
എല്ലാ വർഷവും സെപ്റ്റംബർ 10 ന് ലോക ആത്മഹത്യാ പ്രതിരോധ ദിനം ആചരിക്കുന്നു. ആത്മഹത്യയിലൂടെ ആളുകൾ മരിക്കുന്നത് തടയുന്നതിനുള്ള വിവിധ മാർഗങ്ങളെയും നടപടികളെയും കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനാണ് ഈ ദിനം ആചരിക്കുന്നത്.
2003ൽ, ഇന്റർനാഷണൽ അസോസിയേഷൻ ഫോർ സൂയിസൈഡ് പ്രിവെൻഷൻ (ഐഎഎസ്‌പി) ലോകാരോഗ്യ സംഘടനയുമായും (ഡബ്ല്യുഎച്ച്ഒ) വേൾഡ് ഫെഡറേഷൻ ഫോർ മെന്റൽ ഹെൽത്തുമായും (ഡബ്ല്യുഎഫ്എംഎച്ച്) സഹകരിച്ച് ആദ്യത്തെ ലോക ആത്മഹത്യാ പ്രതിരോധ ദിനത്തിന് ആതിഥേയത്വം വഹിച്ചു. 'പ്രവർത്തനത്തിലൂടെ പ്രതീക്ഷ സൃഷ്ടിക്കുക എന്നതാണ് ഈ വർഷത്തെ പ്രമേയം.
ജീവിതം അവസാനിപ്പിക്കാൻ തോന്നുന്നവരെ ഒറ്റയ്ക്കല്ല എന്ന തോന്നലുണർത്തി കരുത്തോടെ വഴിനടത്താനുള്ള ഒരുക്കമേകുകയാണ് വേണ്ടത് എന്നതാണ് ഈ വർഷത്തെ ലോക ആത്മഹത്യാപ്രതിരോധ ദിനത്തിൽ ലോകാരോഗ്യ സംഘടന മുന്നോട്ടുവയ്ക്കുന്ന നിർദേശം.
ആത്മഹത്യ തടയുന്നതിനും മാനസികാരോഗ്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുമുള്ള വഴികളിലും നടപടികളിലും ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ് ലോക ആത്മഹത്യാ പ്രതിരോധ ദിനത്തിന്റെ മൊത്തത്തിലുള്ള ലക്ഷ്യം. ആത്മഹത്യക്ക് ശ്രമിക്കുന്നവർ അഥവാ ആത്മഹത്യ ചെയ്യുന്നവരിൽ, 27% - 90% വരെ ആളുകളിലും മാനസിക രോഗം ഉള്ളതായി കരുതപ്പെടുന്നു. നേരത്തെ ആത്മഹത്യയ്ക്ക് ശ്രമിച്ചവരിൽ വീണ്ടും അത് ചെയ്യുവാനുള്ള പ്രേരണ വർധിക്കുന്നു.
മാനസിക രോഗങ്ങളിൽ പ്രധാനമായും വിഷാദരോഗം, ബൈപോളാർ ഡിസോഡർ, ലഹരി മരുന്നുകളുടെ ഉപയോഗം, ബോർഡർലൈൻ പേഴ്സണാലിറ്റി പോലുള്ള വ്യക്തി വൈകല്യങ്ങൾ എന്നിവയെല്ലാം ആത്മഹത്യയ്ക്ക് കാരണമാകാറുണ്ട്. കൂടാതെ, ജനിതക കാരണങ്ങൾ, ദീർഘകാലമായി അനുഭവിച്ചുകൊണ്ടിരിക്കുന്ന ശാരീരിക ബുദ്ധിമുട്ടുകൾ, ഉറ്റവരുടെ വിയോഗം, പ്രണയ നൈരാശ്യം എന്നിവയും ആത്മഹത്യയിലേക്ക് നയിക്കുന്ന കാരണങ്ങളാണ്.
പ്രോസ്റ്റേറ്റ് കാൻസർ ; ഈ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ വിദഗ്ധ ചികിത്സ തേടുക