'കശ്മീര്‍' നിയന്ത്രണവിധേയമെന്ന കേന്ദ്രവാദം പൊള്ളയോ? രണ്ടാഴ്ച്ചക്കിടെ കൊല്ലപ്പെട്ടത് 11 ഇതരസംസ്ഥാനക്കാര്‍

Published : Oct 30, 2019, 12:21 PM IST
'കശ്മീര്‍' നിയന്ത്രണവിധേയമെന്ന കേന്ദ്രവാദം പൊള്ളയോ?  രണ്ടാഴ്ച്ചക്കിടെ കൊല്ലപ്പെട്ടത് 11 ഇതരസംസ്ഥാനക്കാര്‍

Synopsis

ആപ്പിൾ കൊണ്ടുപോകുന്ന ട്രക്ക് ഡ്രൈവർമാരെയാണ് ഭീകരർ പ്രധാനമായും ലക്ഷ്യംവയ്ക്കുന്നത്. ഇതിനിടെ യൂറോപ്യൻ എംപിമാരുടെ സന്ദർശനം സംഘടിപ്പിച്ചതാരെന്ന ദുരൂഹതയും ഏറുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.   

ദില്ലി: കശ്മീരില്‍ സ്ഥിതിഗതികൾ നിയന്ത്രണവിധേയമെന്ന് കേന്ദ്രസർക്കാർ ആവർത്തിക്കുമ്പോഴും കഴിഞ്ഞ മാസം മരിച്ചത് 11 ഇതരസംസ്ഥാന തൊഴിലാളികൾ. ആപ്പിൾ കൊണ്ടുപോകുന്ന ട്രക്ക് ഡ്രൈവർമാരെയാണ് ഭീകരർ പ്രധാനമായും ലക്ഷ്യംവയ്ക്കുന്നത്. ഇതിനിടെ യൂറോപ്യൻ എംപിമാരുടെ സന്ദർശനം സംഘടിപ്പിച്ചതാരെന്ന ദുരൂഹതയും ഏറുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. 

കഴി‌ഞ്ഞ രണ്ടാഴ്ചക്കിടെയാണ്  ട്രക്ക് ഡ്രൈവർമാർ ഉൾപ്പടെ 11 പേർ കശ്മീരിൽ കൊല്ലപ്പെട്ടത്. ഇന്നലെ മാത്രം കുൽഗാം ജില്ലയിൽ അഞ്ചു പേർ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടു. പശ്ചിമബംഗാളിലെ മൂർഷിദാബാദ് സ്വദേശികളാണ് മരിച്ചവർ.  ഈ മാസം ഇതരസംസ്ഥാന  തൊഴിലാളികൾക്കെതിരെ നടക്കുന്ന ആറാമത്തെ ആക്രമണമാണിത്. 

പുൽവാമയിൽ പത്താംക്ലാസ് വിദ്യാർത്ഥികളുടെ പരീക്ഷാ കേന്ദ്രത്തിന് മുന്നിലുണ്ടായിരുന്ന സിആർപിഎഫ് സൈനിക വ്യൂഹത്തിന് നേരെയും ഇന്നലെ വെടിവയ്പ്പുണ്ടായി. സോപോറിൽ ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ നിന്നവർക്കെതിരെയും ഗ്രെനേഡ് ആക്രമണമുണ്ടായി. യൂറോപ്യൻ പാർലമെന്‍റംഗങ്ങളുടെ കശ്മീർ സന്ദർശനത്തിനിടെയായിരുന്നു ഇന്നലത്തെ ഭീകരാക്രമണം. 

ജമ്മുകശ്മീരിൻറെ വികസനത്തിന് സർക്കാർ നീക്കം സഹായിക്കുമെന്ന് കരുതുന്നു എന്നാണ് കശ്മീര്‍ സന്ദര്‍ശിച്ച യൂറോപ്യൻ എംപിമാർ അഭിപ്രായപ്പെട്ടത്. ഇന്ത്യയിലെ പ്രതിപക്ഷ എംപിമാരെ സന്ദർശനത്തിന് അനുവദിക്കണമെന്നും യൂറോപ്പ്യൻ പാർലമെൻറംഗങ്ങൾ ആവശ്യപ്പെട്ടു.

Read Also: കശ്‍മീര്‍ സന്ദര്‍ശനത്തിനെത്തിയ 27 അംഗ അന്താരാഷ്ട്രസംഘത്തില്‍ 22 പേരും വലതുപക്ഷ രാഷ്ട്രീയനേതാക്കള്‍?

അതേസമയം, യൂറോപ്യൻ എംപിമാരെ എത്തിച്ച വ്യവസായ ഇടനിലക്കാരി മാഡി ശർമ്മയ്ക്ക് പ്രധാനമന്ത്രിയുടെ ഓഫീസുമായുള്ള ബന്ധം വ്യക്തമാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച വാഗ്‍ദാനം ചെയ്ത് എംപിമാർക്ക് മാഡി ശർമ്മ കത്തയച്ചതിനെച്ചൊല്ലിയാണ് വിവാദം. 

Read Also: യൂറോപ്യന്‍ പ്രതിനിധികളുടെ കശ്മീര്‍ സന്ദര്‍ശനത്തിന് പിന്നിലെ മാഡി ശര്‍മ ആര്; വിവാദം മുറുകുന്നു

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഹോംഗാർഡ് ഒഴിവ് 187, ഒഡിഷയിലെ എയർസ്ട്രിപ്പിൽ നിലത്തിരുന്ന് 8000ത്തോളം പേർ പരീക്ഷയെഴുതി
വോട്ടര്‍മാര്‍ 6.41 കോടിയിൽ നിന്ന് 5.43 കോടിയായി!, തമിഴ്‌നാട് വോട്ടർ പട്ടികയിൽ വൻ ശുദ്ധീകരണം, 97 ലക്ഷം പേരുകൾ നീക്കം ചെയ്തു