'സര്‍ക്കാരിന്‍റെ നൂറുദിവസത്തെ ഭരണം ട്രെയിലര്‍ മാത്രം, സിനിമ വരാനിരിക്കുന്നതേയുള്ളൂ': മോദി

Published : Sep 13, 2019, 09:55 AM IST
'സര്‍ക്കാരിന്‍റെ നൂറുദിവസത്തെ ഭരണം ട്രെയിലര്‍ മാത്രം, സിനിമ വരാനിരിക്കുന്നതേയുള്ളൂ': മോദി

Synopsis

'സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങള്‍ മുന്‍വര്‍ഷത്തേക്കാള്‍ വേഗത്തിലായിരിക്കുമെന്നും ജനങ്ങളുടെ എല്ലാ അഭിലാഷങ്ങളും സാക്ഷാത്കരിക്കുമെന്നും വാഗ്ദാനം നല്‍കിയിരുന്നു. സര്‍ക്കാരിന്‍റെ നൂറുദിവസത്തെ പ്രവര്‍ത്തനങ്ങള്‍ ട്രെയിലര്‍ മാത്രമാണ്, സിനിമ വരാനിരിക്കുന്നതേയുള്ളൂ'

ദില്ലി: സര്‍ക്കാരിന്‍റെ നൂറുദിവസത്തെ പ്രവര്‍ത്തനങ്ങള്‍ ട്രെയിലര്‍ മാത്രമാണെന്നും സിനിമ വരാനിരിക്കുന്നതേയുള്ളൂ എന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഷാരൂഖ് ഖാന്‍ ചിത്രത്തിലെ സംഭാഷണം കടമെടുത്താണ് പ്രധാനമന്ത്രി രണ്ടാം ബിജെപി സര്‍ക്കാരിന്‍റെ നൂറുദിവസത്തെക്കുറിച്ച് വിശദീകരിച്ചത്. ഝാര്‍ഖണ്ഡിലെ റാഞ്ചിയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

'ശക്തവും കാര്യക്ഷമവുമായിരിക്കും തന്‍റെ സര്‍ക്കാരെന്ന് തെര‍ഞ്ഞെടുപ്പിന് മുമ്പ് തന്നെ ജനങ്ങളോട് അറിയിച്ചിരുന്നു. സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങള്‍ മുന്‍വര്‍ഷത്തേക്കാള്‍ വേഗത്തിലായിരിക്കുമെന്നും ജനങ്ങളുടെ എല്ലാ അഭിലാഷങ്ങളും സാക്ഷാത്കരിക്കുമെന്നും വാഗ്ദാനം നല്‍കിയിരുന്നു. സര്‍ക്കാരിന്‍റെ നൂറുദിവസത്തെ പ്രവര്‍ത്തനങ്ങള്‍ ട്രെയിലര്‍ മാത്രമാണ്, സിനിമ വരാനിരിക്കുന്നതേയുള്ളൂ'- മോദി പറഞ്ഞു. 

രാജ്യത്തിന്‍റെ സമസ്ത മേഖലകളിലുമുള്ള വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും അഴിമതി കാണിക്കുന്നവര്‍ക്ക് തക്കതായ ശിക്ഷ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'വികസനമാണ് ഞങ്ങളുടെ ഉറപ്പും ലക്ഷ്യവും. രാജ്യം മുമ്പെങ്ങും കണ്ടിട്ടില്ലാത്തത്ര വേഗത്തിലാണ് വികസനപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. അതേസമയം തന്നെ അഴിമതിക്കെതിരായ പ്രവര്‍ത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്'- മോദി അറിയിച്ചു. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കാലം മായ്ക്കാത്ത വീരസ്മരണ-1971-ലെ ഇന്ത്യ-പാക് യുദ്ധത്തിന്റെ സ്മരണ
നാഷണൽ ഹെറാൾഡ് കേസ്; ഗാന്ധി കുടുംബത്തിന് ആശ്വാസം, ദില്ലി കോടതി കുറ്റപത്രം സ്വീകരിച്ചില്ല, 'അന്വേഷണം തുടരണം'