
മൊറേന: മധ്യപ്രദേശിൽ മരണാനന്തര ചടങ്ങുമായി ബന്ധപ്പെട്ട സമൂഹ സദ്യയിൽ പങ്കെടുത്ത 12 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഭോപ്പാലില്‍ നിന്ന് 465 കിലോമീറ്റര്‍ വടക്കാണ് മൊറേനയെന്ന ഗ്രാമം. അമ്മയുടെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ ദുബായിൽ നിന്ന് എത്തിയ യുവാവിനും ഭാര്യക്കും ആണ് ആദ്യം കൊവിഡ് സ്ഥിരീകരിച്ചത്. വ്യാഴാഴ്ചയാണ് ഇവര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചത്.
മാര്‍ച്ച് 17നാണ് ഇയാള്‍ ദുബായില്‍ നിന്ന് മൊറേനയില്‍ എത്തിയത്. ശ്രാദ്ധ ചടങ്ങുകളുമായി ബന്ധപ്പെട്ട് മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന ചടങ്ങുകളാണ് സംഘടിപ്പിച്ചത്. ബന്ധുക്കളും സുഹൃത്തുക്കളും അടക്കം നിരവധിപ്പേരാണ് ചടങ്ങില്‍ പങ്കെടുത്തത്. ദുബായില്‍ നിന്ന് മടങ്ങിയെത്തിയപ്പോള്‍ തന്നെ രോഗ ലക്ഷണങ്ങള്‍ കാണിച്ചിരുന്ന ഇയാള്‍ അത് പരിഗണിക്കാതെ ബന്ധുവീടുകളില്‍ ,സന്ദര്‍ശനം നടത്തിയതായും ആരോഗ്യ വകുപ്പ് വിശദമാക്കി.
ഇയാളുടെ സഹോദരന്‍, സഹോദരന്‍റെ ഭാര്യ, ഇവരുടെ മകന്‍, മരുമകള്‍ അവരുടെ മൂന്നും വയസും ആറുമാസം പ്രായമുള്ള കുട്ടികളും അടക്കമുള്ളവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ചടങ്ങില്‍ പങ്കെടുത്ത 12 പേർക്ക് രോഗ ലക്ഷണങ്ങൾ കാണിക്കുന്നതായി മോറേന ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ചടങ്ങിൽ പങ്കെടുത്ത 800 പേർ നിരീക്ഷണത്തിൽ. മൊറേനയിൽ മാർച്ച് 20 നാണ് ചടങ്ങ് നടന്നത്. 33 പേരെ ഇതിനോടകം ക്വാറന്‍റൈന്‍ ചെയ്തിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam