കർണാടകയിലെ ബംഗാർപേട്ടിൽ ഓടുന്ന ട്രെയിനിൽ ചാടിക്കയറാനുള്ള ശ്രമത്തിനിടെ യാത്രക്കാരന്റെ കൈ അറ്റു.  ചിക്കഹൊസഹള്ളി സ്വദേശി സന്ദീപിനാണ് (26) ഇടംകൈ നഷ്ടപ്പെട്ടത്.

ബെം​ഗളൂരു: കർണാടകയിൽ ട്രെയിൻ യാത്രക്കാരന്റെ കൈ അറ്റ് റെയിൽവേ ട്രാക്കിൽ വീണു. ബംഗാർപേട്ടിലാണ് സംഭവം. ഓടുന്ന ട്രെയിനിൽ ചാടിക്കയറുന്നതിനിടെയാണ് അപകടം ഉണ്ടായത്. ചിക്കഹൊസഹള്ളി സ്വദേശി സന്ദീപിനാണ് (26) ഇടംകൈ നഷ്ടപ്പെട്ടത്. ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ കംപാർട്ട്മെന്റിന്റെ ഭാഗം സന്ദീപിന്റെ കയ്യിൽ ഇടിക്കുകയായിരുന്നു. സന്ദീപിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബംഗാ‍ർപേട്ടിൽ നിന്ന് ബെംഗളൂരുവിലേക്ക് വരികയായിരുന്നു സന്ദീപ്.

YouTube video player