
ബെംഗളൂരു: നൃത്ത പരിശീലനത്തിനിടെ 14കാരി ഹൃദയാഘാതം മൂലം മരിച്ചു. കർണ്ണാടകയിലെ കോലാർ ജില്ലയിലെ ബംഗാർപ്പേട്ട് താലൂക്കിലാണ് സംഭവം. ബംഗാർപെട്ടിലെ വിമലഹൃദയാ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായ പൂജിതയാണ് മരിച്ചത്. സ്കൂളിലെ വാർഷികാഘോഷത്തിനായുള്ള നൃത്ത പരിശീലനത്തിനിടെ വിദ്യാർത്ഥിനി കുഴഞ്ഞുവീഴുകയായിരുന്നു.
മറ്റു വിദ്യാർത്ഥികളും അധ്യാപികയും ചേർന്ന് സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു. ഹൃദയാഘാതമാണ് മരണകാരണെന്നും കുട്ടിയെ പരിശോധിച്ച ജാലപ്പ ഹോസ്പിറ്റലിലെ മെഡിക്കൽ സൂപ്രണ്ട് ഡോ വി ലക്ഷ്മയ്യ സ്ഥിരീകരിച്ചു. ലക്ഷ്മയ്യയുടെ ഇളയ മകന്റെ മകളാണ് മരിച്ച പൂജിത. കുട്ടിയ്ക്ക് മുൻപ് നെഞ്ചുവേദനയോ മറ്റ് അസ്വസ്ഥതകളോ ഉണ്ടായിരുന്നില്ലെന്നും ലക്ഷ്മയ്യ പറയുന്നു.
Read More: ദില്ലിയില്‍ കോച്ചിംഗ് സെന്റർ കെട്ടിടം തകര്‍ന്നു: അധ്യാപികയും വിദ്യാര്‍ത്ഥികളുമടക്കം 4 മരണം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam