദേശം 56 ഗ്രാം പ്രോട്ടീൻ വേണ്ടിവരും. എന്നാൽ ഈ അളവ് എല്ലാവർക്കും ഒരുപോലെയല്ല. ഭാരം ഉയർത്തുന്നവർക്കും കായിക താരങ്ങൾക്കും ഒരു കിലോഗ്രാം ശരീരഭാരത്തിന് 1.2 മുതൽ 2.0 ഗ്രാം വരെ പ്രോട്ടീൻ ആവശ്യമായി വരാം. ​

ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും സാധാരണ അളവിൽ കൂടുതൽ പ്രോട്ടീൻ ആവശ്യമാണ്. ​മുതിർന്നവർക്ക് പേശികളുടെ ബലം നിലനിർത്താൻ കൂടുതൽ പ്രോട്ടീൻ ആവശ്യമാണ്. 30 ഗ്രാമിൽ കൂടുതൽ പ്രോട്ടീൻ ഒരേസമയം നമ്മുടെ ശരീരത്തിന്റെ ദഹനവ്യവസ്ഥക്ക് ദഹിപ്പിക്കാനും സാധിക്കില്ല.

ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കേണ്ടത് പ്രധാനമാണ്. പൊതുവേ ചിക്കനാണ് പ്രോട്ടീൻ സമ്പന്നമായ ഭക്ഷണമായി അറിയപ്പെടുന്നത്. 100 ഗ്രാം ചിക്കൻ ബ്രെസ്റ്റിൽ 31 ഗ്രാം പ്രോട്ടീൻ അടങ്ങിയിരിക്കുന്നു.

100 ഗ്രാം മത്തങ്ങാ വിത്തിൽ നിന്നും 37 ഗ്രാം പ്രോട്ടീൻ ലഭിക്കും. കൂടാതെ ഇവയിൽ മഗ്നീഷ്യം, സിങ്ക്, ആരോഗ്യകരമായ കൊഴുപ്പ് തുടങ്ങിയവയും അടങ്ങിയിട്ടുണ്ട്. 100 ഗ്രാം പൊട്ടുകടലയിൽ നിന്നും 38 ഗ്രാം പ്രോട്ടീൻ ലഭിക്കും. നാരുകൾ ധാരാളം അടങ്ങിയ ഇവ ദഹനം മെച്ചപ്പെടുത്താനും കുടലിൻറെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

100 ഗ്രാം പനീരിൽ നിന്നും 40 ഗ്രാം പ്രോട്ടീൻ ലഭിക്കും. കാത്സ്യം ധാരാളം അടങ്ങിയ പനീർ എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 100 ഗ്രാം സോയാ ബീൻസിൽ നിന്നും 36 ഗ്രാം പ്രോട്ടീൻ ലഭിക്കും. കൂടാതെ ഇവയിൽ അമിനോ ആസിഡുകളും അടങ്ങിയിരിക്കുന്നു.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വൻകുടൽ ക്യാൻസർ ; തുടക്കത്തിലെ കാണുന്ന ചില ലക്ഷണങ്ങൾ
Health Tips : ഗർഭാവസ്ഥയിലെ ഛർദ്ദി കുറയ്ക്കാൻ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങൾ ഏതൊക്കെ?