
കൊൽക്കത്ത: സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ഉപയോഗിക്കാത്ത റെയിൽവെ കോച്ചിന് മുകളിൽ കയറി റീൽസ് ഷൂട്ട് ചെയ്യുന്നതിനിടെ 15കാരൻ ഷോക്കേറ്റ് മരിച്ചു. പശ്ചിമ ബംഗാളിലെ ഈസ്റ്റ് ബർദ്‍വാൻ ജില്ലയിലെ ജ്ഞാൻദാസ് കൻദ്ര റെയിൽവെ സ്റ്റേഷനിലായിരുന്നു അപകടം. ട്രാക്കിന് മുകളിലുണ്ടായിരുന്ന വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റായിരുന്നു ദാരുണാന്ത്യം.
ഈസ്റ്റ് ബർദ്‍വാനിലെ ഖാജിഗ്രാം സ്വദേശിയായ ഇബ്രാഹിം ചൗധരി (15) ആണ് മരിച്ചത്. സുരക്ഷാ മുന്നറിയിപ്പുകൾ അവഗണിച്ച് റെയിൽവെ കോച്ചിന് മുകളിൽ കയറി വീഡിയോ ചിത്രീകരിക്കുന്നതിനിടെ, തലയ്ക്ക് മുകളിലൂടെയുള്ള വൈദ്യുത വൈദ്യുതി ലൈൻ കുട്ടി ശ്രദ്ധിച്ചില്ല. ലൈനിൽ തട്ടി വൈദ്യുതാഘാതമേറ്റ ഉടൻ കോച്ചിന്റെ മേൽക്കൂരയിൽ തന്നെ ബോധരഹിതനായി വീഴുകയായിരുന്നു. മൂക്കിൽ നിന്നും വായിൽ നിന്നും രക്തം വന്ന നിലയിലാണ് പരിസരത്തുണ്ടായിരുന്നവർ കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അവിടെ എത്തിയപ്പോഴേക്കും മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തിൽ അധികൃതർ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Read also: റെയിൽവെ ട്രാക്കിൽ വീണ ബ്ലൂടൂത്ത് ഇയർഫോൺ തിരയുന്നതിനിടെ വിദ്യാർത്ഥി ട്രെയിനിടിച്ച് മരിച്ചു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam