കോളജിലെ യാത്രയയപ്പ് ചടങ്ങിൽ സംസാരിക്കുന്നതിനിടെ കുഴഞ്ഞുവീണു; തീരാനോവായി വർഷ

Published : Apr 06, 2025, 12:10 PM IST
കോളജിലെ യാത്രയയപ്പ് ചടങ്ങിൽ സംസാരിക്കുന്നതിനിടെ കുഴഞ്ഞുവീണു; തീരാനോവായി വർഷ

Synopsis

ചിരിച്ചുകൊണ്ട് കോളജ് അനുഭവങ്ങൾ പറയുന്നതിനിടെ വിദ്യാർത്ഥിനി കുഴഞ്ഞുവീഴുകയായിരുന്നു.

മുംബൈ: കോളജിലെ യാത്രയയപ്പ് ചടങ്ങിൽ സംസാരിക്കുന്നതിനിടെ വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു. വർഷ എന്ന 20കാരിയാണ് മരിച്ചത്. മഹാരാഷ്ട്രയിലെ ധാരാശിവ് ജില്ലയിലെ ആർ ജി ഷിന്‍ഡെ കോളജിലാണ് വിദ്യാർത്ഥികളെയും അധ്യാപകരെയും കണ്ണീരിലാഴ്ത്തിയ സംഭവമുണ്ടായത്. 

ചിരിച്ചുകൊണ്ട് കോളജ് അനുഭവങ്ങൾ പറയുന്നതിനിടെ വർഷ കുഴഞ്ഞുവീഴുകയായിരുന്നു. വർഷയെ ഉടനെ പരന്ദയിലെ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചു. ഫെയർവെൽ ചടങ്ങുകൾ മുഴുവൻ ക്യാമറയിൽ പകർത്തിയിരുന്നു. ആ ദൃശ്യങ്ങൾ തീരാനോവായി അവശേഷിക്കുകയാണ്. 

'എന്നെ കൊണ്ടുപോകാൻ വന്നില്ലല്ലോ, വരുമെന്ന് പറഞ്ഞതല്ലേ'; ഉള്ളുലഞ്ഞ് സാനിയ, സിദ്ധാർത്ഥിന് കണ്ണീരോടെ വിട

വർഷയ്ക്ക് 8 വയസ്സുള്ളപ്പോൾ ഹൃദയ ശസ്ത്രക്രിയ നടത്തിയിരുന്നു എന്നാണ് റിപ്പോർട്ട്. എന്നാൽ കഴിഞ്ഞ 12 വർഷമായി ആരോഗ്യ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. ഹൃദയാഘാതം സംഭവിച്ചുവെന്നും ഇത് മസ്തിഷ്ക മരണത്തിനും ഒടുവിൽ മരണത്തിനും കാരണമായെന്നുമാണ് റിപ്പോർട്ട്. വർഷയുടെ മരണത്തിൽ അനുശോചിച്ച് കോളജിന് ഒരു ദിവസത്തെ അവധി പ്രഖ്യാപിച്ചു. 

റോളർ കോസ്റ്ററിൽ നിന്ന് വീണ് യുവതി മരിച്ചു; ദാരുണ സംഭവം പ്രതിശ്രുത വരന്‍റെ കണ്‍മുന്നിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുമ്പോൾ അപകടം, 4 അയ്യപ്പഭക്തർക്ക് ദാരുണാന്ത്യം; പകടം തമിഴ്നാട് രാമനാഥപുരത്ത്
പുടിന് നല്കിയ വിരുന്നിൽ ശശി തരൂരും; കോൺഗ്രസ് നേതൃത്വത്തിന് അതൃപ്തി, ക്ഷണം നല്കിയവരും പോയവരും ചോദ്യം നേരിടണമെന്ന് പവൻ ഖേര