ഭക്ഷണം വാങ്ങാൻ പോയ ദളിത് ബാലികയ്ക്ക് പീഡനം, ഇഷ്ടിക ഉപയോഗിച്ച് തല തകർത്തു, അറസ്റ്റ്

Published : Sep 09, 2024, 03:33 PM IST
ഭക്ഷണം വാങ്ങാൻ പോയ ദളിത് ബാലികയ്ക്ക് പീഡനം, ഇഷ്ടിക ഉപയോഗിച്ച് തല തകർത്തു, അറസ്റ്റ്

Synopsis

ആക്രമണത്തിന് പിന്നാലെ ദളിത് പെൺകുട്ടിയുടെ തലയ്ക്ക്  ഇവർ ഇഷ്ടിക്കയ്ക്ക് അടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. ഞായറാഴ്ചയാണ് അതിക്രമം നടന്നത്.

ലക്നൌ: ഉത്തർ പ്രദേശിൽ 14കാരിയായ ദളിത്  ബാലികയെ രണ്ട് പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു. ആക്രമണത്തിന് പിന്നാലെ ദളിത് പെൺകുട്ടിയുടെ തലയ്ക്ക്  ഇവർ ഇഷ്ടിക്കയ്ക്ക് അടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. ഞായറാഴ്ചയാണ് അതിക്രമം നടന്നത്. സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.  

തട്ടുകടയിൽ നിന്ന് ഭക്ഷണം വാങ്ങാനായി പുറപ്പെട്ട 14കാരിയാണ് ആക്രമണത്തിനിരയായത്. പരിക്കുകളോടെ വീട്ടിലെത്തിയ പെൺകുട്ടി ആക്രമണ വിവരം വീട്ടുകാരോട് വിശദമാക്കുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടിയുടെ ആരോഗ്യ നില മോശമാണെന്നാണ് അധികൃതർ. ആശുപത്രി  അധികൃതരാണ് പീഡന വിവരം പൊലീസിനെ അറിയിച്ചത്. 

അക്രമികളിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. മറ്റൊരു സംഭവത്തിൽ മാനസികാരോഗ്യ വെല്ലുവിളികൾ നേരിടുന്ന പിതാവിനൊപ്പം കഴിഞ്ഞിരുന്ന മാനസിക വെല്ലുവിളികൾ നേരിടുന്ന 22 കാരിയെ ഒരു വർഷത്തോളം ബലാത്സംഗം ചെയ്ത നാല് പേർ പിടിയിൽ. ഒഡിഷയിലെ ദേൻകനാലിലെ ഭാപൂർ ഗ്രാമത്തിലാണ് സംഭവം. സംഭവത്തിൽ 40കാരനായ ബബുലി നായിക്, 32കാരനായ ബിരാഞ്ചി മൊഹറാണ, 24കാരനായ അഭിനാഷ് പരീദ, 27കാരനായ ജിപൻ പരീദ എന്നിവരാണ് അറസ്റ്റിലായത്. സാദർ പൊലീസ് സ്റ്റേഷൻ പരിധിയിലെ മഹുലാപുഞ്ചി ഗ്രാമത്തിൽ നിന്നാണ് ഇവരെ പൊലീസ് പിടികൂടിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

കേന്ദ്രമന്ത്രിയുടെ വിശദീകരണം പാർലമെന്റിൽ, 5.8 ലക്ഷം പേരെ ബാധിച്ചു, 827 കോടി തിരികെ നൽകി, ഇൻഡിഗോക്കെതിരെ നടപടി ഉറപ്പ്
കേസ് പിൻവലിക്കാൻ വരെ അതിജീവിതകളെ പ്രേരിപ്പിക്കുന്നു, നിർണായക നിരീക്ഷണവുമായി സുപ്രീംകോടതി; 'സ്ത്രീവിരുദ്ധ ഉത്തരവുകൾ ആശങ്ക'