
കൊൽക്കത്ത: കോളജ് വിദ്യാർത്ഥിനിയുടെ വീട്ടിൽ അതിക്രമിച്ചു കയറി വെടിയുതിർത്ത് കൊലപ്പെടുത്തി യുവാവ്. പശ്ചിമ ബംഗാളിലെ നാദിയയിലാണ് സംഭവം. സംഭവം നടക്കുമ്പോൾ കുടുംബം നിസ്സഹായരായി നോക്കി നിൽക്കുകയായിരുന്നു. 19 വയസുകാരിയായ ഇഷിത മാലിക് ആണ് മരണപ്പെട്ടത്. ദേബ് രാജ് എന്നയാളാണ് യുവതി കൊലപ്പെടുത്തിയത്.
കാഞ്ച്രപാരയിൽ പഠിക്കുന്നതിനിടെയാണ് പ്രതിയും യുവതിയും തമ്മിൽ പരിചയത്തിലാകുന്നത്. ഇവർ തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നും എന്നാൽ ഈയടുത്തിടെയായി ഇയാളുമായി യുവതി ആശയവിനിമയം നടത്തുന്നത് നിർത്തിയെന്നും യുവതി പറയുന്നു. യുവതിയുടെ പെരുമാറ്റത്തിൽ നിരാശനായ ഇയാൾ കൃഷ്ണനഗറിലെ 19കാരിയുടെ വീട്ടിലെത്തി ആക്രമിക്കുകയായിരുന്നു.
ഉച്ചയ്ക്ക് 2 മണിയോടെയാണ് ദേവ് രാജ് പെൺകുട്ടിയുടെ വീട്ടിലെത്തിയത്. എന്നാൽ വീട്ടിൽ കയറാൻ ശ്രമിക്കുന്നതിനിടെ വീട്ടുകാർ ഇയാളെ തടഞ്ഞു. എന്നാൽ തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തി വീട്ടിൽ കയറി. ഈ സമയം പെൺകുട്ടിയുടെ മുറി അകത്തു നിന്ന് പൂട്ടിയതായും പൊലീസ് പറയുന്നു. പിന്നീട് കേട്ടത് വെടിയൊച്ചകളുടെ ശബ്ദമായിരുന്നുവെന്നും വീട്ടുകാർ പറയുന്നു.
അകത്ത് കയറി നോക്കുമ്പോൾ യുവതി വീട്ടിൽ രക്തത്തിൽ കുളിച്ചുകിടക്കുന്നതായി കണ്ടു. ഇതേ സമയം ദേവ് രാജ് കയ്യിൽ ഒരു നാടൻ തോക്ക് കയ്യിൽപ്പിടിച്ച് ഓടിപ്പോകുന്നത് കണ്ടുവെന്നും ദൃക്സാക്ഷികൾ മൊഴി നൽകി. യുവതി ഉടൻ ആശുപത്രിയിൽ മരിക്കുകയായിരുന്നു. പൊലീസ് ഇപ്പോഴും പ്രതിയെ തിരയുകയാണ്.