Hijab Row : ഹിജാബ് ധരിക്കാന്‍ അനുവദിച്ചില്ല; പ്രാക്ടിക്കല്‍ പരീക്ഷയെഴുതാതെ വിദ്യാര്‍ത്ഥികള്‍ മടങ്ങി

Published : Mar 01, 2022, 04:32 PM ISTUpdated : Mar 01, 2022, 04:58 PM IST
Hijab Row : ഹിജാബ് ധരിക്കാന്‍ അനുവദിച്ചില്ല; പ്രാക്ടിക്കല്‍ പരീക്ഷയെഴുതാതെ വിദ്യാര്‍ത്ഥികള്‍ മടങ്ങി

Synopsis

16 കേന്ദ്രങ്ങളിലായി 1500ലധികം വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതി. ഹിജാബ് അഴിക്കാന്‍ തയ്യാറാകാതെ പല പെണ്‍കുട്ടികളും കോളേജുകളില്‍ നിന്ന് വീട്ടിലേക്ക് തിരിച്ചു.  

ശിവമോഗ: ഹിജാബ് (Hijab) നീക്കം ചെയ്യാന്‍ അധികൃതര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് സെക്കന്‍ഡ് പിയു വിദ്യാര്‍ത്ഥികള്‍ (PU Students)  പ്രാക്ടിക്കല്‍ പരീക്ഷയെഴുതാതെ (Practical exam) മടങ്ങി. പത്തോളം വിദ്യാര്‍ത്ഥിനികള്‍ളാണ് തിങ്കളാഴ്ച  ജില്ലയിലെ  പ്രായോഗിക പരീക്ഷ എഴുതാതെ വീട്ടിലേക്ക് മടങ്ങിയത്. ശിവമോഗ ജില്ലയിലെ (Shivamogga) 16 കേന്ദ്രങ്ങളില്‍ നടന്ന പ്രായോഗിക പരീക്ഷയില്‍ നിരവധി മുസ്ലീം പെണ്‍കുട്ടികള്‍ പരീക്ഷയെഴുതി. ഡിവിഎസ് പിയു കോളജിലെ രണ്ട് വിദ്യാര്‍ത്ഥിനികളും രണ്ടും സര്‍വോദയ പിയു കോളജിലെ മൂന്ന് വിദ്യാര്‍ത്ഥിനികളും സാഗര്‍ കോളേജിലെ രണ്ടും ശിരാളക്കൊപ്പയില്‍ മൂന്നും പെണ്‍കുട്ടികളാണ് പരീക്ഷയെഴുതാതെ വീട്ടിലേക്ക് മടങ്ങിയത്.  

പരീക്ഷയെഴുതാതെ മടങ്ങി. മറ്റ് കോളേജുകളില്‍ പരീക്ഷക്കെത്തിയ മുസ്ലീം പെണ്‍കുട്ടികളും ഹിജാബ് അഴിച്ച് പരീക്ഷ എഴുതി. യൂണിഫോം മാര്‍ഗിര്‍ദ്ദേശങ്ങള്‍ പാലിച്ച് നിരവധി പെണ്‍കുട്ടികള്‍ പരീക്ഷയെഴുതിയതായി പ്രീ-യൂണിവേഴ്‌സിറ്റി എജുക്കേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ നാഗരാജ് വി. കഗാല്‍ക്കര്‍ ദേശീയ മാധ്യമമായ ദി ഹിന്ദുവിനോട് പറഞ്ഞു. ഷഹീന്‍ പിയു കോളേജിലെ 11 പെണ്‍കുട്ടികളും ഹിജാബ് അഴിച്ചുമാറ്റി പരീക്ഷ എഴുതി. പരീക്ഷയെഴുതണമെങ്കില്‍ ഹിജാബ് അഴിച്ചുമാറ്റണമെന്ന നിര്‍ദേശം അവര്‍ അംഗീകരിച്ചതായി അദ്ദേഹം പറഞ്ഞു. കുറച്ച് പെണ്‍കുട്ടികള്‍ ഹിജാബ് അഴിക്കാന്‍ വിസമ്മതിച്ചെന്നും അദ്ദേഹം പറഞ്ഞു.

16 കേന്ദ്രങ്ങളിലായി 1500ലധികം വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതി. ഹിജാബ് അഴിക്കാന്‍ തയ്യാറാകാതെ പല പെണ്‍കുട്ടികളും കോളേജുകളില്‍ നിന്ന് വീട്ടിലേക്ക് തിരിച്ചു. ജില്ലയിലെ വിവിധ കോളേജുകളിലെ വിദ്യാര്‍ത്ഥിനികള്‍ ഹിജാബ് അഴിക്കണമെന്ന നിര്‍ദേശം അംഗീകരിച്ചില്ല. ഹിജാബ് കേസില്‍ ഹൈക്കോടതി വിധി വരുന്നത് വരെ കാത്തിരിക്കുമെന്നും വിദ്യാര്‍ത്ഥികള്‍ അധ്യാപകരോട് പറഞ്ഞു.

വെള്ളിയാഴ്ചയും റമസാൻ ദിനവും എങ്കിലും ഹിജാബ് അനുവദിക്കണമെന്ന ഹർജി തള്ളി

 

ബെംഗളൂരു: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ചതുമായി (Hijab Ban) ബന്ധപ്പെട്ടുള്ള ഹർജിയിൽ കർണാടക ഹൈക്കോടതിയിൽ (Karnataka HC) വാദം പൂർത്തിയായി. ഹർജി കോടതി വിധി പറയാനായി മാറ്റി. പതിനൊന്ന് ദിവസം വാദം കേട്ട ശേഷമാണ് കോടതി ഹർജിയിൽ അന്തിമ വിധി പ്രസ്താവനത്തിനായി മാറ്റിയത്. 

കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഹിജാബ് നിരോധനം തുടരണമെന്ന ഉറച്ച നിലപാടാണ് കർണാടക സർക്കാർ ഹൈക്കോടതിയിൽ സ്വീകരിച്ചത്. ശബരിമല, മുത്തലാഖ് വിധികളും തങ്ങളുടെ വാദത്തിന് ആധാരമായി കർണാടക സർക്കാർ ഹൈക്കോടതിയിൽ ഉന്നയിച്ചിരുന്നു. കർണാടകയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളാണ്ഹർജിയുമായി ഹൈക്കോടതിയിൽ എത്തിയത്. 

വെള്ളിയാഴ്ചകളിലും റമസാൻ ദിനത്തിലും ഹിജാബ് ധരിക്കാൻ അനുമതി തേടിയുള്ള മറ്റൊരു ഹർജി കർണാടക ഹൈക്കോടതി ഇന്ന് തള്ളിയിരുന്നു. പ്രത്യേക സാഹചര്യത്തിൽ ഇടക്കാല ഉത്തരവ് വേണമെന്ന് ആവശ്യപ്പെട്ട് കർണാടകയിലെ വിദ്യാർത്ഥികളാണ് ഹർജി നൽകിയിരുന്നത്. ഇനിയൊരു ഇടക്കാല ഉത്തരവ് ഇല്ലെന്നും അന്തിമ ഉത്തരവിനാണ് വാദം കേൾക്കുന്നതെന്നും വ്യക്തമാക്കിയാണ് ഹൈക്കോടതി ഹർജി തള്ളിയത്.

അതിനിടെ ഹിജാബ് വിവാദങ്ങൾക്കിടെ ബെംഗ്ലൂരുവിൽ സിഖ് വിഭാഗത്തിൽപ്പെട്ട പെൺകുട്ടിയോട് ടർബൻ മാറ്റാൻ കോളേജ് അധികൃതർ ആവശ്യപ്പെട്ടതായി പരാതി. വസന്ത് നഗറിലെ മൗണ്ട് കാർമ്മൽ കോളേജിന് എതിരെയാണ് പരാതി. കോളേജിന്റെ പ്രധാനകവാടത്തിന് മുന്നിൽ അധ്യാപകർ തടഞ്ഞുവെന്നും ടർബൻ അഴിച്ചുമാറ്റണമെന്നും ആവശ്യപ്പെട്ടതായി പെൺകുട്ടി പരാതിപ്പെട്ടു. നടപടിയിൽ പ്രതിഷേധിച്ച് പെൺകുട്ടി ക്ലാസ് ബഹിഷ്കരിച്ചു.എന്നാൽ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ മതവസ്ത്രങ്ങൾ ഒഴിവാക്കണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കുക മാത്രമാണ് ചെയ്തതെന്നാണ് കോളേജിന്റെ വിശദീകരണം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സമവായത്തിലെത്തി സർക്കാരും ഗവർണറും; വിസി നിയമനത്തിലെ തീരുമാനം സുപ്രീം കോടതിയെ അറിയിക്കും, അംഗീകാരത്തിന് സാധ്യത
ആമസോണിൽ ഓർഡർ ചെയ്തത് ആപ്പിൾ ഐമാക്; ശരിയായ കാരണം പറയാതെ റിട്ടേൺ ചെയ്ത് ഡെലിവറി ബോയ്, ഭീഷണിപ്പെടുത്തി; പരാതിയുമായി വ്യവസായി