ഫീസ് നൽകാത്തതിന് അധ്യാപകൻ മർദ്ദിച്ചു; യുപിയിൽ ദളിത് വിദ്യാർത്ഥി മരിച്ചു, അധ്യാപകൻ അറസ്റ്റിൽ

Published : Aug 19, 2022, 05:29 PM ISTUpdated : Aug 19, 2022, 05:35 PM IST
ഫീസ് നൽകാത്തതിന് അധ്യാപകൻ മർദ്ദിച്ചു; യുപിയിൽ ദളിത് വിദ്യാർത്ഥി മരിച്ചു, അധ്യാപകൻ അറസ്റ്റിൽ

Synopsis

പതിമൂന്ന് വയസുകാരനെ ഫീസ് നൽകാത്തതിന്‍റെ പേരിൽ അധ്യാപകൻ മർദ്ദിച്ചുവെന്നാണ് പരാതി. ചികിത്സയിൽ കഴിഞ്ഞിരുന്ന കുട്ടി ബുധനാഴ്ചയാണ് മരിച്ചത്. സംഭവത്തില്‍ മേല്ജാതിക്കാരനായ അധ്യാപകൻ അനുപം പതകിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ലഖ്‌നൗ: ഉത്തർപ്രദേശിലും അധ്യാപകന്‍റെ മർദ്ദനത്തെ തുടർന്ന് ദളിത് വിദ്യാർത്ഥി മരിച്ചതായി പരാതി. ഉത്തർപ്രദേശിലെ ബാറയ്ചിൽ പതിമൂന്ന് വയസുകാരനെ ഫീസ് നൽകാത്തതിന്‍റെ പേരിൽ അധ്യാപകൻ മർദ്ദിച്ചുവെന്നാണ് പരാതി. ചികിത്സയിൽ കഴിഞ്ഞിരുന്ന കുട്ടി ബുധനാഴ്ചയാണ് മരിച്ചത്. സംഭവത്തില്‍ മേല്ജാതിക്കാരനായ അധ്യാപകൻ അനുപം പതകിനെ പൊലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാനിലെ ജെലൂരിൽ അധ്യാപകന്‍റെ മർദ്ദനത്തെ തുടർന്ന് വിദ്യാർത്ഥി മരിച്ചത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

രാജസ്ഥാനിലെ ജലോർ ജില്ലയിലെ സുരാനാ ഗ്രാമത്തിലാണ് കഴിഞ്ഞ ദിവസം ജാതിക്കൊല നടന്നത്. രസ്വതി വിദ്യാമന്ദിറിൽ പഠിക്കുന്ന ഇന്ദ്ര മേഘ്‌വാള്‍  എന്ന ഒമ്പത് വയസ്സുകാരനാണ് കൊല്ലപ്പെട്ടത്. മേൽജാതിക്കാരായ അധ്യാപകർക്കെന്ന് പറഞ്ഞ് മാറ്റി വെച്ച വെള്ളം ദളിത് വിദ്യാർത്ഥി എടുത്ത് കുടിച്ചതിന്‍റെ പേരിലായിരുന്നു ക്രൂര മർദ്ദനം. ചികിത്സയിൽ കഴിയുന്നതിനിടെയാണ് കുട്ടി മരിച്ചത്. എന്നാല്‍, സംഭവം ജാതി വിവേചനമല്ലെന്നാണ് പൊലീസ് വാദക്കുന്നത്. അന്വേഷണത്തില്‍  ജാതി വിവേചനമാണെന്ന് തെളിയിക്കുന്ന ഒന്നും കണ്ടെത്തിയിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍, സ്കൂളിന്‍റെ ഉടമ കൂടിയായ പ്രതി സാക്ഷികളെ സ്വാധീനിക്കുകയാണെന്ന് കുട്ടിയുടെ ബന്ധുക്കള്‍ ആരോപിച്ചു.

Also Read: രാജസ്ഥാനിലെ ദളിത് വിദ്യാര്‍ത്ഥിയുടെ മരണം: പ്രതിഷേധവുമായി കോണ്‍ഗ്രസ് എംഎല്‍എ, രാജിവെച്ചു

അധ്യാപകൻ ക്രൂരമായി മർദ്ദിച്ചതിനെ തുടർന്ന് ദളിത് വിഭാഗത്തിൽപ്പെട്ട ഒമ്പത് വയസ്സുകാരൻ മരിച്ച സംഭവത്തിൽ ജാതി വിവേചനത്തിന് തെളിവില്ലെന്നാണ് രാജസ്ഥാൻ പൊലീസ് വാദം. കേസന്വേഷണത്തിൽ സ്കൂളിൽ  മേൽജാതിക്കാർക്കായി വെള്ളം മാറ്റി വെച്ചുവെന്നതിന് തെളിവ് ഇല്ലെന്നും എസ്പി ഹർഷ വർധൻ അഗർവാൾ മാധ്യമങ്ങളോട് പറഞ്ഞു. മേൽജാതിക്കാര്‍ക്ക് വെച്ചിരുന്ന വെള്ളത്തിൽ തൊട്ടു എന്നതിന്‍റെ പേരിലാണ് അധ്യാപകൻ കുട്ടിയെ മർദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് ബന്ധുക്കളുടെ പരാതി. സ്കൂളിലെ പട്ടിക ജാതി വിഭാഗത്തിൽപ്പെട്ട അധ്യാപകരുടേതുൾപ്പടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, രാജ്പുത് വിഭാഗത്തിൽപ്പെട്ട പ്രതി ചേൽ സിംഗ്, അധ്യാപകൻ മാത്രമല്ല സ്കൂളിന്‍റെ ഉടമ കൂടിയാണെന്നും, ജോലി നഷ്ടപ്പെടുമെന്ന് ഭയത്തിൽ സാക്ഷികളായ മറ്റ് അധ്യാപകർ സത്യം മറച്ചുവെക്കുകയാണെന്നും കൊല്ലപ്പെട്ട ഇന്ദ്ര മെഹ്വാളിന്‍റെ ബന്ധുക്കൾ ആരോപിച്ചു. മരിച്ച കുട്ടിയുടെ സഹോദരനും ഇതേ സ്കൂളിൽ അഞ്ചാ ക്ലാസ് വിദ്യാർത്ഥിയാണ്. മേൽജാതിക്കാരായ അധ്യാപകർക്ക് വെച്ച വെള്ളം കുടിച്ചതിനാണ് സഹോദരനെ തല്ലിയതെന്ന് സഹോദരനും വെളിപ്പെടുത്തിയിരുന്നു. 

PREV
click me!

Recommended Stories

'സഹായിക്കണം', ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് പാകിസ്ഥാൻ പൗരയായ സ്ത്രീ; ഭർത്താവിൻ്റെ രണ്ടാം വിവാഹം തടയാൻ അപേക്ഷ
'മെഹബൂബ ഓ മെഹബൂബ' ഗാനവും നൃത്തവും തകൃതി, പൊടുന്നനെ റൂഫിൽ തീപടര്‍ന്നു, ഗോവ നിശാക്ലബ് തീപിടിത്തത്തിന്റെ വീഡിയോ പുറത്തുവന്നു