3 വയസുകാരനെ ഷീറ്റിൽ പൊതിഞ്ഞ് കൈകൾ കെട്ടിയിട്ടു, സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ, പറഞ്ഞതനുസരിച്ചില്ലെന്ന് അധ്യാപിക; കേസെടുത്ത് പൊലീസ്

Web Desk   | ANI
Published : Nov 19, 2026, 10:27 AM IST
3 year old boy tied up inside tamil nadu school teacher and staff booked

Synopsis

തമിഴ്‌നാട്ടിലെ തിരുവാരൂർ ജില്ലയിലുള്ള തിരുത്തുറൈപൂണ്ടിയിലെ സ്വകാര്യ സ്കൂളിൽ മൂന്ന് വയസുകാരനായ പ്രീ-കെ.ജി വിദ്യാർത്ഥിയെ ക്ലാസ് മുറിക്കുള്ളിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തി.

ചെന്നൈ: തമിഴ്‌നാട്ടിലെ തിരുവാരൂർ ജില്ലയിലുള്ള തിരുത്തുറൈപൂണ്ടിയിലെ സ്വകാര്യ സ്കൂളിൽ മൂന്ന് വയസുകാരനായ പ്രീ-കെ.ജി വിദ്യാർത്ഥിയെ ക്ലാസ് മുറിക്കുള്ളിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തി. അധ്യാപിക പറയുന്നത് അനുസരിക്കാതിരിക്കുകയും വികൃതി കാണിക്കുകയും ചെയ്തതിനെ തുടർന്ന് കുട്ടിയെ വിനൈൽ ഷീറ്റിൽ പൊതിഞ്ഞ് കൈകൾ കെട്ടിയിട്ടുവെന്നാണ് പരാതി. സംഭവത്തിൽ സ്കൂളിലെ ഒരു അധ്യാപികയ്ക്കും വനിതാ അറ്റൻഡർക്കും എതിരെ പോലീസ് കേസെടുത്തു. ക്ലാസ് മുറിയിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ കൈകൾ കെട്ടിയ നിലയിൽ കുട്ടി എഴുന്നേൽക്കാൻ പ്രയാസപ്പെടുന്നതും കണ്ണിന് സമീപം പരിക്കേറ്റ് രക്തം വരുന്നതും വ്യക്തമാണ്. വനിതാ അറ്റൻഡറാണ് കുട്ടിയെ വിനൈൽ ഷീറ്റിൽ പൊതിഞ്ഞ് കെട്ടിയിട്ടതെന്നും, അധ്യാപിക സാക്ഷിയായി നിൽക്കുകയായിരുന്നുവെന്നും മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. വിനൈൽ ഷീറ്റിൽ പൊതിഞ്ഞു കെട്ടിയ നിലയിൽ കുട്ടി താഴെ വീണാണ് കണ്ണിന് സമീപം പരിക്കേറ്റതെന്നാണ് പോലീസിന്‍റെ നിഗമനം.

സംഭവം പുറത്തറിഞ്ഞതിങ്ങനെ

സ്കൂൾ വിട്ട് വീട്ടിലെത്തിയ കുട്ടിയുടെ ശരീരത്തിൽ പരിക്കുകൾ കണ്ടതിനെ തുടർന്ന് പിതാവ് കാര്യം അന്വേഷിക്കുകയായിരുന്നു. അധ്യാപികയും വനിതാ അറ്റൻഡറും തന്നെ ഉപദ്രവിച്ചതായി കുട്ടി പിതാവിനോട് പറഞ്ഞു. തുടർന്ന് പിതാവ് സ്കൂളിലെത്തി ക്ലാസ് മുറിയിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു. കൈകൾ കെട്ടിയ നിലയിൽ കുട്ടി എഴുന്നേൽക്കാൻ ശ്രമിക്കുന്നതും, കെട്ടഴിക്കാനായി കയറിൽ കടിക്കുന്നതും, വേദനയും അസ്വസ്ഥതയും കാരണം ഉറക്കെ നിലവിളിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. കുട്ടി നിലവിളിക്കുമ്പോൾ മറ്റ് കുട്ടികളും അധ്യാപികയെന്ന് കരുതുന്ന സ്ത്രീയും ക്ലാസ് മുറിയിൽ ഇരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

സി.സി.ടി.വി ദൃശ്യങ്ങൾ സ്വന്തം മൊബൈൽ ഫോണിൽ പകർത്തിയ പിതാവ് തിരുത്തുറൈപൂണ്ടി പോലീസിനെ സമീപിച്ച് കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെടുകയായിരുന്നു. കുട്ടികളോടുള്ള ക്രൂരത, അനാസ്ഥ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അധ്യാപികയ്ക്കും വനിതാ അറ്റൻഡർക്കുമെതിരെ തിരുത്തുറൈപൂണ്ടി പോലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തിന് പിന്നാലെ രണ്ട് ജീവനക്കാരെയും ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായി സ്കൂൾ മാനേജ്‌മെന്റ് അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'അവർക്ക് 320 സീറ്റുകൾ ലഭിക്കുമോ? അതോ 100 സീറ്റുകൾ കുറയുമോ? ആരായിരിക്കും മുഖ്യമന്ത്രി?'; യോഗിക്ക് മറുപടിയുമായി കോണ്‍ഗ്രസ്, പ്രസ്താവനകൾ ദുരൂഹം
കേന്ദ്രമന്ത്രിസഭാ പുനഃസംഘടന ഇനി വൈകില്ലെന്ന് സൂചന; മന്ത്രിമാരുടെ പ്രകടനം വിലയിരുത്തി മോദി