കടയിൽ നിന്ന് വാങ്ങിയ സാധനം തിരികെ നൽകി 15കാരി, നിരസിച്ച് ജീവനക്കാരൻ; ബ്ലേഡ് കൊണ്ട് ആക്രമിച്ച് പെണ്‍കുട്ടി

Published : May 04, 2025, 12:25 PM IST
കടയിൽ നിന്ന് വാങ്ങിയ സാധനം തിരികെ നൽകി 15കാരി, നിരസിച്ച് ജീവനക്കാരൻ; ബ്ലേഡ് കൊണ്ട് ആക്രമിച്ച് പെണ്‍കുട്ടി

Synopsis

സാധനം വേണ്ടെന്ന് പറഞ്ഞ് തിരികെ നൽകിയപ്പോൾ മൂർച്ചയുള്ള ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ചതായി പൊലീസ് പറഞ്ഞു.

ലഖ്നൗ: ഉത്തർപ്രദേശിലെ ഹാപൂരിൽ വാങ്ങിയ സാധനങ്ങൾ തിരികെ എടുക്കാൻ വിസമ്മതിച്ചതിന് ജീവനക്കാരനെ ആക്രമിച്ച്15 വയസുള്ള കാരി. സാധനം വേണ്ടെന്ന് പറഞ്ഞ് തിരികെ നൽകിയപ്പോൾ മൂർച്ചയുള്ള ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ചതായി പൊലീസ് പറഞ്ഞു. കൃഷ്ണഗഞ്ചിലെ കടയ്ക്കുള്ളിൽ നടന്ന ഈ സംഭവം സിസിടിവി ക്യാമറയിലും പതിഞ്ഞിട്ടുണ്ട്. 

പെൺകുട്ടി സാധാരണയായി കടയിൽ വരാറുണ്ടെന്നും, സാധനങ്ങൾ വാങ്ങി കുറച്ചു നേരം ഉപയോ​ഗിച്ച് ഇത് തിരികെ വക്കുമെന്നും കടയുടമ പറഞ്ഞു. ചിലപ്പോൾ വാങ്ങി കുറച്ച് ഉപയോ​ഗിച്ച് അവ തിരികെ നൽകി പണം നൽകാനും നി‌ബന്ധിക്കാറുണ്ട്. ഇങ്ങനെ പല തവണ ചെയ്തിട്ടുണ്ട്. ഇത്തവണ പറഞ്ഞപ്പോൾ കടയുടമ ഇത് വിസമ്മതിച്ചു. ഇത്തവണ വിസമ്മതിച്ചപ്പോൾ ആദ്യം അധിക്ഷേപിക്കുന്ന തരത്തിൽ സംസാരിച്ചുവെന്നും പിന്നീട് ഒരു ബ്ലേഡ് പുറത്തെടുത്ത് ജീവനക്കാരനെ ആക്രമിക്കുകയുമായിരുന്നു. ഇയാൾക്ക് കൈകളിലും വയറ്റിലും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. 

 സംഭവ സമയത്ത് രണ്ട് പുരുഷന്മാരും സ്ത്രീകളുമുൾപ്പെടെ അവിടെ ഉണ്ടായിരുന്നു. ആക്രമിച്ചതിന് ശേഷം പെൺകുട്ടി കടയിൽ നിന്ന് പുറത്തേക്ക് ഓടിയപ്പോൾ നാല് പേർ ചേ‌ന്ന് പിടിച്ചു വക്കുകയായിരുന്നു. പരിക്കേറ്റയാളെ ഉടൻ തന്നെ ചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. പെൺകുട്ടിക്കെതിരെ പരിക്കേറ്റയാളുടെ കുടുംബം പരാതി നൽകിയിട്ടുണ്ട്. അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് കൂട്ടിച്ചേർത്തു. മാനസികാസ്വാസ്ഥ്യമുള്ള പെൺകുട്ടിയാണ് ഇതെന്നും ചികിത്സ കൊണ്ടു പോകുന്നുണ്ടെന്നും പ്രദേശവാസികൾ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

PREV
Read more Articles on
click me!

Recommended Stories

പൂരിപ്പിച്ച എസ്ഐആര്‍ ഫോം വാങ്ങാനെത്തിയ ബിഎല്‍ഒയെ ഗൃഹനാഥൻ മര്‍ദ്ദിച്ചെന്ന് പരാതി; സംഭവം കൊല്ലത്ത്
ലോക്സഭയില്‍ രാഹുല്‍-അമിത് ഷാ വാക്പോര്; അമിത് ഷായെ സഭയില്‍ വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി, കുപിതനായി അമിത് ഷാ