ദില്ലി: ദില്ലി ഭജന്പുരയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടം തകർന്നു വീണുണ്ടായ അപകടത്തില്‍ 4 പേർ മരിച്ചു. ഒരു അധ്യാപികയും മൂന്നു വിദ്യാർത്ഥികളുമാണ് മരിച്ചത്. കോച്ചിംഗ് സെന്റർ പ്രവർത്തിച്ചിരുന്ന കെട്ടിടമാണ് തകര്‍ന്നുവീണത്. തകര്‍ന്ന കെട്ടിടത്തിനുള്ളില്‍പ്പെട്ട12 വിദ്യാർത്ഥികളെ നേരത്തെ രക്ഷപ്പെടുത്തിയിരുന്നു. ഏഴു ഫയര്‍ യൂണിറ്റുകളാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. 

ദില്ലിയില്‍ കോച്ചിംഗ് സെന്റർ കെട്ടിടം തകര്‍ന്നുവീണു; രക്ഷാപ്രവര്‍ത്തനം തുടരുന്നു