
ലഖ്നൗ: 16 വയസ്സുള്ള ദളിത് പെൺകുട്ടിയെ കാറിൽ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു. കാറിൻ്റെ ഡാഷ്‌ബോർഡിൽ നിന്ന് കണ്ടെത്തിയ തിരിച്ചറിയൽ കാർഡില്‍ നിന്ന് പെണ്‍കുട്ടി നല്‍കിയ വിവരമാണ് പ്രതിയെ പിടികൂടാന്‍ സഹായകമായതെന്ന് പൊലീസ് പറഞ്ഞു. ഇത് കൂടാതെ പ്രതി ഫോണിൽ പീഡന ദൃശ്യങ്ങൾ പകർത്തിയിരുന്നതായും പൊലീസ് കൂട്ടിച്ചേര്‍ത്തു.
റാഷിദ് എന്ന യുവാവാണ് പിടിയിലായത്. പ്രതി പെൺകുട്ടിയെ വീടിന് പുറത്ത് നിന്ന് കാറിൽ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. രാവിലെ 10 മണിയോടെ പെൺകുട്ടി മാലിന്യം വലിച്ചെറിയാനായി പുറത്തിറങ്ങിയ സമയത്താണ് സംഭവമുണ്ടായത്. അതേ സമയം ബലാത്സംഗം ചെയ്യുന്നതിനിടെയും റാഷിദ് പെണ്‍കുട്ടിക്ക് നേരെ ജാതി അധിക്ഷേപം നടത്തിയതായും പൊലീസ് പറഞ്ഞു.
പെൺകുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം ഗ്രാമത്തിന് പുറത്തുള്ള ശ്മശാനത്തിന് സമീപമുള്ള റോഡിലേക്ക് ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും കൂലിപ്പണിക്കാരാണ്. സംഭവം നടക്കുന്ന സമയത്ത് ഇരുവരും വീട്ടില്‍ ഉണ്ടായിരുന്നില്ല. ഇയാളുടെ കാറില്‍ കണ്ട തിരിച്ചറിയൽ കാർഡിൽ അക്രമിയുടെ പേര് പെൺകുട്ടി തന്നെയാണ് പൊലീസിനോട് പറഞ്ഞത്.
പേര് വച്ച് നടത്തിയ അന്വേഷണത്തിലൂടെ താക്കൂർദ്വാര പോലീസ് സ്‌റ്റേഷന് കീഴിലുള്ള ഗ്രാമവാസിയാണ് ഇയാളെന്ന് തിരിച്ചറിഞ്ഞു. വെള്ളിയാഴ്ച റാഷിദിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ബലാത്സംഗം, എസ്‌സി/ എസ്‌ടി അട്രോസിറ്റി (പ്രിവൻഷൻ) ആക്‌ട്, പോക്‌സോ ആക്ട് എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു.
തൃശൂരിൽ സ്വകാര്യ ബസിന്റെ പിറകിൽ ഓട്ടോറിക്ഷ ഇടിച്ചു; ഡ്രൈവർക്കും യാത്രക്കാരിക്കും പരിക്കേറ്റു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം..
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam