World Sleep Day : ഇന്ന് ലോക ഉറക്ക ദിനം; ഈ ദിവസത്തിന്റെ പ്രാധാന്യത്തെ കുറിച്ചറിയാം

Web Desk   | Asianet News
Published : Mar 18, 2022, 09:14 AM ISTUpdated : Mar 18, 2022, 09:26 AM IST
World Sleep Day : ഇന്ന് ലോക ഉറക്ക ദിനം; ഈ ദിവസത്തിന്റെ പ്രാധാന്യത്തെ കുറിച്ചറിയാം

Synopsis

 'Quality Sleep, Sound Mind, Happy World എന്നതാണ് 2022 ലെ ലോക ഉറക്ക ദിനത്തിന്റെ പ്രമേയം. ഈ വിഷയത്തിൽ ഉറക്കത്തിന്റെ ആവശ്യകത ഊന്നിപ്പറയുന്നു. ഒരു വ്യക്തിക്ക് എല്ലാ രാത്രിയിലും കുറഞ്ഞത് 7-8 മണിക്കൂർ ഉറക്കം ആവശ്യമാണ്. 

ഇന്ന് മാർച്ച് 18. ലോക ഉറക്ക ദിനം (World Sleep Day). ഉറക്കത്തിന്റെ പ്രാധാന്യവും ഉറക്കവുമായി ബന്ധപ്പെട്ടുണ്ടാകുന്ന അസുഖങ്ങളുമൊക്കെയാണ് ഈ ദിനത്തിൽ ചർച്ചയാകുന്നത്.  ഉറക്കത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുകയാണ് ഈ ദിനത്തിന്റെ ലക്ഷ്യം. 2008 മുതൽ ലോക ഉറക്ക ദിനം ആചരിച്ച് വരുന്നു.

തിരക്കേറിയ ലോകത്ത് ഉറക്കത്തിനേക്കാൾ ഉറക്കമില്ലായ്മയെക്കുറിച്ചാണ് ചർച്ചയാകേണ്ടത്. കാരണം എല്ലാവരും ജോലി തിരക്കുകളിലും ജീവിത പ്രശ്നങ്ങളിലും ഉറക്കമില്ലാതെ അലയുന്നവരാണ്. ഉറക്കത്തിന്റെ താളം തെറ്റിയാൽ അത് ജീവിതത്തിന്റെ താളവും തെറ്റിക്കും.

ജോലി തിരക്കോ ജീവിത പ്രശ്നമോ ഒന്നും അല്ലാതെ ഫോണിലും ടെലിവിഷനിലും കമ്പ്യൂട്ടറിലും മുഴുകി ഉറക്കത്തിനെ ഒഴിവാക്കുന്നവരുണ്ട്. വായുവും വെള്ളവും ഭക്ഷണവും പോലെ മനുഷ്യന് ആവശ്യമുള്ള ഒന്നാണ് ഉറക്കവും. 

ഓരോരുത്തർക്കും പ്രായവും ലിംഗവും സാഹചര്യവും അനുസരിച്ച് ഉറക്കവും വ്യത്യസ്തമായിരിക്കും. മുതിർന്ന ഒരു മനുഷ്യന് ഏഴു മുതൽ ഒൻപതു മണിക്കൂർ വരെ ഉറക്കം ആവശ്യമുണ്ട്. ഉറക്കമില്ലായ്മ പലതരത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങൾക്കും കാരണമാകും. രക്തസമ്മർദ്ദം, മാനസിക പ്രശ്നങ്ങൾ ഇതൊക്കെ ഉറക്കവുമായി ബന്ധപ്പെട്ടതാണ്. 

ഒരു കൂട്ടം ആരോഗ്യ വിദഗ്ധരും ഹെൽത്ത് കെയർ സൊസൈറ്റിയിലെ അംഗങ്ങളും ചേർന്നാണ് ലോക ഉറക്ക ദിനത്തിന്റെ വാർഷിക സന്ദർഭം കണ്ടെത്തിയത്. സമൂഹത്തിലെ ഉറക്ക പ്രശ്‌നങ്ങളെക്കുറിച്ച് അവബോധം വളർത്തുകയാണ് ദിനാചരണത്തിന്റെ ലക്ഷ്യം. 

സമൂഹത്തിൽ നിലനിൽക്കുന്ന ഉറക്ക അസ്വസ്ഥതകളെക്കുറിച്ചും ഉറങ്ങാതിരിക്കുന്നതിനെക്കുറിച്ചുള്ള അവയുടെ വൈദ്യശാസ്ത്രപരമായ പ്രത്യാഘാതങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനാണ് ഈ ദിനം ശ്രമിക്കുന്നത്. ഒരു വ്യക്തിയുടെ ആരോഗ്യത്തെ ബാധിക്കുന്ന ഉറക്ക തകരാറുകളുടെ സാമൂഹിക വശങ്ങൾക്കും ലോക ഉറക്ക ദിനം ഊന്നൽ നൽകുന്നു.

 'Quality Sleep, Sound Mind, Happy World എന്നതാണ് 2022 ലെ ലോക ഉറക്ക ദിനത്തിന്റെ പ്രമേയം. ഈ വിഷയത്തിൽ ഉറക്കത്തിന്റെ ആവശ്യകത ഊന്നിപ്പറയുന്നു. ഒരു വ്യക്തിക്ക് എല്ലാ രാത്രിയിലും കുറഞ്ഞത് 7-8 മണിക്കൂർ ഉറക്കം ആവശ്യമാണ്. ഹൃദയ സംബന്ധമായ അസുഖങ്ങളും അമിതവണ്ണവും തടയാൻ നല്ല ഉറക്കം ശരീരത്തെ സഹായിക്കുന്നു. ഇത് നമ്മുടെ മസ്തിഷ്ക പ്രവർത്തനത്തിന്റെ കാര്യക്ഷമതയും മെച്ചപ്പെടുത്തുന്നു.

രാത്രിയിൽ നന്നായി ഉറങ്ങാൻ ശ്രദ്ധിക്കാം ചില കാര്യങ്ങൾ...

ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട് ഉണ്ടാവുന്ന സമ്മർദ്ദവും പിരിമുറുക്കവും ഒഴിവാക്കാൻ ഉറക്കം ഏറ്റവും നല്ല രീതിയിൽ സഹായം ചെയ്യുമെന്ന് പഠനങ്ങൾ പറയുന്നു. ഡോപാമൈൻ, സെറോടോണിൻ തുടങ്ങിയ സന്തോഷകരമായ ഹോർമോണുകളുടെ പ്രകാശനം മൂലം മാനസികാവസ്ഥ ഉയർത്താൻ ഇത് സഹായിക്കുന്നു. 

1. ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പെങ്കിലും മൊബൈൽ ഫോണുകളും ലാപ്ടോപുകൾ ഓഫ് ചെയ്യുക.
2. നേരത്തെ അത്താഴം കഴിക്കാൻ ശ്രമിക്കുക.
3. പകൽ സമയത്ത് വ്യായാമം ചെയ്യുക.
4. രാത്രിയിൽ കിടക്കുന്നതിന് മുമ്പ് നിങ്ങൾക്ക് ഇഷ്ടമുള്ള പുസ്തകം വായിക്കുക.
5. കിടക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് ചമോമൈൽ ചായ (Chamomile tea) കുടിക്കുക.
6. രാത്രിയിൽ കിടക്കുന്നതിന് മുമ്പ് മഞ്ഞൾ ചേർത്ത പാൽ കുടിക്കുക.
7. കുറഞ്ഞ കാർബുള്ള ഭക്ഷണങ്ങൾ കഴിക്കുക.
8. എല്ലാ ദിവസവും ഒരേ സമയത്ത് ഉറങ്ങുക.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഈ വിറ്റാമിനുകളുടെ അഭാവം ഹൃദയാരോഗ്യം തകരാറിലാവാൻ കാരണമാകുന്നു
വിറ്റാമിൻ ഇയുടെ കുറവിനെ തിരിച്ചറിയാം; ലക്ഷണങ്ങൾ