12 മണിക്കൂറിൽ 130മിമീ മഴ, എങ്ങും വെള്ളക്കെട്ട്, മൂന്ന് മരണം, 500 വീടുകൾ വെള്ളത്തിനടിയിൽ; മഴയിൽമുങ്ങി ഐടി ന​ഗരം

Published : May 20, 2025, 09:37 AM ISTUpdated : May 20, 2025, 09:52 AM IST
12 മണിക്കൂറിൽ 130മിമീ മഴ, എങ്ങും വെള്ളക്കെട്ട്, മൂന്ന് മരണം, 500 വീടുകൾ വെള്ളത്തിനടിയിൽ; മഴയിൽമുങ്ങി ഐടി ന​ഗരം

Synopsis

ദശാബ്ദത്തിനിടയിലെ രണ്ടാമത്തെ ഏറ്റവും ഉയർന്ന മഴയെന്നാണ് ഗ്രേറ്റർ ബെംഗളൂരു മുനിസിപ്പൽ കോർപ്പറേഷൻ ചീഫ് കമ്മീഷണർ മഹേശ്വർ റാവുവിശേഷിപ്പിച്ചത്. ചിലപ്പോൾ കാര്യങ്ങൾ കൈവിട്ടുപോകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ബെംഗളൂരു: മഴയിൽ മുങ്ങി ബെം​ഗളൂരു ന​ഗരം. ഞായറാഴ്ച വൈകുന്നേരം മുതൽ തിങ്കളാഴ്ച പുലർച്ചെ 12 മണിക്കൂറിനുള്ളിൽ 130 മില്ലിമീറ്റർ മഴയാണ് ന​ഗരത്തിൽ പെയ്തിറങ്ങിയത്. മൂന്ന് പേർ മരിച്ചു. 500 വീടുകൾ വെള്ളത്തിനടിയിലായി. 20 ലധികം തടാകങ്ങൾ കരകവിഞ്ഞൊഴുകി. ഡസൻ കണക്കിന് തെരുവുകൾ വെള്ളത്തിൽ മുങ്ങി. അണ്ടർപാസുകളും ഫ്ലൈ ഓവറുകളും അടച്ചു. മണിക്കൂറുകളോളം വാഹന ഗതാഗതം തടസ്സപ്പെട്ടു. നഗരത്തിലെ പല പ്രദേശങ്ങളിലും പൊതു ബസ് സർവീസുകൾ തടസ്സപ്പെട്ടു.

രണ്ട് ന്യൂനമർദ്ദവും തെക്ക്, വടക്ക്, കിഴക്കൻ ഭാഗങ്ങളിൽ ശക്തമായ ഇടിമിന്നലും മൂലം കനത്ത മഴ പെയ്യുന്നു. അടുത്ത അഞ്ച് ദിവസത്തേക്ക് കൂടുതൽ കനത്ത മഴ ലഭിക്കുമെന്ന് ഐഎംഡി പ്രവചിച്ചു. ദശാബ്ദത്തിനിടയിലെ രണ്ടാമത്തെ ഏറ്റവും ഉയർന്ന മഴയെന്നാണ് ഗ്രേറ്റർ ബെംഗളൂരു മുനിസിപ്പൽ കോർപ്പറേഷൻ ചീഫ് കമ്മീഷണർ മഹേശ്വർ റാവുവിശേഷിപ്പിച്ചത്. ചിലപ്പോൾ കാര്യങ്ങൾ കൈവിട്ടുപോകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. വൈറ്റ്ഫീൽഡിലെ ഒരു സ്വകാര്യ കമ്പനിയിൽ തൂപ്പുകാരിയായി ജോലി ചെയ്തിരുന്ന ശശികല ഡി (32) അവരുടെ ഓഫീസ് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്റെ കോമ്പൗണ്ട് മതിൽ തകർന്ന് മരിച്ചു. തെക്കൻ ബെംഗളൂരുവിലെ വീട്ടിലെ പോർട്ടിക്കോയിൽ നിന്ന് വെള്ളം പമ്പ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ 63 വയസ്സുള്ള പുരുഷനും 12 വയസ്സുള്ള ആൺകുട്ടിയും വൈദ്യുതാഘാതമേറ്റ് മരിച്ചു. കോറമംഗല, ബിടിഎം ലേഔട്ട്, എച്ച്എസ്ആർ ലേഔട്ട്, മാറത്തഹള്ളി എന്നിവയുൾപ്പെടെ തെക്കൻ ബെംഗളൂരുവിലെ നിരവധി ടെക് ഇടനാഴികൾ വെള്ളപ്പൊക്കം കാരണം സ്തംഭിച്ചു.

 

 

മഴക്കെടുതിയിൽ വളരെയധികം ആശങ്കയുണ്ട്. ഉദ്യോഗസ്ഥരുമായി ഞാൻ നിരന്തരം ബന്ധപ്പെട്ടിട്ടുണ്ട്. വർഷങ്ങളായി സർക്കാരുകളിലും ഭരണകൂടങ്ങളിലും നമ്മൾ നേരിടുന്ന പ്രശ്നങ്ങൾ അവഗണിക്കപ്പെട്ടു. ഇപ്പോൾ ഒരേയൊരു വ്യത്യാസം അവ പരിഹരിക്കാൻ ഞങ്ങൾ പ്രവർത്തിക്കുന്നു എന്നതാണ്. താൽക്കാലിക പരിഹാരങ്ങളിലൂടെയല്ല, മറിച്ച് ദീർഘകാല, സുസ്ഥിര പരിഹാരങ്ങളിലൂടെയാണ് മാർ​ഗം കണ്ടത്തേണ്ടതെന്ന് ഡെപ്യൂട്ടി മുഖ്യമന്ത്രിയും നഗര വികസന മന്ത്രിയുമായ ഡി കെ ശിവകുമാർ പറഞ്ഞു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ജർമ്മൻ ദമ്പതികളടക്കം ക്രിസ്ത്യൻ പ്രാർത്ഥനാസംഘം കസ്റ്റഡിയിൽ; നിർബന്ധിത മതപരിവർത്തന പ്രവർത്തനം നടത്തിയെന്ന് രാജസ്ഥാൻ പൊലീസ്
ട്രെയിൻ യാത്ര ദുരന്തമായി; നവദമ്പതികൾക്ക് ദാരുണാന്ത്യം; ബന്ധുവീട്ടിലേക്ക് പോകുംവഴി ആന്ധ്രപ്രദേശിൽ വച്ച് അപകടം