പുറപ്പെടാന്‍ തയ്യാറായ വിമാനത്തിന് മുമ്പില്‍ കുത്തിയിരുന്നു, ഹെലികോപ്റ്റര്‍ തകര്‍ത്തു, യുവാവ് പിടിയില്‍

Web Desk   | Asianet News
Published : Feb 03, 2020, 09:05 AM IST
പുറപ്പെടാന്‍ തയ്യാറായ വിമാനത്തിന് മുമ്പില്‍ കുത്തിയിരുന്നു, ഹെലികോപ്റ്റര്‍ തകര്‍ത്തു, യുവാവ് പിടിയില്‍

Synopsis

ഹെലികോപ്റ്റര്‍ തകര്‍ത്തതിന് ശേഷം യാത്രയ്ക്ക് തയ്യാറായി നില്‍ക്കുന്ന സ്പൈസ് ജെറ്റ് വിമാനത്തിന് മുമ്പില്‍ പോയിരുന്നു...

ഭോപ്പാല്‍: ഭോപ്പാലിലെ എയര്‍പോര്‍ട്ട് പാര്‍ക്കിംഗ് ബേയില്‍ അതിക്രമിച്ച് കയറി ഹെലികോപ്റ്റര്‍ തകര്‍ത്ത് 20 കാരന്‍. ഹെലികോപ്റ്റര്‍ തകര്‍ത്തതിന് ശേഷം യാത്രയ്ക്ക് തയ്യാറായി നില്‍ക്കുന്ന സ്പൈസ് ജെറ്റ് വിമാനത്തിന് മുമ്പില്‍ പോയിരുന്നു. ഭോപ്പാലിലെ രാജാ ഭോജ് വിമാനത്താവളത്തിലാണ് ഹെലികോപ്റ്റര്‍ പാര്‍ക്ക് ചെയ്തിരുന്നത്. ഹെലികോപ്റ്റര്‍ കേടാക്കിയ 20 കാരനെ സെന്‍റട്രല്‍ ഇന്‍റസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്) പിടികൂടി പൊലീസിനെ ഏല്‍പ്പിച്ചു. 

ഒരാള്‍ വിമാനത്താവളത്തില്‍ അനധികൃതമായി കയറിയതായി വിവരം ലഭിക്കുകയായിരുന്നുവെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ ലോകേഷ് സിന്‍ഹ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. 

20കാരന്‍ വിമാനത്തിന് മുമ്പില്‍ ഇരുപ്പുറപ്പിച്ചതിനാല്‍ 46 യാത്രക്കാരുമായി ഉദയ്പൂരിലേക്ക് പുറപ്പെട്ട വിമാനം ഒരു മണിക്കൂര്‍ വൈകി. ഭോപ്പാല്‍ സ്വദേശിയായ യോഗേഷ് ത്രിപതിയാണ് അനധികൃതമായി വിമാനത്താവളത്തില്‍ കയറിയതെന്ന് സിഐഎസ്എഫ് ഡെപ്യൂട്ടി കമാന്‍ഡന്‍റ് വിരേന്ദ്ര സിംഗ് പറഞ്ഞു. 
 

PREV
click me!

Recommended Stories

ഇൻഡിഗോയ്ക്കെതിരെ കേന്ദ്രം; ആവശ്യമെങ്കിൽ സിഇഒയെ പുറത്താക്കാൻ നിർദ്ദേശിക്കും, നന്നായി ഉറങ്ങിയിട്ട് ഒരാഴ്ചയായെന്ന് മന്ത്രി
ഒഡിഷയിൽ കലാപം; മാൽക്കൻഗിരി ജില്ലയിൽ 160 ലേറെ വീടുകൾ ആക്രമിക്കപ്പെട്ടു; ഇൻ്റർനെറ്റ് നിരോധനം നീട്ടി