
ലക്നൗ: ഉത്തർപ്രദേശിലെ ഉന്നാവിൽ ബസും ട്രക്കും കൂട്ടിയിടിച്ച് 18 പേർ മരിച്ചു. നിരവധിപ്പേർക്ക് പരിക്കേറ്റു. ലക്നൗ - ആഗ്ര എക്സ്പ്രസ് വേയിലായിരുന്നു അപകടം. നിരവധിപ്പേർ സഞ്ചരിച്ചിരുന്ന ബസ്, പാൽ കയറ്റി വരികയായിരുന്ന കണ്ടെയ്നർ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
മൂന്ന് സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടെ 18 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. 19 പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബിഹാറിൽ നിന്ന് ഡൽഹിയിലേക്ക് പോയ ഡബിൾ ഡക്കർ സ്ലീപ്പർ ബസാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവരെല്ലാം ബസിലെ യാത്രക്കാരണെന്നാണ് വിവരം. പരിക്കേറ്റവർക്ക് അടിയന്തിര ചികിത്സ നൽകാനും ആവശ്യമായ മറ്റ് നടപടികൾ സ്വീകരിക്കാനും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ബന്ധപ്പെട്ട ഉദ്യോഗസ്‌ഥർക്ക് നിർദേശം നൽകി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam