നീറ്റ് പരീക്ഷയുടെ ഹാള്‍ ടിക്കറ്റ് ലഭിച്ചില്ല, തമിഴ്‌നാട്ടില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

Published : Sep 02, 2020, 01:40 PM IST
നീറ്റ് പരീക്ഷയുടെ ഹാള്‍ ടിക്കറ്റ് ലഭിച്ചില്ല, തമിഴ്‌നാട്ടില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

Synopsis

സുഹൃത്തുക്കള്‍ക്കെല്ലാം ഹാള്‍ടിക്കറ്റ് ലഭിക്കുകയും തനിക്ക് ഹാള്‍ടിക്കറ്റ് ലഭിക്കാതിരിക്കുകയും ചെയ്ത സാഹര്യത്തിലായിരുന്നു ആത്മഹത്യ. 

ചെന്നൈ: നീറ്റ് പരീക്ഷയ്ക്കുള്ള ഹാള്‍ടിക്കറ്റ് ലഭിക്കാത്തതില്‍ മനംനൊന്ത് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. തമിഴ്‌നാട്ടിലെ പുതുക്കോട്ടൈ ജില്ലയിലെ ഹരീഷ്മ എന്ന വിദ്യാര്‍ത്ഥിയാണ് ആത്മഹത്യ ചെയ്തത്. 12ാം ക്ലാസ് പൂര്‍ത്തിയാക്കി, നീറ്റ് പരീക്ഷയ്ക്കായി കാത്തിരിക്കുകയായിരുന്നു ഹരീഷ്മ. സുഹൃത്തുക്കള്‍ക്കെല്ലാം ഹാള്‍ടിക്കറ്റ് ലഭിക്കുകയും തനിക്ക് ഹാള്‍ടിക്കറ്റ് ലഭിക്കാതിരിക്കുകയും ചെയ്ത സാഹര്യത്തിലായിരുന്നു ആത്മഹത്യ. 

ഡോക്ടര്‍ ആകണെന്നായിരുന്നു ഹരീഷ്മയുടെ ആഗ്രഹം. തനിക്ക് പരീക്ഷ എഴുതാന്‍ സാധിക്കില്ലെന്ന ഭയത്തെ തുടര്‍ന്നാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് റിപ്പോര്‍ട്ട്.  ഞായറാഴ്ചയായിരുന്നു സംഭവം. എന്നാല്‍ ഹാള്‍ടിക്കറ്റ് തിങ്കളാഴ്ച വീട്ടിലെത്തി. പുതുക്കോട്ടയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിഞ്ഞ ഹരീഷ്മ ചൊവ്വാഴചയോടെ മരിക്കുകയായിരുന്നു.  

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ട്രേഡ് യൂണിയൻ സംയുക്ത പണിമുടക്ക് തുടങ്ങി; കേരളത്തിൽ ബന്ദാകും, പണിമുടക്കുന്നവർക്ക് ശമ്പളമില്ല, ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ
അഹമ്മദാബാദ് വിമാന അപകടം; ‌'പൈലറ്റ് ഇന്ധന സ്വിച്ചുകൾ മനഃപൂർവ്വം ഓഫാക്കി', വെളിപ്പെടുത്തലുമായി ഇറ്റാലിയൻ പത്രം